ട്രംപിനുവേണ്ടി രണ്ടാം തവണയും പുടിന്റെ ഇടപ്പെടൽ; വലിയ വില നൽകേണ്ടി വരുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്
ബൈഡനെതിരെ തുരങ്കം വയ്ക്കാനും ട്രംപിനെ ഉയർത്താനുമുള്ള പ്രചാരണങ്ങൾക്ക് പുടിന് അറിവുണ്ടായിരുന്നെന്നും റിപ്പോർട്ട്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോസ്കോ ഇടപ്പെടലിൽ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെതിരെ ജോ ബൈഡൻ. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ട്രംപിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പുടിൻ തന്നെ മേൽനോട്ടം വഹിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന് പുടിൻ വില കൊടുക്കേണ്ടി വരുമെന്ന് ബൈഡൻ പറഞ്ഞു.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ബൈഡനെതിരായ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉൾക്കൊള്ളുന്ന വിവരങ്ങൾ മോസ്കോ യുഎസ് മാധ്യമ സ്ഥാപനങ്ങൾക്കും യുഎസ് ഉദ്യോഗസ്ഥർക്കും മുൻ പ്രസിഡന്റ് ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണകൂടത്തോടും അടുപ്പമുള്ള പ്രമുഖ യുഎസ് വ്യക്തികൾക്കും നൽകാൻ തീരുമാനിച്ചതായി പറയുന്നു.
ബൈഡനെതിരെ തുരങ്കം വയ്ക്കാനും ട്രംപിനെ ഉയർത്താനുമുള്ള പ്രചാരണങ്ങൾക്ക് പുടിന് അറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ ഹാക്കിംഗ്, സ്വാധീന പ്രചാരണത്തിലൂടെ റഷ്യൻ ഏജന്റുമാർ ഇടപെടാൻ ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.
Recommended Video
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍
അതേസമയം മോസ്കോയുടെ ഇടപെടലിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിന് ബൈഡൻ മുന്നറിയിപ്പ് നൽകി. " ഞങ്ങൾ സംസാരിച്ചിരുന്നു. എനിക്ക് അടുത്തറിയാവുന്ന ആളാണ് പുടിൻ. ഇത് സംഭവിച്ചുവെന്ന് തെളിഞ്ഞാൽ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ തയ്യാറായിക്കൊള്ളു." ബൈഡൻ പറഞ്ഞു.
റഷ്യയ്ക്കെതിരെ ജോ ബൈഡൻ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയായി നറുക്കുവീഴും മുൻപുതന്നെ ജോ ബൈഡനെതിരെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ പ്രചാരണസംഘം ഉദ്യോഗസ്ഥരെ റഷ്യൻ സർക്കാർ സ്വാധീനിച്ചെന്നാണു റിപ്പോർട്ട്.












Click it and Unblock the Notifications