കുവൈറ്റ് തെരുവില്‍ ഭീതി പരത്തിയ പെണ്‍സിംഹത്തെ കൈയിലെടുത്ത് യുവതി, വൈറല്‍ വീഡിയോ
കുവൈറ്റ് സിറ്റി: കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലിറങ്ങിയ പെണ്‍സിംഹത്തെ കൈയിലെടുത്ത് കൊണ്ടുവരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കുവൈറ്റിലെ സബാഹിയയിലാണ് സംഭവം. യുവതിയുടെ കൈയിലിരുന്ന് കുതറിയോടാന്‍ പെണ്‍സിംഹം ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഞായറാഴ്ച വൈകീട്ടാണ് പെണ്‍സിംഹം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് സൂചന.
അര്‍ലോംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 30 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. കൂടിനുള്ളില്‍ നിന്നും രക്ഷപ്പെട്ട വളര്‍ത്തു സിംഹമാണ് പ്രദേശത്ത് കുറച്ചുനേരം ഭീതി വിതച്ചത്. സിംഹത്തെ പിടികൂടിയ യുവതി തന്നെയാണ് ഇതിന്റെ ഉടമയെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ദൃശ്യം ആഘോഷമാകുകയാണ്. ഇതിനോടകം ട്രോളുകളും സംഭവത്തെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന സിംഹം മറ്റ് സിംഹങ്ങളെ നാണം കെടുത്തുന്നുവെന്നാണ് ഒരാളുടെ കമന്റ്. 'ഞാന്‍ എങ്ങോട്ടും പോകുന്നില്ല, എന്നെ വിടൂ' എന്ന് സിംഹം പറയുന്നുണ്ടാകും എന്നാണ് മറ്റൊരാളുടെ കമന്റ്.

സിംഹം രക്ഷപ്പെട്ട വിവരം അറിഞ്ഞ് പൊലീസും വന്യജീവി സംരക്ഷകരും സ്ഥലത്തെത്തിയിരുന്നു. വന്യജീവികളെ വളര്‍ത്തുന്നത് കുവൈറ്റ് അടക്കം പല ഗള്‍ഫ് രാജ്യങ്ങളിലും കുറ്റകരമാണ്. എന്നിരുന്നാലും അനധികൃതമായി പലരും കടുവ, സിംഹം എന്നിവയെ വളര്‍ത്താറുണ്ട്.
പലപ്പോഴും ഇവ കൂടിനുള്ളില്‍ നിന്ന് രക്ഷപ്പെട്ട് നിരത്തില്‍ ഭീതി പരത്താറുമുണ്ട്. 2018 ല്‍ നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടി വെച്ചാണ് കീഴ്പ്പെടുത്തിയിരുന്നത്.
My neighbor and her dog seemed to not be getting along last night pic.twitter.com/fUGcpuTkMY
— Arlong (@ramseyboltin) January 3, 2022
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications