• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് ബാധിച്ച് കുവൈറ്റിൽ കണ്ണൂർ മേലെചൊവ്വ സ്വദേശി മരിച്ച

  • By Desk

കണ്ണൂർ: കൊവിഡ് വൈറസ് രോഗബാധയെ തുടർന്ന് ചികിത്സയിലിരുന്ന കണ്ണൂർ മേലേ ചൊവ്വ സ്വദേശി കുവൈറ്റിൽ മരിച്ചു. കണ്ണൂർ മേലെ ചൊവ്വ സ്വദേശി അനൂപാ (51)ണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഈ മാസം പത്താം തിയ്യതി മുതൽ കുവൈറ്റ് സിറ്റിയിലെ അദാൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികത്സയിലായിരുന്നു. പതിനഞ്ചുവർഷമായി ഇദ്ദേഹം കുവൈറ്റിൽ ജോലി ചെയ്തു വരികനായിരുന്നു പരേതനായ അണിമൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീലയുടെയും മകനാണ്. ഭാര്യ ജിഷ, മക്കൾ പൂജ, അശ്വതി.

സാമൂഹിക വ്യാപനമുണ്ടോ? കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന, പരിശോധിക്കുന്നത്സാമൂഹിക വ്യാപനമുണ്ടോ? കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന, പരിശോധിക്കുന്നത്

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശിയായ മറ്റൊരാൾ കൂടി മരണമടഞ്ഞിരുന്നു. തലശേരി മുഴപ്പിലങ്ങാട്​ സ്വദേശി കരിയാൻകണ്ടി ഇസ്​മായി ലാ ണ് (54) ചൊവ്വാഴ്​ച രാവിലെ റിയാദ്​ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്​. അസുഖ ബാധിതനായി ബത്​ഹ ശാറ ഗുറാബിയിലെ താമസസ്ഥലത്ത്​ കഴിഞ്ഞ ഇദ്ദേഹത്തെ കെഎംസിസി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ്​ കണ്ണൂരാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി റിയാദിലുള്ള ഇദ്ദേഹം ആദ്യം പ്രിൻറിങ്​ രംഗത്താണ്​ പ്രവർത്തിച്ചിരുന്നത്. ഒടുവിൽ ബത്ഹയിൽ ഒരു ജനറൽ സർവീസ്​ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു.

നേരത്തെ തന്നെ ശ്വാസം മുട്ടല്‍ പ്രയാസങ്ങളും സര്‍ജറിയും കഴിഞ്ഞയാളാണ്. സന്ദര്‍ശക വിസയിലാണ് ഇവര്‍ സൌദിയിലെത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയും, സഹോദരിയുടെ മകളും സൌദിയില്‍ കോവിഡ് ചികിത്സയിലാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. നേരത്തെ മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 ), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), 3റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 ), 4മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 ) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56).

മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52), .ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60), . റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് പ്രതിരോധത്തിലുള്ള ജാഗ്രതക്കുറവും അശ്രദ്ധയും കാരണം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും അസുഖം പടരുന്നുണ്ടെന്നാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പറയുന്നത്. നിലവില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്ക് അസുഖം മാറുന്നതും പ്രധാന നേട്ടമാണ്. എങ്കിലും പല ഭാഗങ്ങളിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി ഇന്ത്യൻമന്ത്രാലയ അധികൃതരും ചൂണ്ടിക്കാട്ടുന്നു. മലയാളികള്‍ക്കിടയിലും അസുഖം പടരുന്നതിന് കാരണം ജാഗ്രത കുറവാണ് കാരണമാണെന്ന് മലയാളി ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യത്ത് മവീദ് ആപ്ലിക്കേഷന്‍ വഴിയാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. ഗുരുതര ആരോഗ്യ പ്രയാസങ്ങളില്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ തുടരാനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം തന്നെയാണ് സൌദി മന്ത്രാലയവും ഇപ്പോള്‍ നല്‍കുന്നത്. ഡോക്ടര്‍മാരുടെ സഹായത്തോടെ കോവിഡ് ലക്ഷണങ്ങള്‍ക്കുള്ള മരുന്നും തുടരണം. എന്നാല്‍ ആരോഗ്യ പ്രയാസങ്ങളുള്ളവരാണെങ്കില്‍ നേരത്തെ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നാണ് കൊവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ പറയുന്നത്.

English summary
Coronavirus: Kannur native dies in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X