Get Updates
Get notified of breaking news, exclusive insights, and must-see stories!

എനിക്കായി ടീച്ചര്‍ എപ്പോഴും ഉപ്പുമാവ് കരുതിയിരിക്കുമായിരുന്നു; പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് ശൈലജ

കണ്ണൂര്‍: തന്റെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് മനസ് തുറന്ന് മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ കെ കെ ശൈലജ. അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മുന്‍ അധ്യാപിക കൂടിയായ ശൈലജയുടെ പ്രതികരണം. തന്നെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിച്ച ജാനകി ടീച്ചറാണ് തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത് എന്നാണ് ശൈലജ പറയുന്നത്.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായാണ് ശൈലജ അധ്യാപക ജോലി ഉപേക്ഷിച്ചത്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ് ഇപ്പോള്‍ കെ കെ ശൈലജ. കണ്ണൂരിലെ മാടത്തില്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ തന്റെ ആദ്യവര്‍ഷങ്ങളില്‍ ജാനകി എന്ന അധ്യാപികയാണ് തന്നെ രൂപപ്പെടുത്തിയത് എന്ന് ശൈലജ പറയുന്നത്.

1

ജാനകി ടീച്ചര്‍ ഞങ്ങളെ എല്ലാ വിഷയങ്ങളും പഠിപ്പിച്ചു. എന്നാല്‍ അതിലുപരിയായി അവര്‍ക്ക് അമ്മയുടെ കരുതലും വാത്സല്യവും ഉണ്ടായിരുന്നു. അക്കാലത്ത് തന്റെ ആരോഗ്യത്തെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. എനിക്ക് പ്രത്യേക പരിചരണം നല്‍കണമെന്ന് ടീച്ചറോട് പറഞ്ഞിരുന്നു. ഞങ്ങളുടെ സ്‌കൂളില്‍ ഉച്ചഭക്ഷണമായി ഉപ്പുമാവ് ഉണ്ടായിരുന്നു.

2

എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്റെ മാതാപിതാക്കള്‍ അത് എന്നെ അനുവദിച്ചില്ല. സ്‌കൂളില്‍ നിന്ന് അധികം ദൂരെയല്ലാത്ത വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കൊണ്ടുപോകണമെന്ന് അവര്‍ ആഗ്രഹിച്ചു. പക്ഷേ ഉപ്പുമാവിനോടുള്ള എന്റെ താല്‍പര്യം മനസ്സിലാക്കിയ ജാനകി ടീച്ചര്‍ ദിവസവും ഒരു ചെറിയ പാത്രത്തില്‍ ഉപ്പുമാവ് എനിക്കായി കരുതി വെച്ചിരുന്നു.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

3

അവര്‍ അത് എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് തനിക്ക് തരുമായിരുന്നു. എന്റെ മുടി അലങ്കോലമായാല്‍ ടീച്ചര്‍ ചീകി തരുമായിരുന്നു. സ്‌കൂളില്‍ അവള്‍ അമ്മയെപ്പോലെയായിരുന്നു. സ്‌കൂളിലെ ടീച്ചറും അമ്മയെപ്പോലെ ആയിരിക്കണമെന്ന് പിന്നീട് എനിക്ക് തോന്നി, കെ കെ ശൈലജ പറഞ്ഞു.

ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍

4

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷവും ജാനകി ടീച്ചര്‍ക്ക് തന്നെ ഇടയ്ക്കിടെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. അവരോടൊപ്പം ചെലവഴിക്കാന്‍ താന്‍ എപ്പോഴും സമയം കണ്ടെത്തിയിരുന്നു എന്നും ശൈലജ പറയുന്നു. ഒരു പതിറ്റാണ്ട് മുമ്പ് മരണപ്പെട്ട തന്റെ പ്രിയപ്പെട്ട ടീച്ചറുമായി അവസാന കാലം വരെ ശൈലജ ബന്ധം പുലര്‍ത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+