യുഎസ് തിരഞ്ഞെടുപ്പ്; ട്രംപിന്റെ രണ്ടാമൂഴം ഉറപ്പാവുമ്പോൾ, ഇക്കുറി ഓർക്കേണ്ടത് ഈ എട്ട് നിർണായക കാര്യങ്ങൾ
ന്യൂയോർക്ക്: യുഎസ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി വെന്നിക്കൊടി പാറിച്ചുകൊണ്ട് വൈറ്റ് ഹൗസിന്റെ പടി കയറാൻ ഒരുങ്ങി നിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇക്കുറി പക്ഷേ പ്രതീക്ഷിച്ചതിലും മുകളിൽ നിൽക്കുന്ന പ്രകടനമാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും നടത്തിയതെന്ന് പറയാതെ വയ്യ. വോട്ടെണ്ണൽ ഔദ്യോഗികമായി പൂർത്തിയായിട്ടില്ലെങ്കിലും ട്രംപ് ജയം ഉറപ്പാക്കിയ സാഹചര്യമാണുള്ളത്. ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം തുടരുന്നുമുണ്ട്.
എന്നാൽ 2020ൽ സംഭവിച്ച അപ്രതീക്ഷിത അട്ടിമറിക്ക് ഇക്കുറി ട്രംപ് അതേഭാഷയിൽ തന്നെയാണ് മറുപടി നൽകിയിരിക്കുന്നത്. സെനറ്റിലും വർഷങ്ങൾക്ക് ശേഷം സമ്പൂർണ ആധിപത്യമാണ് റിപ്പബ്ലിക്കന്മാർക്ക് ലഭിച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഓർക്കേണ്ട എട്ട് ഘടകങ്ങളാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

2016ലെ നേട്ടം ആവർത്തിച്ചു, ബൈഡന്റെ മുന്നേറ്റം പഴങ്കഥ
ഇത്തവണ ഏറ്റവും പ്രധാനമായും തിരഞ്ഞെടുപ്പ് ഫലത്തിൽ ദൃശ്യമാവുന്ന മാറ്റം ഇത് തന്നെയാണ്. 2016ൽ ട്രംപ് ആദ്യമായി അധികാരത്തിൽ എത്തിയപ്പോഴുള്ള നിലയിലേക്ക് ഇലക്ട്രൽ കോളേജ് വോട്ടുകൾ മാറി. ഇതിനിടെ കഴിഞ്ഞ തവണ ബൈഡൻ പിടിച്ചെടുത്തതൊക്കെ ട്രംപ് തിരികെ നേടി എന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. കഴിഞ്ഞ തവണ ഏഴ് സ്വിങ് സ്‌റ്റേറ്റുകളിൽ ആറെണ്ണവും നേടിയ ബൈഡന്റെ നേട്ടമാണ് പഴങ്കഥയാവുന്നത്. ഇക്കുറി ഏഴിടത്തും ട്രംപിന്റെ മുന്നേറ്റമാണ് പ്രകടമാവുന്നത്.
സ്ത്രീ വോട്ടർമാർ കമലയ്‌ക്കൊപ്പം, പുരുഷന്മാർ ട്രംപിനൊപ്പം
ഇക്കുറിയും യുഎസിലെ പരമ്പരാഗത രീതികളിൽ യാതൊരു മാറ്റവും സംഭവിച്ചില്ല. ദശലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതീക്ഷകളാണ് കമല ഹാരിസിന്റെ മോശം പ്രകടനത്തോടെ പാഴാവുന്നത്. നേരത്തെ വോട്ടർമാർക്ക് ഇടയിൽ കൃത്യമായ ലിംഗപരമായ വേർതിരിവ് പ്രകടമായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്ത്രീകൾ കമലയ്ക്കും പുരുഷന്മാർ ട്രംപിനൊപ്പവും ആയിരുന്നു.
എന്നാൽ ഇക്കുറിയും കമല ഹാരിസിന് പഴയ ഫോര്മുലയിൽ മാറ്റം വരുത്താനായില്ല. കൂടാതെ കഴിഞ്ഞ തവണ ബൈഡൻ നേടിയ അത്ര പോലും പലയിടത്തും അവർക്ക് നേടാൻ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത. ഗർഭഛിദ്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വോട്ട് വീഴുമെന്ന് കരുതിയ വിഭാഗങ്ങൾ പോലും കമലയെ തഴഞ്ഞു.
