കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടുമൊരു ട്രോളിങ് കാലം കൂടി: വറുതിയുടെ പിടിയില്‍ മത്സ്യതൊഴിലാളികള്‍

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മാര്‍ച്ച് പത്തിന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. കടലില്‍ പോയ എല്ലാ ബോട്ടുകളും അഴീക്കല്‍, ആയിക്കര, പുതിയങ്ങാടി, തലായി ഹാര്‍ബറുകളില്‍ തിരിച്ചെത്തി. തീരത്തുണ്ടായിരുന്ന 400 ഓളം കര്‍ണാടക ബോട്ടുകള്‍ തീരം വിട്ടിരുന്നു

ഏതാനും നാടന്‍ ബോട്ടുകള്‍ അഴീക്കല്‍ ജെട്ടിയിലുണ്ട്. ഇനി മുന്നോട്ടുള്ള 52 ദിവസം എങ്ങനെ കഴിഞ്ഞു കൂടും എന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. ജൂലായ് 31 വരെയാണ് മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

kannur

മത്സ്യങ്ങളുടെ പ്രത്യുല്‍പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യതൊഴിലാളികളെല്ലാം തയ്യാറാണ്. എന്നാല്‍ വരുന്ന 52 ദിവസം എങ്ങനെ ജീവിതം പിടിച്ചു നിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷങ്ങളിലും ലഭിക്കുന്ന സൗജന്യ റേഷന്‍ ലഭിക്കുമായിരിക്കും എന്ന ആശ്വാസം മാത്രമേയുള്ളു ഇവര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ കടലിന്റെ മക്കള്‍പട്ടിണിയിലാകും.

വീശിയടിച്ച ഓഖിക്ക് ശേഷം കടലിന്റെസ്വഭാവം പൂര്‍ണമായി തന്നെ മാറിപോയെന്നാണ് കടലിന്റെ മക്കള്‍പറയിന്നത്. നേരത്തെ വര്‍ഷത്തില്‍ 145 ദിവസത്തിന് മുകളില്‍ കടലില്‍ പോയിരുന്നവര്‍ക്ക് ഇക്കുറിയത് പകുതിയായി കുറഞ്ഞു.

ട്രോളിങ് കാലത്ത് മാത്രമല്ല മറ്റുള്ള എല്ലാ സമയങ്ങളിലും മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത് കഷ്ടപാടിന്റെയും വറുതിയുടെയും നാളുകളെകുറിച്ച് തന്നെയാണ്. ട്രോളിങിന് മുമ്പ് തന്നെ പല ബോട്ടുകളും തീരത്ത് കെട്ടിയിട്ടിരുക്കകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച 60 ശതമാനം മത്സ്യകുറവാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന ബോട്ടുടമകള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് വറുതിക്ക് പിന്നിലെ വില്ലനെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. കടലിലേക്ക് പോകാന്‍ ഒരു ദിവസം 300 ലിറ്റര്‍ ഡീസല്‍ വേണ്ടി വരും, ഒപ്പം 2000 രൂപയുടെ റേഷനും 20 ബ്ലോക്ക് ഐസും ആവശ്യമാണ്. ഒരു ബ്ലോക്ക് ഐസിന് 80 രൂപയാണ് വില. ഒരു ദിവസം തന്നെ പോയി വരുമ്പോള്‍ 50,000 രൂപയ്ക്കടുത്ത് ചിലവ് വരുന്നുണ്ട്. ചില ബോട്ടുകള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് തിരിച്ച് വരുന്നത്. എന്നാല്‍ കടലില്‍ നിന്നും വെറും കൈയോടെ മടങ്ങി വരുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം മാത്രമാണ്.

മാത്രമല്ല കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യത്തിന് ആഭ്യന്തര വിപണിയില്‍ വാങ്ങാന്‍ ആളില്ലാത്തതും മൊത്തവിതരണക്കാര്‍ വാങ്ങാന്‍ തയ്യാറാവാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ലഭിക്കുന്ന മത്സ്യത്തിന് മൊത്ത വില്‍പ്പനക്കാരില്‍ നിന്നും പ്രതീക്ഷിച്ച വിലയും ലഭിച്ചില്ല. ഒരു വര്‍ഷം ഒരു ബോട്ടിന് ക്ഷേമനിധിയില്‍ 6000 രൂപയും ലൈസന്‍സ് ഇനത്തില്‍ 2000 ല്‍ അധികം രൂപയും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കുന്നുണ്ട്. എന്നാല്‍ വറുതി കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്.

കടലില്‍ പോയാല്‍ ആവശ്യത്തിന് മീന്‍ ലഭിക്കണം, കരയില്‍ കൊണ്ടു വന്നാല്‍ ലാഭത്തോടെ വില്‍പ്പന നടക്കണം. എങ്കിലെ ജീവിതം അല്ലലില്ലാതെ മുമ്പോട്ട് പോകുകയുള്ളു. ആയിക്കരയിലെ ഒരു മത്സ്യതൊഴിലാളിയുടെ വാക്കാണിത്. എല്ലാവര്‍ക്കും പറയാനുള്ളത് ഇതേകാര്യം തന്നെയാണ്. പ്രളയത്തില്‍ കേരളത്തിന്റെ രക്ഷയ്‌ക്കെത്തിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സേനയെന്ന് വിശേഷിപ്പിച്ചുവെങ്കിലും അവരുടെ കുടലില്‍ ഇന്നും പട്ടിണിയാണെന്ന കാര്യം സര്‍ക്കാര്‍ മറന്നു.

മുഖ്യമന്ത്രി രാജിവെക്കണം; കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റുമുഖ്യമന്ത്രി രാജിവെക്കണം; കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

ജില്ലയില്‍ ബയോമെട്രിക് കാര്‍ഡുടമകളായ മത്സ്യത്തൊഴിലാളികളുടെ എണ്ണം ആറായിരത്തോളമാണ്. എന്നാല്‍ കാര്‍ഡില്ലാത്തവരുടെ കണക്കെടുപ്പ് നടത്തിയാല്‍ അതിനിയും കൂടും. 1,200ഓളം പരമ്പാഗത വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്. 250നടുത്ത് ട്രോളിങ് ബോട്ടുകളും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നെങ്കിലും വീണ്ടും കടലില്‍ പോയിത്തുടങ്ങിയത് 100 ബോട്ടുകളും ചുരുക്കം ചില വള്ളങ്ങളും മാത്രമാണ്.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

ട്രോളിങ് നിരോധനത്തോടെ ഇവര്‍ക്കിനി പണിയില്ല. അല്ലെങ്കില്‍ തന്നെ പല കാരണങ്ങളാല്‍ മത്സ്യ ലഭ്യത വളരെ കുറവായിരുന്നു. കോവിഡ് കാലത്ത സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ഇനിയും പലര്‍ക്കും കിട്ടാനുണ്ട്. ട്രോളിങ് കാലത്ത് മത്സ്യമില്ലെങ്കിലും ഒരു നേരത്തെ ഭക്ഷണമെങ്കിലും ലഭിക്കണമെന്ന പ്രാര്‍ത്ഥനയാണ് ഇവര്‍ക്ക്.

English summary
kannur news: Trolling period until 2022 July 31; Fishermen were more crisis stage in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X