കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യൻ പ്രശ്നം ഉടൻ പരിഹരിക്കണം, ഇല്ലെങ്കിൽ.... മ്യാൻമാർ സർക്കാരിന് യുഎസിന്റെ മുന്നറിയിപ്പ്

റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി

  • By Ankitha
Google Oneindia Malayalam News

വാഷിംഗ്ടൺ: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. മ്യാൻമാറിൽ ന്യൂനപക്ഷ മുസ്ലീം ജനങ്ങൾക്കെതിരെ സൈന്യം ആക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. കഴിഞ്ഞ ഒരാഴ്ചക്കു മുൻപ് ടില്ലേഴ്സൺ മ്യാൻമാർ സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

ഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു... ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ ഇന്ത്യഒന്ന് പറയുന്നു മറ്റൊന്ന് പ്രവർത്തിക്കുന്നു... ഹാഫിസ് സയീദിനെ വിട്ടയച്ച പാക് നടപടിക്കെതിരെ ഇന്ത്യ

rohygn

കഴിഞ്ഞ ആഗസ്റ്റിനു ശേഷം 600,000 ത്തോളം റോഹിങ്ക്യൻ ജനങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയത്. സൈന്യത്തിന്റെ കടുത്ത പീഡനത്തെ തുടർന്നാണ് ഇവർ മാത്യരാജ്യം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തിലേയ്ക്ക് പലായനം ചെയ്തത്. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പ് ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും അനേകം പേർ ഇപ്പോഴും ബംഗ്ലാദേശിലേയ്ക്കു പലായനം ചെയ്യുന്നുണ്ട്.

 റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാർ തന്നെ കുറ്റക്കാർ

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാർ തന്നെ കുറ്റക്കാർ

റോഹിങ്ക്യൻ വിഷയം വഷളാകാൻ കാരണം മ്യാൻമാർ സർക്കാർ തന്നെയാണ്. സർക്കാരിനെ പ്രതികൂട്ടിലാക്കതി ആംനസ്റ്റി ഇന്റർനാഷണൽ യുഎന്നിൽ റിപ്പോർട്ട് സമർപ്പിച്ചു. മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങൾ മനുഷ്യത്വ രഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് രാജ്യം വിട്ടുപോയ ജനങ്ങൾ മടങ്ങി വന്നാൽ വീണ്ടും ദുരനുഭവമായിരിക്കുമോയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്. സൈന്യത്തിൽ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്

 ജനങ്ങളെ തിരിച്ചു കൊണ്ടു വരും

ജനങ്ങളെ തിരിച്ചു കൊണ്ടു വരും

റോഹിങ്ക്യൻ വിഷയത്തിൽ ബംഗ്ലാദേശുമായി ചർച്ചയ്ക്ക് തയ്യാറാണെന്നു മ്യാൻമാർ സർക്കാർ അറിയിച്ചിട്ടുണ്ട്. സൈനിക ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങളെ തിരികെ കൊണ്ടു വരാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും സർക്കാർ പറ‍ഞ്ഞു.

ചർക്ക് തയ്യാർ

ചർക്ക് തയ്യാർ

റോഹിങ്ക്യൻ വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടുണ്ട് . പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ ബംഗ്ലാദേശിനെ കുറ്റക്കാരാക്കി മ്യാൻമാർ രംഗത്തെത്തിയിട്ടുണ്ട്. റോഹിങ്ക്യൻ വിഷയത്തിൽ സാമ്പത്തിക മുതലെടുപ്പിനു വേണ്ടി ബംഗ്ലാദേശ് സർക്കാർ പ്രശ്നം വലിച്ചു നീട്ടുകയാണെന്നും മ്യാൻമാർ ആരോപിക്കുന്നുണ്ട്

ചൈനീസ് ഇടപെടൽ

ചൈനീസ് ഇടപെടൽ

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറു ബംഗ്ലാദേശും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു. ലോക രാജ്യങ്ങൾ എല്ലാം തന്നെ പ്രശ്നത്തിൽ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ബംഗ്ലാദേശും മ്യാൻമാറും സംയുക്ത സഹകരണത്തിലൂടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ചൈന അറിയിച്ചിരുന്നു. പ്രശ്നം സമാധനമായി പരിഹരിക്കണമെന്നും ചൈന കൂട്ടിച്ചേർത്തു.

റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

മ്യാൻമാറിൽ ആഭ്യന്തരകാലാപത്തിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലീംങ്ങൾ അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ പല രാജ്യങ്ങളും അഭായാർഥികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പലായനം ചെയ്ത് 6 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. എന്നീട്ടും രാജ്യത്തിലേയ്ക്കുള്ള റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്.ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ബംഗ്ലാദേശ് മ്യാൻമാറിനെ അറിയിച്ചിരുന്നു.

English summary
The United States on Wednesday (Nov 22) toughened its stance on Myanmar, accusing the country's security forces of perpetrating "horrendous atrocities" against the Rohingya that amount to "ethnic cleansing" of the Muslim minority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X