• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമൈക്രോണ്‍ വ്യാപന ഭീതിയില്‍ ലോകം: ദുരന്തമായി അന്തർദേശീയ വിമാന യാത്രകള്‍

Google Oneindia Malayalam News

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ് കൂടുതല്‍ രൂക്ഷമായേക്കുമെന്ന ഭീഷണിയില്‍ ലോകരാജ്യങ്ങള്‍. വിവിധ യൂറോപന്‍ രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്ന കൂടുതല്‍ പേർക്ക് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര വിമാന യാത്രകള്‍ ഒരിക്കല്‍ കൂടി പ്രതിസന്ധിയിലായി. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് യാത്ര ചെയ്ത KL - 592 ഫ്ലൈറ്റിലെ നൂറുകണക്കിന് യാത്രക്കാർ കനത്ത പരിശോധനകളാണ് നേരിടേണ്ടി വന്നത്. യാത്രക്കുള്ള സാധുവായ എല്ലാ രേഖകളും ഉണ്ടായിരുന്നെങ്കിലും യാത്രാ രേഖ ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. വാക്‌സിനേഷൻ എടുത്ത യാത്രക്കാരാണെങ്കിലും നെഗറ്റീവ് സ്ഥിരീകരിച്ച റിസല്‍ട്ടും ഹാജരാക്കണമായിരുന്നു. ഫ്ലൈറ്റില്‍ ചിലർ മാത്രമേ മാസ്ക് ധരിച്ചിരുന്നുള്ളൂവെന്നാണ് യാത്രക്കാരില്‍ ചിലർ പറുന്നത്, ഫ്ലൈറ്റ് അറ്റൻഡന്റുകൾ പലപ്പോഴും മാസ്കുകൾ താഴ്ത്താന്‍ അനുവദിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള പരിഭ്രാന്തി രാജ്യങ്ങളെ അവരുടെ അതിർത്തികൾ വീണ്ടും അടയ്ക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാർ യൂറോപ്പിലേക്കും മറ്റും പറന്നിറങ്ങുന്നത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം അതൊരു നരകതുല്യമായ വരവായിരുന്നു. ലാന്‍ഡ് ചെയ്ത വിമാനത്തിലും അതിന് ശേഷം വിമാനത്താവളത്തിലെ വിശ്രമ കേന്ദ്രത്തിലും ഇവർക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളങ്ങളില്‍ തന്നെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി.

ഡച്ച് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന വിമാനത്തില്‍ കുറഞ്ഞത് 14 പേർക്കെങ്കിലും ഒമൈക്രോൺ ഉണ്ടായിരുന്നു. ഡച്ച് അധികാരികൾ അവരെ ക്വാറന്റൈൻ ചെയ്യുകയും സ്പെയിനിലേക്ക് പറക്കാൻ ശ്രമിച്ച ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു - വിമാനത്താവളത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ നിന്ന് നെഗറ്റീവ് ഫലങ്ങൾ കാണിച്ച നൂറുകണക്കിന് ആളുകൾക്ക് വീട്ടിലേക്ക് പോകാനോ അവരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ കയറാനോ ആവശ്യപ്പെടുകയും ചെയ്തു.

റൂള്‍ബൂക്ക് രാജ്‌സഭാ ചെയര്‍മാന് നേരെയെറിഞ്ഞിട്ടും കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷനില്ല, ദുരൂഹതറൂള്‍ബൂക്ക് രാജ്‌സഭാ ചെയര്‍മാന് നേരെയെറിഞ്ഞിട്ടും കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷനില്ല, ദുരൂഹത

എല്ലാ യാത്രക്കാരെയും ഏഴ് മുതൽ 10 ദിവസം വരെ ക്വാറന്റൈൻ ചെയ്യുകയോ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയോ ചെയ്യണമെന്നാണ് മിലാൻ സർവകലാശാലയിലെ പ്രമുഖ ഇറ്റാലിയൻ വൈറോളജിസ്റ്റായ ഫാബ്രിസിയോ പ്രെഗ്ലിയാസ്കോ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ചും അവർക്ക് വിമാനത്തിൽ വച്ച് വൈറസ് പിടിപെട്ടാല്‍ ഇപ്പോള്‍ പരിശോധിച്ചാല്‍ പരിശോധനയില്‍ യഥാർത്ഥ ഫലം പുറത്ത് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഈ വേരിയന്റ് വളരെ പകർച്ചവ്യാധിയുള്ളതാണെങ്കില്‍, ഈ ഫ്ലൈറ്റ് ഒരു സ്ഫോടനാത്മക ബോംബാണ് , " പ്രെഗ്ലിയാസ്കോ പറഞ്ഞു. ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് "വളരെ ഉയർന്ന" അപകടസാധ്യതയുള്ള ഒമിക്‌റോൺ വേരിയന്റ് ഇപ്പോഴും അജ്ഞാതമായ ഒരു വേരിയബിളാണ്. വാക്‌സിനുകൾ ഒഴിവാക്കി ലോകത്തെ വീണ്ടും ലോക്ക്ഡൗണുകളിലേക്കും, നിറഞ്ഞ ആശുപത്രികളിലേക്കും, കൂട്ട ശവസംസ്‌കാരങ്ങളിലേക്കും തള്ളിവിടുമോ എന്നാണ് പലരുടേയും ഭയം. എന്നാല്‍ അത്തരുമൊരു ആശങ്കയിക്ക് അടിസ്ഥാനമില്ലെന്ന റിപ്പോർട്ടുകളും ശക്തമാണ്.

വാക്‌സിനുകളും എയർ ഫിൽട്ടറേഷൻ സംവിധാനങ്ങളുള്ള വിമാനങ്ങളും നൽകുന്ന സുരക്ഷ ഈ മാസം ആദ്യം യൂറോപ്യൻ യൂണിയൻ യാത്രക്കാർക്കും മറ്റ് രാജ്യക്കാർക്കും തുറന്നുകൊടുക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും നിയന്ത്രങ്ങള്‍ വരികയാണ്. വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യയും അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ പിൻവലിക്കുകയുള്ളുവെന്ന് ഡി ജി സി എ അറിയിച്ചു. കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണഗതിയില്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത് .

English summary
World in fear of omechron Omicron: International air travel like a catastrophic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X