ബൈഡന്റെ ഫണ്ടിംഗിന് കരുത്തായി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍, ഒരു മില്യണിലേക്ക് എത്തുന്നു
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ജോ ബൈഡന്‍ കണ്ടെത്തിയ ഏറ്റവും വലിയ മാര്‍ഗമായിരുന്നു ക്രൗണ്ട് ഫണ്ടിംഗ്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനശേഖരണമാണ് നടത്തിയത്. ഒരു ബില്യണ്‍ ഇത്തരത്തില്‍ ലഭിക്കുകയും ചെയ്തു. അതേസമയം ബൈഡന്‍ തന്റെ ഫണ്ട് റെയിസര്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ വംശജരും ഈ പട്ടികയില്‍ ഉണ്ട്. 800 പേരാണ് ഇതിലുള്ളത്. സുപ്രധാന ദാതാക്കളാണ് ഇവര്‍. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്കിടയില്‍ സജീവമായി പ്രവര്‍തിക്കുന്നവരാണ് മുന്‍നിരയില്‍ ഉള്ളത്.

സ്വദേശ് ചാറ്റര്‍ജി, രമേശ് കപൂര്‍, ശേഖര്‍ എന്‍ നരസിംഹന്‍, ആര്‍ രംഗസ്വാമി, അജയ് ജെയിന്‍ ഭൂട്ടോരിയ, ഫ്രാങ്ക് ഇസ്ലാം എന്നിവരാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ മുന്‍പന്തിയിലുള്ളത്. നീല്‍ മഖില്‍ജ, രാഹു, പ്രകാശ്, ദീപക് രാജ്, രാജ് ഷാ, രാജന്‍ ഷാ, രാധിക ഷാ, ജില്‍, രാജ് സിംഗ്, നിധി താക്കര്‍, കിരണ്‍, ജെയിന്‍, സോണി കല്‍സി, ബെല ബജാരിയ എന്നിവരും പട്ടികയിലെ പ്രമുഖരാണ്. ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ പ്രമീള ജയപാലും ഇക്കൂട്ടത്തിലുണ്ട്. ഒരുലക്ഷത്തിലധികം ഡോളര്‍ നല്‍കിയവരെയാണ് പ്രമുഖ ഫണ്ട് റെയിസര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ബരാക് ഒബാമ, ബില്‍ ക്ലിന്‍ണ്‍ എന്നിവരുടെ ക്യാമ്പയിനെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ പണം നല്‍കിയവരുടെ എണ്ണം വളരെ കുറവാണ്. സാധാരണ ക്രൗണ്ട് ഫണ്ടിംഗിന്റെ ഭാഗമാവാറുള്ള ഹോട്ടല്‍ ഉടമ സാന്റ് ചത്വാള്‍ ഒന്നും ഇത്തവണ പട്ടികയില്‍ ഇല്ല. ഇയാല്‍ ഡെമോക്രാറ്റുകളെ കൂടുതലായി സഹായിക്കുന്നയാളാണ്. മുന്‍ ഗവര്‍ണര്‍മാര്‍, സെനറ്റര്‍മാര്‍, ക്യാബിനറ്റ് സെക്രട്ടറിമാര്‍, ഹോളിവുഡിലെ വന്‍കിട നിര്‍മാതാക്കളും നടന്‍മാരും ഇതില്‍ വരും. കോവിഡ് മൂലമുള്ള പ്രതിസന്ധികള്‍ ചിലരെയെങ്കിലും ബാധിച്ചിട്ടുണ്ടാവാമെന്നാണ് സൂചന.
പ്രമുഖ നിര്‍മാതാവ് ജെഫ്രി കാറ്റ്‌സെന്‍ബെര്‍ഗ്, പ്രമുഖ സംവിധായകന്‍ ലീ ഡാനിയല്‍സ്, ലിങ്ക്ഡിന്‍ കോ ഫൗണ്ടര്‍ റീഡ് ഹോഫ്മാന്‍, മാധ്യമ ഭീമനായ ഹെയിം സബാന്‍, മുന്‍ യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കര്‍ എന്നിവരും ബൈഡന് ഫണ്ട് നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ബൈഡന് ലഭിച്ച തുക ഏകദേശം ഒരു ബില്യണിലെത്തിയെന്നാണ് കണക്ക്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്രയും വലിയ തുക ക്രൗണ്ട് ഫണ്ടിംഗിലൂടെ നേടുന്ന ആദ്യ പ്രസിഡന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥിയായി ബൈഡന്‍ ഇതോടെ മാറും. ട്രംപിനേക്കാള്‍ വലിയ തുക പ്രചാരണത്തില്‍ ചെലവാക്കാന്‍ ബൈഡന് ഇതോടെ സാധിക്കും. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി 700 മില്യണ്‍ യുഎസ് ഡോളറാണ് ബൈഡന്‍ ഫണ്ടിംഗിലൂടെ നേടിയത്.












Click it and Unblock the Notifications