കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കൻ ഹെലികോപ്റ്ററിൽ കെട്ടിത്തൂക്കിയ മൃതദേഹം? താലിബാന്റെ പട്രോളിംഗ്, വീഡിയോ വൈറൽ

Google Oneindia Malayalam News

കാബൂള്‍: അമേരിക്കയുടെ അവസാനത്തെ വിമാനവും അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വീഡിയോ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിന് മുകളിലൂടെ താലിബാന്‍ ഹെലികോപ്റ്ററില്‍ പട്രോളിംഗ് നടത്തുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ഹെലികോപ്റ്ററിൽ ഒരാളെ കെട്ടിത്തൂക്കിയ നിലയിലാണ് നഗരത്തിന് മുകളിലൂടെ പറക്കുന്നത്. ഇത് മൃതദേഹമാണെന്ന വാദമാണ് ഉയരുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; നേരിട്ടുള്ള കൂടിക്കാഴ്ച ആദ്യം, വിഷയം ഇതാണ്താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; നേരിട്ടുള്ള കൂടിക്കാഴ്ച ആദ്യം, വിഷയം ഇതാണ്

1

നിരവധി മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഈ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. താലിബാന്‍ തീവ്രവാദികള്‍ ഒരാളെ കൊലപ്പെടുത്തി അയാളുടെ മൃതദേഹം അമേരിക്കയുടെ സൈനിക ഹെലികോപ്റ്ററില്‍ തൂക്കിയിട്ട് കാണ്ഡഹാര്‍ പ്രവിശ്യയില്‍ പട്രോളിംഗ് നടത്തുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് എത്രമാത്രം ശരിയാണ് എന്നത് വ്യക്തമല്ല. ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്നത് യഥാര്‍ത്ഥ മൃതദേഹം തന്നെ ആണോ അതോ ഡമ്മിയോ ആരെയെങ്കിലും താഴെ ഇറക്കാനുളള ശ്രമം ആണോ എന്നുളള സംശയങ്ങള്‍ സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.

2

ഇസ്ലാമിക് എമിറേറ്റ് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ട്വി്റ്റര്‍ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന താലിബ് ടൈംസ് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ വ്യോമ സേന. ഇപ്പോള്‍ ഇസ്ലാമിക് എമിറേറ്റ്‌സിന്റെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കാണ്ഡഹാറിന് മുകളിലൂടെ പറന്ന് നഗരത്തില്‍ പട്രോളിംഗ് നടത്തുകയാണ് എന്ന കുറിപ്പിനൊപ്പമാണ് താലിബ് ടൈംസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

3

നിലത്ത് നിന്ന് കൊണ്ട് പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹെലികോപ്റ്ററില്‍ കെട്ടി തൂക്കിയിട്ട നിലയില്‍ ഉളള മനുഷ്യ ശരീരം ജീവനോടെ ഉളളതാണോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. താലിബ് ടൈംസ് ഈ വീഡിയോ പങ്കുവെച്ചപ്പോള്‍ ഇതേക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസം അമേരിക്ക 7 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്നു. അത് കൂടാതെ കഴിഞ്ഞ 20 വര്‍ഷക്കാലമായുളള നിരവധി സൈനിക, പ്രതിരോധ സാമഗ്രികളും അമേരിക്കയുടേതായി അഫ്ഗാനിസ്ഥാനിലുണ്ട്.

അതിരാവിലെ കുളിച്ച് സുന്ദരിയായി ഭഗവാന്റെ മുന്നില്‍; ലക്ഷ്മി അസറിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
us military disabled scores of aircraft armored vehicles before leaving Kabul airport
4

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായുളള സേനാവിന്യാസം പൂര്‍ണമായും അവസാനിപ്പിച്ച് ഇന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ട് മടങ്ങിയത്. ഓഗസ്റ്റ് 31നുള്ളില്‍ അഫ്ഗാന്‍ വിട്ട് പോകും എന്നുളള ദോഹ കരാര്‍ പ്രകാരമാണ് അമേരിക്കയുടെ പിന്‍മാറ്റം. അമേരിക്കയുടെ അവസാന സി 17 വിമാനം വൈകിട്ട് മൂന്നരയോടെ അഫ്ഗാനില്‍ നിന്ന് പറന്നുയര്‍ന്നു. ആകാശത്തേക്ക് വെടി ഉതിര്‍ത്താണ് താലിബാന്‍ അമേരിക്കന്‍ സേനയുടെ മടക്കം ആഘോഷിച്ചത്.

English summary
Video of Taliban patroling over Kandahar province with deadbody hanging in US Blackhawk Chopper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X