യുഎസ്സില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവും; തായ്‌ലന്‍ഡിലെ ഹിപ്പോയുടെ പ്രവചനം വൈറല്‍
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കുകയാണ്. ഇന്ന് വൈകീട്ടാണ് പോളിങ്. തീര്‍ത്തും ദുഷ്കരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍. അങ്ങേയറ്റം ദുഷ്‌കരമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിനോ കമല ഹാരിസിനോ കൃത്യമായ മുന്‍തൂക്കമില്ലെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
അതേസമയം തായ്‌ലാന്റിലെ പ്രശ്‌സ്തമായ ഹിപ്പോ മൂ ഡെങ്ങിന്റെ പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. യുഎസ്സില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുമെന്നാണ് ഡെങ്ങിന്റെ പ്രവചനം. തായ്‌ലാന്‍ഡിലെ ഖാവോ ഖിയോ ഓപ്പണ്‍ സൂവില്‍ വെച്ചായിരുന്നു ഹിപ്പോയുടെ പ്രവചനം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ പ്രവചനം.

അതേസമയം മൃഗശാലയില്‍ നിന്നുള്ള മൂ ഡെങ്കിന്റെ വീഡിയോകളും, പ്രവചനം നടത്തുന്നതുമെല്ലാം അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെയും, കമല ഹാരിസിന്റെയും പേരുകള്‍ എഴുതിയ രണ്ട് തണ്ണിമത്തനാണ് ഈ ഹിപ്പോപൊട്ടാമസിന് നല്‍കിയത്. ഇതില്‍ ട്രംപിന്റെ പേര് അടങ്ങിയ തണ്ണിമത്തനാണ് ഇവ കഴിക്കുന്നത്.
നിരവധി പേര്‍ മൃഗശാലയില്‍ ഇത് കണ്ടുനില്‍ക്കുന്നത് കാണാനാനും. എന്നാല്‍ സര്‍വേ ഫലങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. ഓരോ സംസ്ഥാനങ്ങളിലെയും പോളിങ്ങ് നിര പരിശോധിച്ചാണ് മാത്രമേ ജേതാവിനെ കണ്ടെത്താനാവൂ. സ്വിങ്ങ് സ്‌റ്റേറ്റുകളില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നവര്‍ പ്രസിഡന്റ് പദത്തിലെത്തുമെന്നും സര്‍വേ പറഞ്ഞിരുന്നു.
7 സ്വിങ് സ്റ്റേറ്റുകളാണ് ഇത്തവണ ഏറ്റവും നിര്‍ണായകമാകുക. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്നിസില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ഇതിലെല്ലാം കൂടി 93 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്.
കമലാ ഹാരിസിന് വിജയിക്കണമെങ്കില്‍ പെനിസില്‍വാനിയ, മിഷിഗണ്‍, വിസ്‌കോസ്‌കിന്‍ എന്നീ സംസ്ഥാനങ്ങളിലെ നേട്ടം നിര്‍ണായകമാകും. ബ്ലൂവാള്‍ സ്‌റ്റേറ്റുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക്കുകളുടെ ശക്തികേന്ദ്രമാണ്. 2020ല്‍ ജോ ബൈഡന്‍ ഈ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളും ഇത്തവണ കൈവിടില്ലെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി.
പെനിസില്‍വാനിയയില്‍ 19 ഇലക്ട്രല്‍ വോട്ടുകളാണ് ഉള്ളത്. ഡെമോക്രാറ്റുകളാണ് ഈ സംസ്ഥാനങ്ങളില്‍ മുന്നേറാറുള്ളത്. എന്നാല്‍ 2016ല്‍ ട്രംപ് 0.7 ശതമാനത്തിനാണ് പെനിസില്‍വാനിയയില്‍ വിജയിച്ചത്. 1.2 ശതമാനം അധികം വോട്ടുകല്‍ നേടി 2020ല്‍ ഈ സംസ്ഥാനം പിടിക്കുകയായിരുന്നു ജോ ബൈഡന്‍.
ഈ വലിയ സംസ്ഥാനത്തെ 19 വോട്ടുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കമലയെ സഹായിച്ചേക്കും. കൂടുതല്‍ തൊഴിലാളി സമൂഹമാണ് ഇവിടെയുള്ളത്. മധ്യവര്‍ത്തി വോട്ടുകളാണിത്. അതേസമയം മിഷിഗണില്‍ 15 ഇലക്ട്രല്‍ വോട്ടുകളും വിസ്‌കോന്‍സിനില്‍ 10 വോട്ടുകളുമുണ്ട്. ഇതും കമലയ്ക്ക് ട്രംപിനെതിരെ മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങളാണ്.












Click it and Unblock the Notifications