പൂച്ചകളെ തലയറുത്ത് കൊന്ന സംഭവം; നടുക്കം മാറാതെ അധ്യാപകനും കുടുംബവും
കരിവെള്ളൂര്‍: പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരിവെള്ളൂരില്‍ വളര്‍ത്തു പൂച്ചകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം രാഷ്ട്രീയമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന്റെ നടുക്കത്തിലാണ് അധ്യാപകനും കുടുംബവും.

കരിവെള്ളൂരില്‍ അധ്യാപകന്റെ വളര്‍ത്തു പൂച്ചകളെയാണ് കഴുത്തറത്തു കൊന്നത്.തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. അതിക്രൂരമായ ജന്തു ഹത്യയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യം കാരണമാണെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.പയ്യന്നൂര്‍ കരിവെള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ നിരത്തി വയ്ക്കുകയായിരുന്നു. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചകളെ കൊന്നുതള്ളിയത്.
പയ്യന്നൂര്‍ കരിവെള്ളൂരില്‍ വടക്കെ മണക്കാട് വി.വി.ചന്ദ്രന്‍ മാസ്റ്ററുടെ വീട്ടിലെ വളര്‍ത്തു പൂച്ചയെയും മൂന്ന് പൂച്ച കുട്ടികളെയുമാണ് കൊന്ന് വീടിന്റെ വരാന്തയില്‍ നിരത്തി വെച്ചത് .തിങ്കളാഴ്ച്ച പുലര്‍ച്ചെ പത്രമെടുക്കുന്നതിനായി എടുക്കുന്നതിനായി വീടിന് പുറത്ത് വരാന്തയിലേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകളുടെ ജഡം വരാന്തയില്‍ കണ്ടത്. ഈ മാസം നാലിനാണ് ചക്കി എന്നു പേരു വിളിക്കുന്ന അമ്മ പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അമ്മ പൂച്ച കരയാനോ ശബ്ദമുണ്ടാക്കാനോ കഴിയത്ത പൂച്ചയാണ്. മറ്റൊരു വീട്ടിലെ പൂച്ചയെ മകളുടെ ഇഷ്ടം കാരണം ഒരു മാസം മുന്‍പ് ആ വീട്ടുകാര്‍ ചന്ദ്രന്‍ മാസ്റ്റര്‍ക്ക് നല്‍കിയതായിരുന്നു.പൂച്ചകളെ കഴുത്തറുത്തു കൊന്നത് കുടുംബത്തെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. ചന്ദ്രന്‍ മാസ്റ്ററും കുടുംബവും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനായി പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
തന്റെ വീടിനു നേരത്തെയും അക്രമം നടന്നതായും വീടുവിട്ടു പോവേണ്ട അവസ്ഥയിലാണെന്നും ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.നേരത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ വേരുകള്‍ കൊത്തികളഞ്ഞിട്ടുണ്ട്. തന്നോട് അസ്വാരസ്വമുള്ള ചിലര്‍ വീടിന് സമീപങ്ങളിലുണ്ടെന്നും സംഭവത്തില്‍ കുട്ടികളുള്ള കുടുംബം നടുങ്ങിയിരിക്കുകയാണെന്നും ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.












Click it and Unblock the Notifications