കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ മരണം കൊലപാതകം: തോട്ടം തൊഴിലാളിയായ ഭർത്താവ് അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പേരാവൂർ: പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോളയാട് കൃഷി തോട്ടത്തിൽ ജോലിയെത്തി യുവതി ദാരുണമായി മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി. കടുത്ത മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
സാഹചര്യത്തില്‍ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയുടെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്.

ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം: രണ്ട് പേർ അപകടസ്ഥലത്ത് വെച്ച് മരിച്ചുചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം: രണ്ട് പേർ അപകടസ്ഥലത്ത് വെച്ച് മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജാര്‍ഖണ്ഡ് ലോഹര്‍ വങ്ക സ്വദേശി ചാര്‍വ്വറാമിന്റെ മകന്‍ സിങ്കന്തര്‍ റാം എന്ന യോഗീന്ദ്രനെ (30) പേരാവൂര്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയ് അറസ്റ്റു ചെയ്തു. പേരാവൂര്‍ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോളയാട് ആര്യപറമ്പിലെ തോട്ടത്തില്‍ ജോലിക്കെത്തിയ ജാര്‍ഖണ്ഡ് ബിഷ്ണുപൂര്‍ ഗാഗ്രാ ഗുമ്ലസാരം ഗോ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ലക്ഷ്മണ്‍ ബാരക്കിന്റെ മകള്‍ മംമ്തകുമാരി(21)യുടെ മരണമാണ് കൊലപാതകമെന്ന് പോലിസ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്റെ റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്.

-kannur-ma

പേരാവൂര്‍ ആര്യപറമ്പിലെ വാടക ക്വാട്ടേര്‍സില്‍ ഈ മാസം 15ന് രാവിലെ 12ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പയ്യാമ്പലത്തെ അസെറ്റ് ഹോംസില്‍ താമസിക്കുന്ന പേരാവൂര്‍ ആര്യപറമ്പ് കള്ളിവയലിലെ കെ.എം മൈക്കിള്‍ ജോര്‍ജിന്റെ തോട്ടത്തില്‍ മെയ് മാസം അഞ്ചിനാണ് ജോലിക്കായി യുവതി എത്തിയത്. കൂടെ ഭര്‍ത്താവ് യോഗീന്ദ്രനുമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡെങ്കിപനിക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് മരണം സംഭവിച്ചതായി ഭര്‍ത്താവ് അറിയിച്ചത്.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എന്നാല്‍ മൃതദേഹത്തില്‍ പാടുകളും മുറിവുകളും കാണപ്പെട്ട സാഹചര്യത്തില്‍ പേരാവൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടം ഉടമയായ മൈക്കിള്‍ ജോര്‍ജിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച ഫോറന്‍സിക് റിപോര്‍ട്ടാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. യുവതിയുടെ വാരിയെല്ലിനും ദേഹത്തുമാണ് പരുക്കേറ്റത്. അതി കഠിനമായ മർദ്ദനമേറ്റാണ് യുവതി മരിച്ചതെന്നാണ് പൊലിസ് നിഗമനം. രണ്ടു വർഷം മുൻപ് വിവാഹിതരായ സിക്കന്ദറും യുവതിയും തമ്മിൽ കുടുംബവഴക്കുണ്ടായിരുന്നതായി പൊലിസ് സംശയിക്കുന്നു. സി കന്തറിനൊപ്പം ബന്ധുവായ മറ്റൊരു യുവാവ് കൂടി താമസിച്ചിരുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം വിദഗ്ദ്ധനും സർജനുമായ ഡോ. ഗോപാലകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൊലപാതക സാധ്യത സുചിപിക്കുന്നത്. ഇതിനെ തുടർന്നാണ് പൊലിസ് സ്വാഭാവിക മരണമെന്ന് എഴുതി തള്ളിയ കേസിൽ വിശദമായ അന്വേഷണമാരംഭിച്ചത്

English summary
Husband arrested in migrant labour's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X