കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി കണ്ണൂർ സ്വദേശിയായ ഡോക്ടർ: അഭിനന്ദിച്ച് ജയരാജന്‍

Google Oneindia Malayalam News

കണ്ണൂർ: രാംദേവിന്റെ ഉടമസ്ഥതിയിലുള്ള വിദ്യ ഫാർമസിയുടെ പരസ്യത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന ഡോക്ടറെ അഭിനന്ദിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണുരോഗവിദഗ്ദ്ധനും പയ്യന്നൂർ സ്വദേശിയുമായ ഡോക്ടർ കെവി ബാബുവിനാണ് എം വി ജയരാജന്റെ അഭിനന്ദനം. ലിപിഡോം ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ക്കെതിരെയാണ് ഡോക്ടറുടെ പോരാട്ടം. പരാതിയെ തുടർന്ന് ലിപിഡോം പരസ്യം ഡ്രഗ് ഡയരക്ടർ ജനറൽ ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു.

എന്നാൽ കണ്ണുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള മരുന്ന് തങ്ങളുടെ കൈവശമുണ്ടെന്ന പരസ്യവുമായി പതഞ്ജലി വീണ്ടും രംഗത്തിറങ്ങി. കമ്പനികൾക്ക് മരുന്ന് വിപണിയിലെത്തിക്കണമെങ്കിൽ നിയമാനുസൃതം പാലിക്കേണ്ട ചില വ്യവസ്ഥകളുണ്ട്. അതൊന്നും പതഞ്ജലി പാലിക്കുന്നില്ലെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

സാരിയിലെത്തിയാല്‍ പിന്നെ ഒരു പ്രത്യേക ലുക്കാണ്; ഒരു രക്ഷയുമില്ല സാറേ, ശ്രദ്ധേയമായി രമ്യ നമ്പീശന്റെ പുതിയ ചിത്രം

നിയമപോരാട്ടം നടത്തുന്ന ധീരനാണ് ഡോ. കെ.വി. ബാബു

നിയമവിരുദ്ധമായി പരസ്യം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്യ ഫാർമസിക്കും പതഞ്ജലിക്കുമെതിരെ തുടർച്ചയായി നിയമപോരാട്ടം നടത്തുന്ന ധീരനാണ് ഡോ. കെ.വി. ബാബു. കണ്ണുരോഗവിദഗ്ദ്ധനായ ഡോക്ടർ പയ്യന്നൂർ സ്വദേശിയും എന്റെ അടുത്ത സുഹൃത്തുമാണ്.

ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യ ഫാർമസിയുടെ ഉടമ വിവാദനായകനും സംഘപരിവാറുകാരുടെ സന്തതസഹചാരിയുമായ സന്യാസി ബാബാരാംദേവാണ്. ലിപിഡോം ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നും മറ്റുമാണ് രാംദേവിന്റെ ചിത്രസഹിതമുള്ള പരസ്യം. ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ടിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഡോക്ടർ പരാതി നൽകിയത്. ലിപിഡോം പരസ്യം ഡ്രഗ് ഡയരക്ടർ ജനറൽ ഇടപെട്ട് പിൻവലിപ്പിച്ചു.

16-ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചെന്ന് നടി അശ്വതി16-ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചെന്ന് നടി അശ്വതി

 എന്നാൽ കണ്ണുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള

എന്നാൽ കണ്ണുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള മരുന്ന് തങ്ങളുടെ കൈവശമുണ്ടെന്ന പരസ്യവുമായി പതഞ്ജലി വീണ്ടും രംഗത്തിറങ്ങി. കമ്പനികൾക്ക് മരുന്ന് വിപണിയിലെത്തിക്കണമെങ്കിൽ നിയമാനുസൃതം പാലിക്കേണ്ട ചില വ്യവസ്ഥകളുണ്ട്. അതൊന്നും പതഞ്ജലി പാലിക്കുന്നില്ല. അതിൽ ഏറ്റവും പ്രധാനമാണ് മരുന്നുകൾക്ക് പരസ്യം പാടില്ല എന്നത്.

അനുമതിയില്ലാത്ത മരുന്ന് മാർക്കറ്റിൽ ഇറക്കുന്നു

അനുമതിയില്ലാത്ത മരുന്ന് മാർക്കറ്റിൽ ഇറക്കുന്നു എന്ന് മാത്രമല്ല, ആയുർവ്വേദ മരുന്നെന്ന വ്യാജേന മരുന്നുകൾക്ക് പതഞ്ജലി പരസ്യവും നൽകുന്നു. സംഘപരിവാർ ഭരണത്തിന്റെ പിന്തുണയോടെയാണ് ഇതെല്ലാം ചെയ്യുന്നത്. ഭരണകർത്താക്കൾ ബാബാ രാംദേവിന്റെ മാസ്മര വലയത്തിലാണ്. ആ വലയത്തിൽ വീഴാതെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് വകുപ്പിന്റെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും ലംഘനങ്ങൾ വിവരാവകാശനിയമപ്രകാരമുള്ള വിവരശേഖരണത്തിലൂടെ സമൂഹത്തിന്റെ മുമ്പിലെത്തിക്കുകയാണ് ഡോക്ടർ കെ.വി. ബാബു ചെയ്യുന്ന നല്ല കാര്യം.

നീതിക്കായുള്ള ഈ പോരാട്ടത്തെക്കുറിച്ച് നിരവധി നല്ല

നീതിക്കായുള്ള ഈ പോരാട്ടത്തെക്കുറിച്ച് നിരവധി നല്ല കാര്യങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻ ഡി ടി വി ശ്രദ്ധേയമായ ഒരു സംവാദവും നടത്തി. സംഘപരിവാർ ഭരണക്കാരുടെ കണ്ണിലെ കരടാണിപ്പോൾ എൻ ഡി ടി വി എന്നാൽ മലയാളത്തിലെ പ്രമുഖ ചാനലുകൾക്കൊന്നും ഇതൊരു വിഷയമായില്ല. അവർക്ക് വിവാദങ്ങളോടാണല്ലോ എന്നും താല്പര്യം. ഡോ. കെ.വി. ബാബുവിന്റെ നീതിക്കായുള്ള പോരാട്ടങ്ങൾക്ക് നമുക്കെല്ലാം പിന്തുണ നൽകാം.

English summary
A doctor from Kannur who fought a legal battle against Baba Ramdev's company: Appreciated mv Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X