നിധി ശേഖരത്തില്‍ നോട്ടമിട്ട് താലിബാന്‍; ലോകം ആശങ്കയില്‍, അഫ്ഗാന്‍ സമ്പന്നമാകും, കൂടെ ചൈനയും
കാബൂള്‍: മൂന്ന് ലക്ഷം കോടി ഡോളറിന്റെ 'നിധി' ഒളിഞ്ഞിരിപ്പുണ്ട് അഫ്ഗാനിസ്താനില്‍. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യം അതിവേഗം സമ്പന്നമാകും. സംഘര്‍ഷ കലുഷിതമായ അവസ്ഥയാണ് ഈ 'നിധി' ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നത്. എങ്കിലും താലിബാന്‍ നേരത്തെ ഇതില്‍ കൈവച്ചിട്ടുണ്ടോ എന്ന സംശയം പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.
സോവിയറ്റ് അധിനിവേശം, ആഭ്യന്തര കലഹം, അമേരിക്കന്‍ അധിനിവേശം... കഴിഞ്ഞ നാല് പതിറ്റാണ്ട് അഫ്ഗാന്‍ കടന്നുപോയത് അങ്ങനെയാണ്. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാന്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ചൈന അടുത്തകൂടുന്നത് ഈ നിധി ലക്ഷ്യമിട്ട് തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ധാതു സമ്പന്നമാണ് അഫ്ഗാനിസ്താന്റെ ഭൂമി. അമൂല്യമായ ലോഹങ്ങളും ഇവിടെ ഒളിഞ്ഞുകിടക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ബദക്ഷാനിലെ വിഭവങ്ങളെ കുറിച്ച് അറിയാം. അഫ്ഗാന്‍ ഭരിച്ചവര്‍ക്കും ഇപ്പോള്‍ ഭരണം പിടിച്ച താലിബാനും ഇക്കാര്യം നന്നായറിയാം. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്താന്‍. ഭൂമിക്കടയിലെ ധാതു സമ്പത്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യം അതിവേഗം കുതിക്കും.

2020ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3 ലക്ഷം കോടി ഡോറളിന്റെ ധാതു സമ്പത്ത് അഫ്ഗാനിലുണ്ട്. അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡറായിരുന്ന അഹമ്മദ് ഷാ കതവസായിയെ ഉദ്ധരിച്ച് ഡിപ്ലമാറ്റ് മാഗസിന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മറ്റൊരു അമേരിക്കന്‍ മാധ്യമമായ ദി ഹില്‍ സമാനമായ വിവരങ്ങള്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈന എന്തുകൊണ്ടാണ് താലിബാനുമായി അടുക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കുന്ന വേളയില്‍ ആദ്യം സഖ്യം പ്രഖ്യാപിച്ചത് ചൈനയാണ്. ലോകത്ത് ധാതു സമ്പത്ത് ഏറ്റവും കൂടുതല്‍ കൈവശം വെക്കുന്നതും വ്യാപാരം ചെയ്യുന്നതുമായ രാജ്യമാണ് ചൈന. ലോകത്തെ ധാതു സമ്പത്തിന്റെ 35 ശതമാനവും അവരുടെ കൈകളിലാണ്. ആഫ്രിക്കന്‍ നാടുകളില്‍ ധാതു-ലോഹ ഖനികളുടെ വലിയൊരു ഭാഗം ചൈനയുടെ നിയന്ത്രണത്തിലാണ്.

ആഫ്രിക്കയിലെ ധാതു ഖനികള്‍ പിടിച്ച ചൈന നോട്ടമിട്ടിരിക്കുന്നത് അഫ്ഗാനിലെ ധാതു-ലോഹ ശേഖരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. താലിബാന് സാങ്കേതിക വിദ്യയുടെ അപര്യാപ്തയുണ്ടെങ്കിലും ചൈനയുടെ ഇടപെടല്‍ അനിയന്ത്രിതമായ ഖനനത്തിലേക്ക് നീങ്ങുമെന്നാണ് സംശയിക്കപ്പെടുന്നത്. എന്തു വില കൊടുത്തും ഇത് തടയേണ്ടത് ആവശ്യമാണ് എന്നാണ് അലയന്‍സ് ബെണ്‍സ്റ്റൈനിലെ മാര്‍ക്കറ്റ് ഡയറക്ടര്‍ ഷമൈല ഖാന്‍ പറയുന്നത്.

സ്വര്‍ണം, അലുമിനിയം, വെള്ളി, സിങ്ക്, ലിഥിയം, മെര്‍ക്കുറി, ലാന്താനം, സെറിയം, നിയോഡിമിയം തുടങ്ങിയവയെല്ലാം അഫ്ഗാനിന്റെ ഭൂമിക്കടയിലുണ്ട്. ചൈന സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ് എത്തുന്നതെങ്കില്‍ ഇതെല്ലാം ഖനനം ചെയ്യുന്നതിലേക്ക് താലിബാന്‍ കടക്കും. അനിയന്ത്രിതമായ ഖനനം മേഖലയെ മൊത്തം തകര്‍ക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്. അമേരിക്ക അഫ്ഗാന്‍ വിട്ട അവസനം ചൈന ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
ചിരിയടക്കാനാകാതെ അനശ്വര രാജന്‍; യുവനടിയുടെ പുതിയ ഫോട്ടോ വൈറല്‍, എന്താണ് കാര്യമെന്ന് ആരാധകര്‍

ചൈനയുമായും റഷ്യയുമായും താലിബാന്‍ നേരത്തെ സഖ്യം നിലനിര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ പ്രതിനിധികള്‍ ഈ രണ്ട് രാജ്യങ്ങളും ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ താലിബാന് ഇവരുടെ സഹായം ലഭിച്ചിരുന്നു എന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. എന്നാല്‍ പ്രത്യക്ഷത്തിന് ഇതുവരെ ഇതിന് തെളിവില്ലെന്ന് മാത്രം.

അഫ്ഗാന്റെ പുനര്‍ നിര്‍മാണം എന്ന പേരില്‍ ചൈന ഇടപെടല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇതിന്റെ സൂചനകള്‍ ചൈനയുടെ ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്താനിലൂടെ കടന്നുപോകുന്ന ചരക്ക് ഇടനാഴി അഫ്ഗാനിലേക്ക് കൂടി ചൈന നീട്ടിയേക്കും. അതുവഴി ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വ്യാപാരം ചൈനയ്ക്ക് എളുപ്പമാക്കും.












Click it and Unblock the Notifications