സെനറ്റ് പിടിച്ചടക്കി റിപ്പബ്ലിക്കന്മാർ
ഇക്കുറി സെനറ്റിൽ കൂടി റിപ്പബ്ലിക്കൻ ആധിപത്യം ട്രംപിന് സംബന്ധിച്ച് വലിയ നേട്ടമാണ്. ക്യാബിനറ്റിലേക്കുള്ള നാമനിർദ്ദേശം ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഈ മുന്നേറ്റം വലിയ രീതിയിൽ ട്രംപിനെ സഹായിക്കും. കൂടാതെ ഇതും ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്തെ നേട്ടത്തിന് അനുസ്‌മരിപ്പിക്കുന്നതാണ്, അതിലും മികച്ച പ്രകടനം എന്ന് വേണമെങ്കിൽ പറയാം.
ഇനി ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷ ഹൗസിൽ മാത്രം
നിലവിൽ സെനറ്റിൽ ഉൾപ്പെടെ മോശം പ്രകടനം കാഴ്‌ച വച്ച സാഹചര്യത്തിൽ ഇനി ഡെമോക്രാറ്റുകളുടെ ഏക പ്രതീക്ഷ ഹൗസിൽ മാത്രമാണ്. സെനറ്റ് പൂർണമായും റിപ്പബ്ലിക്കൻ അധീനതയിലായ സാഹചര്യമാണ് നിലവിലുള്ളത്. ഇനിയും ഏറെ വോട്ടുകൾ എണ്ണി തീർക്കേണ്ടതിനാൽ തന്നെ ഇവിടെ ജയിക്കുമെന്നോ പരാജയപ്പെടുമെന്നോ പറയാൻ കഴിയാത്ത സാഹചര്യമാണ്.
ഗ്രാമീണ മേഖലയിലെ വോട്ട് ഫലത്തിൽ നിർണായകമായി
മുൻ കാലങ്ങളിൽ കരുതിയിരുന്നത് പോലെയല്ല ഇക്കുറി ട്രംപ് പ്രസിഡന്റായി അധികാരം ഏറ്റെടുക്കുകയാണെങ്കിൽ ആദ്യം നന്ദി പറയേണ്ടത് ഗ്രാമീണ മേഖലയിലെ വോട്ടർമാരോട് ആണ്. ഇത്തരം മേഖലകളിൽ ഉൾപ്പെടെ ട്രംപ് നടത്തിയ മികച്ച പ്രകടനമാണ് ഇക്കുറി അദ്ദേഹത്തിന് അധികാരം നൽകിയതെന്ന് വേണമെങ്കിൽ പറയാം.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയെന്ത്?
തിരഞ്ഞെടുപ്പ് ഫലം ഏതാണ്ട് ഒരു ചിത്രം നൽകിയതോടെ ഇനി ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയരും. ഇത്തവണത്തെ പരാജയത്തിൽ ആരൊക്കെ ബലിയാടാകും, ആർക്കൊക്കെ നേരെ വിരൽ ചൂണ്ടും എന്നിവയൊക്കെ വഴിയേ മാത്രമേ വ്യക്തമാവൂ. എങ്കിലും ഈ തോൽവിയുടെ ആഘാതം പെട്ടെന്ന് കെട്ടടങ്ങുന്ന ലക്ഷണമില്ല.
ലാറ്റിനോ വിഭാഗത്തിനെ ഒപ്പം നിർത്തിയ ട്രംപ്
ഇക്കുറി ലാറ്റിനോ വിഭാഗത്തിലെ വോട്ടർമാരെ ഒപ്പം നിർത്താൻ ഡൊണാൾഡ് ട്രംപിന് കഴിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം. അത് തന്നെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡനെതിരെ നടത്തിയതിലും മികച്ച പ്രകടനമാണ് ട്രംപ് ഇക്കുറി നടത്തിയത്.
ഫ്ലോറിഡയും ഓഹിയോയും ഇനി ട്രംപിന്റെ കോട്ടകൾ
സ്വിങ് സ്‌റ്റേറ്റ് പദവിയിൽ വിരാജിച്ചിരുന്ന ഫ്ലോറിഡയ്ക്ക് ഇനി അതിന് അർഹത ഇല്ലെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കാരണം നേരത്തെ തന്നെ റിപ്പബ്ലിക്കൻ പാതയിലേക്ക് തിരിഞ്ഞ ഇവിടം അതിനെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ട്രംപിന് കൈകൊടുത്തത്. ഇതേ പാത പിന്തുടർന്നാണ് ഓഹിയോയും ട്രംപിനെ ജയിപ്പിച്ചത്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications