Viral Video: ലിഫ്റ്റില്‍ വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളെ ഇടിച്ച് പഞ്ഞിക്കിട്ട് യുവതി; വീഡിയോ വൈറല്‍
സ്ത്രീകള്‍ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് ഒരു കുറവും സംഭവക്കുന്നില്ല എന്ന് അടുത്തിടെ പുറത്തുവന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രാവിലെ നടക്കാനിറങ്ങിയ സ്ത്രിക്ക് നേരെയും ക്ലാസ് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് നേരേയും ട്രെയിനില്‍ പോകുമ്പോഴും അങ്ങനെ തൊഴില്‍ ഇടങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്നുണ്ട്.
പെട്ടെന്നുണ്ടാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് നേരെ പലപ്പോഴും സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ പറ്റാറില്ല, പെട്ടെന്നുണ്ടാവുന്ന ഞെട്ടലും ഭയവും ഒക്കെ ഇതിന് കാരണമാകാറുണ്ട്. പക്ഷേ ഇനി പറയാന്‍ പോകുന്നത് തനിക്ക് നേരെ അതിക്രമം നടത്താന്‍ ശ്രമിച്ച ആളെ അടിച്ച് പഞ്ഞിക്കിട്ട ഒരു സ്ത്രീയെക്കുറിച്ചാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. യുവതിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് സംഭവം കണ്ടവരൊക്കെ. എന്താണ് നടന്നത് എന്ന് വിശദമായി അറിഞ്ഞാലോ...

ലിഫ്റ്റില്‍ വെച്ചാണ് സംഭവം നടക്കുന്നത്. യുവതിയും വേറൊരാളും മാത്രമാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. മറ്റാരും കയറില്ലെന്ന് ഉറപ്പായതോടെ അയാള്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. യുവതിയുടെ തെട്ടുപിറകില്‍ പോയി നിന്നു. യുവതി അപ്പോള്‍ ഫോണില്‍ നോക്കുകയായിരുന്നു, എന്നാല്‍ അയാള്‍ തന്റെ തൊട്ടുപിന്നില്‍ ഉണ്ടെന്ന് മനസ്സിലായ ആ യുവതി താന്‍ നിന്ന ഇടത്ത് നിന്ന് കുറച്ച് മാറിനിന്നു. എന്നാല്‍ ഇയാള്‍ യുവതിയുടെ പിറകില്‍ നിന്നു കൈ യുവതിയുടെ ശരീരത്തില്‍ തൊടന്‍ കൊണ്ടുവന്നു..അപ്പോഴാണ് ആ ട്വിസ്റ്റ് നടക്കുന്നത്....

പിന്നീട് ആ ലിഫ്റ്റ് ഒരു പൂരപ്പറമ്പായി. ഒരു നിമിഷം പാഴാക്കാതെ ആ യുവതി അയാളെ തള്ളിത്താഴെയിട്ടു പിന്നീട് തുടരെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇങ്ങനെ ഒരു നീക്കം നടക്കും എന്ന് ആക്രമി കരുതിയില്ല. യുവതിയുടെ അടി കൊണ്ട അയാള്‍ താഴെ വീണു. വേദന കൊണ്ട് പുളയുന്നത്. കാണാം. ശേഷം വളരെ സമാധാനപരമായി ആ യുവതി ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി....

@BornAKang എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്, "അയാൾ അർഹിക്കുന്നത് അയാൾക്ക് ലഭിച്ചു" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായി, 2.5 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. സ്ത്രീയുടെ നിർഭയത്വത്തിലും ധൈര്യത്തിലും സോഷ്യൽ മീഡിയ ആകെ അമ്പരുന്നു. തന്നെ ഉപദ്രവിച്ചയാൾക്ക് തക്ക ശിക്ഷ നൽകുന്നതിലും അയാളെ ഒരു പാഠംപഠിപ്പിക്കുകയും ചെയ്ത ആ യുവതിയെ എല്ലാവരും അഭിനന്ദിച്ചു.... സ്ത്രീകൾക്ക് ഏഴ് ഇന്ദ്രിയമാണ് ഉള്ളത് അത് കൊണ്ട്d കളിക്കാൻ നിൽക്കണ്ട എന്നാണ് ഒരാൾ കമന്റിട്ടത്...

അപകടത്തിൽ പെടുമ്പോൾ ഇതുപോലെ ധൈര്യം കൈമുതലാക്കി പ്രതിരോധിക്കണമെന്നാണ് മറ്റാെരാൾ പറഞ്ഞത്. പെൺകുട്ടി ഇതുപോലെ സമയം കളയാതെ പ്രതിരോധിക്കാൻ പഠിക്കണമെന്നും കമന്റുകൾ ഉണ്ട്...അയാൾ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു പണികിട്ടുgമെന്ന് വിചാരിച്ചുകാണില്ല. അർഹിക്കുന്ന ശിക്ഷ തന്നെ എന്നാണ് മറ്റൊരാളുടെ കമന്റ്....
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...












Click it and Unblock the Notifications