• search
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയക്കെടുതി: വീടുകള്‍ വാസയോഗ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏകോപനമുണ്ടാക്കണമെന്ന് സര്‍വ്വകക്ഷിയോഗം

  • By desk

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ പൂര്‍ണമായി നശിച്ചതും വാസയോഗ്യമല്ലാതായതുമായ മൂഴുവന്‍ വീടും വാസയോഗ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കയ്യെടുത്ത് ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന് കാലവര്‍ഷക്കെടുതി സംബന്ധിച്ച അവലോകന യോഗം അഭ്യര്‍ഥിച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ദുരിത ബാധിതര്‍ക്ക് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ എല്ലാ തലങ്ങളിലുമായി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

എന്നാല്‍ അതിനുമപ്പുറം സഹായങ്ങള്‍ പ്രാദേശികമായി ജനങ്ങളുടെ സഹകരണത്തോടെ സമാഹരിക്കാന്‍ കഴിയേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഏകസ്വരത്തില്‍ പറഞ്ഞു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാവശ്യമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദുരിത ബാധിത മേഖലകളെ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക പാക്കേജിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളെല്ലാം പരിഗണിച്ചുള്ള നിര്‍ദേശങ്ങളും നടപടികളും പാക്കേജിന്റെ ഭാഗമായി ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

‌യോഗത്തില്‍ കെ കെ രാഗേഷ് എം.പി, എം.എല്‍.എമാരായ എ എന്‍ ഷംസീര്‍, ടി വി രാജേഷ്, മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, റിച്ചാര്‍ഡ് ഹേ എം.പിയുടെ പ്രതിനിധി എം ടി പ്രകാശന്‍, പി വി ഗോപിനാഥ് (സിപിഐ എം), വി കെ സുരേഷ് ബാബു (സിപിഐ), അന്‍സാരി തില്ലങ്കേരി (മുസ്ലിംലീഗ്), പി സത്യപ്രകാശ്, പി കെ വേലായുധന്‍ (ബിജെപി), സജീവന്‍ ആറളം (ആര്‍എസ്എസ്), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), വി മോഹനന്‍, ഇല്ലിക്കല്‍ അഗസ്തി (ആര്‍എസ്പി), സി എ അജീര്‍, സി വി ഗോപിനാഥ് (സിഎംപി- സി പി ജോണ്‍ വിഭാഗം), രതീഷ് ചിറക്കല്‍, ജോസഫ് കോക്കാട്ട് (കേരള കോണ്‍ഗ്രസ്-ബി), ജോസ് ചെമ്പേരി (കേരള വികാസ് കോണ്‍ഗ്രസ്), സി വി ശശീന്ദ്രന്‍ (സിഎംപി-അരവിന്ദാക്ഷന്‍ വിഭാഗം), കെ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ് എസ്), വി കെ ഗിരിജന്‍ (എല്‍ജെഡി), ബഷീര്‍ കണ്ണാടിപ്പറമ്പ്, വി ബഷീര്‍ (എസ്ഡിപിഐ), സി എച്ച് പ്രഭാകരന്‍ (എന്‍സിപി), മഹ്മൂദ് പറക്കാട്ട് (ഐഎന്‍എല്‍), കെ എസ് സാദിഖ്, എ ഗോപാലന്‍ (എഎപി), എ പി രാഗേഷ്, സുഭാഷ് അയ്യോത്ത് (ജനതാദള്‍ എസ്), എസ്പി ജി ശിവവിക്രം, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 പുനരധിവാസത്തിന് പ്രത്യേകപരിഗണന

പുനരധിവാസത്തിന് പ്രത്യേകപരിഗണന

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വാര്‍ഡ് അടിസ്ഥാനത്തിലും തദ്ദേശസ്ഥാപന തലത്തിലും പ്രത്യേകം സമിതികള്‍ രൂപീകരിച്ച് ഈ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണം. പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടതല്‍ അധികാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം വീട് നിര്‍മിച്ചു നല്‍കുക, വാസയോഗ്യമല്ലാതായ വീടുകള്‍ പുനരധിവാസത്തിന് യോഗ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനാവശ്യമായ കാര്യങ്ങളാണ് ആലോചിക്കുന്നത്. അടിയന്തരമായി ഇത്തരം വീടുകള്‍ അറ്റകുറ്റപ്പണി നടത്തുകയും പരിസരങ്ങള്‍ ശുചീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ ഓരോ വീട്ടുകാരെയും സഹായിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

 ജനകീയ കൂട്ടായ്മ തുടരണം

ജനകീയ കൂട്ടായ്മ തുടരണം


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിലും മറ്റ് ജില്ലകള്‍ക്ക് സഹായമെത്തിക്കുന്നതിലും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

നഷ്ടപരിഹാരം ഉടന്‍ നല്‍കണം

നഷ്ടപരിഹാരം ഉടന്‍ നല്‍കണം


ഭാഗികമായി തകര്‍ന്നതാണെങ്കിലും വാസയോഗ്യമല്ലാതായ വീടുകളെ പൂര്‍ണമായി തകര്‍ന്നതായി കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ കഴിയേണ്ടതുണ്ടെന്ന് പി കെ ശ്രീമതി ടീച്ചര്‍ എംപി ആവശ്യപ്പെട്ടു. വ്യാപാരസ്ഥാപനങ്ങള്‍ക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കൂം നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കണം. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി ലഭ്യമാക്കിയാലേ വീട് വെക്കാനാകൂ. ഇക്കാര്യത്തില്‍ പലരും ഭൂമി ദാനം നല്‍കാന്‍ സന്നദ്ധരാണെന്ന് അറിയിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഇത് ഏകോപിപ്പിച്ചാല്‍ കുറേയേറെ ഭൂമി കണ്ടെത്താന്‍ കഴിയുമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ചെറുപുഴ ഭാഗത്ത് രണ്ടു മരപ്പാലങ്ങള്‍ ഒലിച്ചു പോയത് താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പുതിയ പാലം വേണമെന്ന് സി കൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

 കാര്‍ഷിക കടം എഴുതിത്തള്ളണം

കാര്‍ഷിക കടം എഴുതിത്തള്ളണം

ദുരന്തബാധിത മേഖലയിലെ കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് കെ സി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഈ മേഖലയിലെ പഞ്ചായത്തുകള്‍ക്ക് 25 ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കണമന്നും അദ്ദേഹം പറഞ്ഞു.
വീടും ജീവിത സമ്പാദ്യവും മുഴുവന്‍ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അവര്‍ക്കുണ്ടായ യഥാര്‍ഥ നഷ്ടം കണക്കാക്കി അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്ന് സണ്ണി ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. വീട് പുനര്‍നിര്‍മാണത്തിന്റെ കാര്യത്തില്‍ കുടുംബങ്ങളുടെ സാമ്പത്തികനില കൂടി പരിഗണിക്കണം. മണ്ണൊലിച്ചും ഉരുള്‍പൊട്ടിയും ഭൂമി തന്നെ നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ നഷ്ടം കണക്കാക്കുന്നതിന് നിലവിലുള്ള മാനദണ്ഡപ്രകാരം വ്യവസ്ഥയില്ല. പക്ഷേ ഇത്തരം കുടുംബങ്ങളും ധാരാളമുണ്ട്. കൃഷി ഭൂമിയും ഇങ്ങനെ ഇല്ലാതായിട്ടുണ്ട്. ഇവര്‍ക്ക് പകരം കൃഷി ഭൂമി നല്‍കാന്‍ കഴിയുമോ എന്ന കാര്യവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 കൃത്യമായ നഷ്ടം കണക്കാക്കണം

കൃത്യമായ നഷ്ടം കണക്കാക്കണം


സര്‍ക്കാര്‍ ധനസഹായത്തിനപ്പുറം സഹായങ്ങള്‍ പുനരധിവാസത്തിന് ആവശ്യമുണ്ടെന്നും ഇതിനായി ജനകീയമായ പരിശ്രമം ഉണ്ടാവണമെന്നും ജയിംസ് മാത്യു എംഎല്‍എ അഭിപ്രായപ്പെട്ടു. ഓരോ മേഖലയിലും ഉണ്ടായ നഷ്ടം കണക്കാക്കാന്‍ മേഖല തിരിച്ച് ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ ചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൃഷിനാശം സംബന്ധിച്ച് സമയബന്ധിതമായി നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ കഴിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കൊട്ടിയൂര്‍ മേഖലയില്‍ ഇപ്പോഴും സ്വന്തം വീടുകളില്‍ താമസിക്കാന്‍ ആത്മവിശ്വാസമില്ലാത്ത ചില കുടുംബങ്ങളുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയും വന്യമൃഗശല്യവുമുള്ള പ്രദേശമാണിത്. ആനത്താര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ ഭൂമി ഏറ്റെടുക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.

ഭൂമി ദാനം ചെയ്യല്‍

ഭൂമി ദാനം ചെയ്യല്‍


പുനരധിവാസത്തിനായി ഭൂമി ദാനംചെയ്യാന്‍ പലരും തയ്യാണെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഇടപെടല്‍ കൂടി ഉണ്ടായാല്‍ ഇങ്ങനെ കുറേയേറെ ഭൂമി കണ്ടെത്താന്‍ കഴിയുമെന്നും ഡിസിസി-ഐ പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്നതില്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പുഴ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പുഴക്ക് സ്വാഭാവികമായി ഒഴുകാനുള്ള നടപടികള്‍ കൂടി ഉണ്ടാവണമെന്ന് സിപിഐ പ്രതിനിധി കെ ടി ജോസ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് ആര്‍എസ്എസ് പ്രാന്ത വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ പരിധിവെക്കാതെ പൂര്‍ണമായി എഴുതി തള്ളണമെന്ന് മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ വി പി വമ്പന്‍ പറഞ്ഞു.

കൂടുതൽ കണ്ണൂര്‍ വാർത്തകൾView All

English summary
All party meeting held in Kannur urged the local govt. bodies to take lead in flood rehabilitation,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more