കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല ഹാരിസ് ചരിത്രമെഴുതിയ 2021, യുഎസ്സ് പ്രസിഡന്റ് പദവിയില്‍ 250 വര്‍ഷത്തിനിടെ ആദ്യമെത്തിയ വനിത

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2021 അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമായിരുന്നു. അമേരിക്കയില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റാവുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു ഇത്. നേരത്തെ തന്നെ വൈസ് പ്രസിഡന്റ് പദവിയിലെത്തി കമല ചരിത്രമെഴുതി കഴിഞ്ഞതാണ്. ഇന്ത്യക്ക് കൂടി അഭിമാനിക്കാവുന്ന കാര്യമായിരുന്നു ഇത്. കമല കുറച്ച് സമയത്തേക്കാണ് പ്രസിഡന്റ് പദവി അലങ്കരിച്ചത്. പ്രസിഡന്റ് ജോ ബൈഡന്‍ കോളോനോസ്‌കോപ്പിയുടെ ഭാഗമായി അനസ്‌തേഷ്യയുടെ ഭാഗമായപ്പോഴാണ് പ്രസിഡന്റ് പദവിയില്‍ കമല ഇരുന്നത്. ആദ്യ കറുത്ത വംശജ, ആദ്യ വനിത, ദക്ഷിണേഷ്യന്‍ വംശജയായ ആദ്യ വ്യക്തി എന്നീ വിശേഷണങ്ങള്‍ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുമ്പോള്‍ അവര്‍ക്കുണ്ടായിരുന്നു.

ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്ഇതര മതക്കാരിയെ പ്രണയിച്ചു, മതം വിലക്കിയപ്പോള്‍ വിളിച്ചിറക്കി, പ്രണയത്തിലും ഹീറോയായി പിടി തോമസ്

1

ബൈഡന്‍ കുറച്ച് നേരത്തേക്കാണ് മാറി നിന്നത്. ഒരു മണിക്കൂര്‍ 25 മിനുട്ട് നേരത്തേക്കാണ് കമല പ്രസിഡന്റ് പദത്തില്‍ ഇരുന്നത്. ഈ സമയം ബൈഡന്‍ അനസ്‌തേഷ്യ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 250 വര്‍ഷത്തിനിടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. വെസ്റ്റ് വിംഗിലെ ഓഫീസിലിരുന്ന് തന്നെയാണ് ആക്ടിംഗ് പ്രസിഡന്റ് പദവിയും കമല അലങ്കരിച്ചത്. താന്‍ കുറിക്കാന്‍ പോകുന്നത് ചരിത്രമാണെന്ന് ബൈഡന് അറിയാമായിരുന്നു. അതറിഞ്ഞ് തന്നെയാണ് കമലയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസാക്കി പറഞ്ഞു. വൈസ് പ്രസിഡന്റ് പദത്തില്‍ ഓരോ ദിനവും അവര്‍ ചരിത്രം രചിച്ചെന്നും പസാക്കി പറഞ്ഞു.

ഇന്നും അവര്‍ ചരിത്രം രചിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കും യുവതികള്‍ക്കും ഇത് ഓര്‍ത്തുവെക്കാവുന്ന നിമിഷമാണെന്നും അവര്‍ പറഞ്ഞു. ഒരുപാട് നേട്ടങ്ങള്‍ യുഎസ്സില്‍ സ്വന്തമാക്കിയ യുവതി കൂടിയാണ് കമല. കൗണ്ടി ജില്ലാ അറ്റോര്‍ണിയായിരുന്നു അവര്‍. സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണായിയിരുന്നു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജ, ആഫ്രിക്കന്‍-അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളും അവരെ തേടിയെത്തിയിരുന്നു. ഒബാമ കാലഘട്ടത്തില്‍ കമല വളരെയധികം പ്രശസ്തയായിരുന്നു. പെണ്‍ ഒബാമ എന്ന പേരിലും അവര്‍ അറിയപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബായുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു കമലയ്ക്ക്.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

കമല പലപ്പോഴായി മത്സരിച്ചപ്പോള്‍ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ക്യാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു ഒബാമ. യുഎസ് സെനറ്റിലേക്ക് മത്സരിച്ചപ്പോഴും ആ പിന്തുണയുണ്ടായിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസാണ് കമലയുടെ പിതാവ്. മാതാവ് ശ്യാമള ഗോപാലന്‍ ക്യാന്‍സര്‍ റിസര്‍ച്ചറാണ്. ചെന്നൈയാണ് സ്വദേശം. എന്നാല്‍ താന്‍ അമേരിക്കനാണെന്ന് കമല പറയുന്നു. ഹാരിസുമൊത്ത് പ്രസിഡന്റ് പദത്തിലെത്താനായത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. 2003ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അറിയപ്പെടുന്ന അഭിഭാഷക കൂടിയായിരുന്നു കമല ഹാരിസ്.

നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്തനാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

English summary
Year ender 2021: kamala harris scripted history, first women to hold us presidential post in 250 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X