കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകം ചുറ്റാനിറങ്ങിയ വിദേശികളുടെ കാരവാന്റെ ബ്രേക്ക് പോയി, ചുരത്തില്‍ കുടുങ്ങി; കേരളത്തിന്റെ സഹായം

Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ ആറ് മാസം മുമ്പ് ദുബായില്‍ നിന്നും യാത്ര തുടങ്ങിയവരാണ് ജര്‍മ്മന്‍ സ്വദേശിയായ കായും കുടുംബവും. മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ഇവര്‍ ഒരു ബസ് കാരവനിലാണ് യാത്ര തിരിച്ചത്. ദുബായില്‍ നിന്ന് ഇറാന്‍, തുര്‍ക്കി, പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് എത്തിയ ഇവര്‍ ഗോവയില്‍ എത്തിയതിന് ശേഷമാണ് കേരളം കാണാന്‍ യാത്ര തിരിച്ചത്. എന്നാന്‍ ശനിയാഴ്ച രാത്രി ഗൂഗിള്‍ മാപ്പ് നോക്കി ബോയ്‌സ് ടൗണില്‍ നിന്നും പാല്‍ചുരം വഴി താഴേക്ക് ഇറങ്ങി വരുന്നതിനിടെ ഇവരുടെ കാരവനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.

സഹായത്തിന് നാട്ടുകാര്‍

സഹായത്തിന് നാട്ടുകാര്‍

ചുരത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ വാഹനം നിര്‍ത്തിയിടേണ്ടി വന്ന അവസ്ഥയുണ്ടായി. എന്നാല്‍ നാട്ടുകാരുടെ ചിലരുടെ സഹായം കൊണ്ട് ഇവരുടെ വാഹനം ആശ്രമം കവലയ്ക്ക് സമീപം എത്തിച്ചു. തുടര്ന്ന് നാട്ടുകര്‍ ഏര്‍പ്പാട് ചെയ്തവര്‍ അറ്റകുറ്റപളികള്‍ നടത്തി കായെയും കുടുംബത്തെയും യാത്ര തിരിച്ചു.

ഒരു വര്‍ഷത്തെ അവധി

ഒരു വര്‍ഷത്തെ അവധി

ഒരു വര്‍ഷത്തെ അവധി എടുത്താണ് കായും കുടുംബവും ദുബായില്‍ നിന്നും യാത്ര തിരിച്ചത്. 15 വര്‍ഷത്തോളമായി ദുബായിലെ എന്‍ജിനിയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കയാും ഭാര്യയും ഇവരോടൊപ്പം രണ്ട് മക്കളും വാഹനത്തിലുണ്ട്. പുത്തന്‍ ലെയ്‌ലാന്‍ഡ് ബസ് കാരവാന്‍ രൂപത്തിലേക്ക് മാറ്റിയാണ് കുടുംബം യാത്ര ആരംഭിച്ചത്.

ആഗസ്റ്റില്‍ യാത്ര

ആഗസ്റ്റില്‍ യാത്ര

കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ഈ വര്‍ഷം ആഗസ്റ്റോടെ യാത്ര പൂര്‍ത്തിയാക്കാനാണ് ഇവരുടെ പദ്ധതി. മുംബൈ, ഗോവ, മൈസൂര്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്. എല്ലാവിധ സൗകര്യമുള്ള കാരവാന്‍ ലെഫ്റ്റ് ആന്‍ഡ് ഡ്രൈവാണ്. ഒന്നര മാസത്തോളം കേരളത്തില്‍ ചെലവഴിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ബ്രേക്ക് ഡൗണായ അനുഭവം

ബ്രേക്ക് ഡൗണായ അനുഭവം

കണ്ണീര്‍കുടിച്ച നാളുകള്‍ ഇനി പഴങ്കത; ക്രിസ്മസ് ബംബറില്‍ അഖിലേഷിനെ കാത്തിരുന്നത് ഒരുകോടികണ്ണീര്‍കുടിച്ച നാളുകള്‍ ഇനി പഴങ്കത; ക്രിസ്മസ് ബംബറില്‍ അഖിലേഷിനെ കാത്തിരുന്നത് ഒരുകോടി


വാഹനത്തിന്‍രെ ബ്രേക്ക് നഷ്ടപ്പെട്ട് വഴിയിലായത് ഒരു അനുഭവം തന്നെയാണെന്ന് കാ പറയുന്നു. കേരളം മനോഹരമായ സ്ഥലമാണെന്നും ഇവിടെയുള്ള ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുവെന്നും കാ പറഞ്ഞു. ഇനി തലശേരിയിലേക്കാണ് യാത്ര, ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് മകന്റെ ജന്മദനത്തിനുള്ളത്. ഒരു ബീച്ചില്‍ പിറന്നാള്‍ പാര്‍ട്ടി നടത്താവനാണ് പദ്ധതിയെന്നും കാ പറഞ്ഞു.

ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെട്ടു

ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെട്ടു

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; വരും ദിവസങ്ങളിലും കൂടുമെന്ന് റിപ്പോര്‍ട്ട്സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; വരും ദിവസങ്ങളിലും കൂടുമെന്ന് റിപ്പോര്‍ട്ട്

ഞങ്ങളുടെ വാഹനം ബ്രേക്ക് ഡൗണായപ്പോള്‍ ഒരുപാട് വാഹനങ്ങള്‍ റോഡില്‍ ബ്ലോക്കായി. എന്നാല്‍ ഞങ്ങളുടെ അവസ്ഥ മനസിലാക്കിയതോടെ ആരും പരാതിപ്പെട്ടില്ലെന്ന് കാ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്നും ഒരുപാട് നല്ല മനുഷ്യരെ പരിചയപ്പെട്ടെവന്നും കാ പറഞ്ഞു.

വീണ്ടും തിരിച്ചുവരും

വീണ്ടും തിരിച്ചുവരും

കോടികളുടെ ലോട്ടറിയടിച്ചു, പക്ഷേ ജീവിതം മാറിയത് മറ്റൊരു തലത്തില്‍; യുവാവ് ജയിലിലായികോടികളുടെ ലോട്ടറിയടിച്ചു, പക്ഷേ ജീവിതം മാറിയത് മറ്റൊരു തലത്തില്‍; യുവാവ് ജയിലിലായി

കേരളത്തിലേക്ക് വീണ്ടും തിരിച്ചവവരുമെന്ന് കാ പറഞ്ഞു. അതേസമയം, ഇവരുടെ കാരവനിന്റെ എയര്‍ ബ്രേക്കിന് തകരാര്‍ സംഭവിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ മെക്കാനിക്കുമായി വന്ന് വാഹനം ശരിയാക്കി കൊടുക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്നും സാധനങ്ങള്‍ എത്തിച്ചാണ് വാഹനം റിപ്പയര്‍ ചെയ്തു നല്‍കിയത്.ഇനിയും കേരളത്തിലേക്ക് വരുമെന്ന് വാക്ക് നല്‍കിയാണ് കുടുംബം യാത്ര അവിടെ നിന്നും തുടര്‍ന്നത്.

English summary
German national kai and his family who travel in a caravan, got stuck in a pass on Kotiyur Boys Town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X