Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസിലെ പ്രതിക്ക് കെയർടേക്കർ ജോലി: വിവാദത്തോടെ നടപടി റദ്ദാക്കി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പാ​ർ​ക്കി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മ​നം ന​ൽ​കി​യത് റദ്ദാക്കാൻ നിർദേശം. കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ സെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി. സംഭവം കഴിഞ്ഞ കൗൺസിൽ യോഗത്തിലും യുഡിഎഫിലും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പോക്സോ കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകനെയാണ് ശ്രീ നാരായണ പാർക്ക് കെയർടേക്കർ ജോലിയിൽ നിന്നും ഒഴിവാക്കിയത്.

യു​ഡി​എ​ഫി​ലെ ഒ​രു കൗ​ൺ​സി​ല​റു​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് ഇയാൾക്ക് നിയമനം നൽകിയത്. കണ്ണൂർ പ​ള്ളി​യാം​മൂ​ല സ്വ​ദേ​ശി​യാ​യ പ്രഷീലിനെയാണ് ശ്രീ​നാ​രാ​യ​ണ പാ​ർ​ക്കി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ കെ​യ​ർ​ടേ​ക്ക​റാ​യി നി​യ​മി​ച്ച​ത്. 2016 ജൂ​ൺ ഒ​ന്പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​വ​ച്ച് പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. കേ​സി​ൽ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മെ​ത്തു​ന്ന പാ​ർ​ക്കി​ൽ ഇ​ത്ത​ര​മൊ​രാ​ളെ നി​യ​മി​ച്ച​ത് കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വ​ൻ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

 kannur-map-18

ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​ജ​ണ്ട​യാ​യി വ​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​റാ​യ പി.​കെ. അ​ൻ​വ​ർ ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് മേ​യ​ർ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ, മേ​യ​ർ ത​ന്നി​ഷ്ട​പ്ര​കാ​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കൗ​ൺ​സി​ലി​ന്‍റെ അ​നു​മ​തി തേ​ടു​ന്ന​തെ​ന്നും കൗ​ൺ​സി​ല​ർ പി.​കെ. അ​ൻ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ കൗൺസിൽ യോഗത്തെ അറിയിച്ചിരുന്നു.

കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ പിൻവാതിൽ നി​യ​മ​ന​ങ്ങ​ൾ മുഴുവൻ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ​ക്ക് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ക​ത്ത് ന​ൽകിയിട്ടുണ്ട്. കോൺഗ്രസിലെ ഉന്നത നേതാവിന്റെ ശുപാർശയോടെയാണ് പോക്സോ കേസിലെ പ്രതിക്ക് താൽക്കാലിക കെയർടേക്കർ ജോലിയിൽ നിയമനം നൽകിയത്. ഇത് യു ഡി.എഫിനുള്ളിൽ വൻ വിവാദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+