കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ചുരം പാതയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. നെടുംപൊയില്‍ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലുമാണ് ഉരുള്‍പൊട്ടിലുണ്ടായത്. താഴെ വെള്ളറയില്‍ 5 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
അതേസമയം ഏലപ്പീടികയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിക്കുകയാണ്. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് അധികൃതര്‍ പറഞ്ഞു. നെടുമ്പോയില്‍ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കി.

പൂളക്കുറ്റി, വെള്ളറ ഭാഗത്ത് മലവെള്ളം ഒലിച്ചിറങ്ങുകയാണ്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് വെള്ളറ ഭാഗത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. നെടുമ്പൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.
ഈ ഭാഗത്ത് മൂന്നാഴ്ച മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ബാവലി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കനത്ത മഴ നിലയ്ക്കാതെ പെയ്തതിന് പിന്നാലെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. ചെളിയും കല്ലും മണ്ണും മരങ്ങളും പുഴയിലൂടെ ഒഴുകി വന്നരുന്നു. ഇതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്നും പലരും സംശയിച്ചിരുന്നു.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
എന്നാല്‍ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ ഉടന്‍ വിലയിരുത്തിയിരുന്നു. പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുരം റോഡിലൂടെ വാഹനവുമായി എത്തിയവരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കണ്ണൂരിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. കോഴിക്കോട് പുല്ലുവാ പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറിയിരുന്നു. വിലങ്ങാട് പാലവും വെള്ളത്തില്‍ മുങ്ങി. മലപ്പുറം കരുവാരക്കുണ്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്.












Click it and Unblock the Notifications