കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിന് ശാപമോക്ഷമാവുന്നു: മാലിന്യം നീക്കല്‍ തുടങ്ങി

Google Oneindia Malayalam News

കണ്ണൂര്‍: ചേലോറയിലെ കണ്ണൂര്‍ കോര്‍പറേഷന്‍ ട്രഞ്ചിങ് ഗ്രൗണ്ടിന് ശാപമോക്ഷമാവുന്നു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ അടിഞ്ഞുകൂടിയ അറുപതു വര്‍ഷത്തോളം പഴക്കമുള്ള മാലിന്യം നീക്കം ചെയ്യല്‍ തുടങ്ങി. പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി തള്ളിയ മാലിന്യം നീക്കം ചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും.

ബയോമൈനിംഗ് വഴി മാലിന്യം ശാസ്ത്രീയമായി തരം തിരിക്കും. കോഴിക്കോട് എന്‍ഐടി നടത്തിയ സര്‍വ്വേ പ്രകാരം 123822 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്. ഇവ പ്രത്യേക സ്‌ക്രീനര്‍ മെഷീനിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് വേര്‍തിരിച്ചെടുക്കും. വേര്‍തിരിച്ചു കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്റ് ഫാക്ടറികള്‍ക്ക് കമ്പനി കൈമാറും.

1

മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും.മണിക്കൂറില്‍ 850 മുതല്‍ 1000 ക്യൂബിക് മീറ്റര്‍ വരെ മാലിന്യം തരംതിരിക്കാന്‍ കഴിയുന്ന രണ്ട് മെഷീനുകളാണ് പ്രവര്‍ത്തിക്കുക.

ദിവസം 10 മുതല്‍ 15 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കും. പൂനെ ആസ്ഥാനമായ റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് എല്‍. എല്‍.പിജന്‍ ആധാര്‍ സേവാ ഭാവി സാന്‍സ്താ,അരവിന്ദ് അസോസിയേറ്റ്സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് 8 കോടിയോളം രൂപ ചെലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

8 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും.ഈ പദ്ധതിയിലൂടെ ചേലോറ നിവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാവുകയാണ് എന്ന് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നടത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം കണ്ണൂര്‍ നഗരത്തെ മാലിന്യ രഹിത നഗരമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു. പ്രവൃത്തിയുടെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍ നിര്‍വ്വഹിച്ചു.ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു.

English summary
chelora trenching ground waste is removing after long years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X