കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫുട്ബോള്‍ ആരാധകരുടെ ആഹ്ളാദ പ്രകടനം അതിരു കടന്നു, കത്തിക്കുത്ത്; നിരവധി പേര്‍ പിടിയില്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഫുട്‌ബോള്‍ ആരാധകരുടെ ആഹ്‌ളാദ പ്രകടനം അതിരു കടന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന വിജയിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനിയന്‍ ഫാന്‍സുകാര്‍ അര്‍ധരാത്രിയില്‍ നടത്തിയ ആഹ്‌ളാദ പ്രകടനം കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും അക്രമാസക്തമായി.

തലശേരി നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തിയ അര്‍ജന്റീന ഫാന്‍സുകാര്‍ വാഹനങ്ങളില്‍ ചീറിപ്പായുകയും ഇതര ഫാന്‍സുകാരെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് എത്തിയ തലശേരി ടൗണ്‍ എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ തലശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ഫാന്‍സുകാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലിസ് വാഹനം തടയുകയും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപെടത്തുകയും ചെയ്തു.

dasAS

സംഭവത്തില്‍ തലശേരി നാരങ്ങാ പുറത്തെ സഫ്വാന്‍ (18) ഒവി റോഡിലെ സല്‍മാന്‍ ഫാരിസ് (23) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഫുട്ബോള്‍ ലോകകപ്പ് വിജയാഘോഷത്തിനിടെ പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അസഭ്യവര്‍ഷം നടത്തിയ സംഭവത്തിലാണ് രണ്ടു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തത്. ഫൈനല്‍ മത്സരം കഴിഞ്ഞതിനുശേഷം ഇന്നലെ പുലര്‍ച്ചെ 2.30ഓടെ പഴയസ്റ്റാന്‍ഡ് എം.ജി റോഡിലായിരുന്നു സംഭവം.

അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്അതവരുടെ അഭിപ്രായം.. സിനിമയെ സിനിമയായി കണ്ടാല്‍ മതി; തീവ്ര ഹിന്ദുത്വ ആക്രമണങ്ങളോട് സുരാജ്

ആഘോഷത്തിനിടെ അപകടമുണ്ടാകും വിധം കാര്‍ ഓടിക്കുന്ന യുവാക്കളെ പിന്തിരിക്കാന്‍ ശ്രമിച്ച തലശേരി അഡീഷനല്‍ എസ്.ഐ എം.പി മനോജിനെ അസഭ്യം പറയുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പ്രതികള്‍ക്കെതിരേയുള്ള കേസ്. സംഭവത്തില്‍ കണ്ടാലറിയുന്ന 10 ഓളം പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തു. യുവാക്കള്‍ ഉപയോഗിച്ച പുതുച്ചേരി രജിസ്ട്രേഷനുള്ള കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

ഇതിനിടെ മറ്റൊരു സംഭവത്തില്‍ പയ്യാമ്പലം പള്ളിയാം മൂലയില്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അക്രമം നടന്നത്. പള്ളിയാം മൂല സ്വദേശികളായ അനുരാഗ് (22) ആദര്‍ശ് (23) നകുല്‍(22) അലക്‌സ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ അനുരാഗ് ഗുരുതരമായ പരുക്കുകളോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...പത്താന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ഇന്‍കം ടാക്‌സ് റെയ്ഡിനെക്കുറിച്ച് മറുപടി ഇങ്ങനെ...

സംഭവത്തില്‍ അഞ്ചുപേരെയാണ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തത്. മണല്‍ സ്വദേശികളായ സജിന്‍ , പ്രജോഷ് , സിനിഷ് വിജയന്‍ ,ഷൈജു, പ്രശോഭ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ബിനുമോഹനനും സംഘവും പിടികൂടിയത്. പള്ളിയാം മൂലയിലെ ബിഗ് സ്‌ക്രീനില്‍ ഫൈനല്‍ മത്സരം കഴിഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ബ്രസീല്‍, കൊയേഷ്യന്‍ മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോള്‍ ആരാധകര്‍ തമ്മില്‍ ഇവിടെ തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച്ച രാവിലെയുണ്ടായ ഏറ്റുമുട്ടല്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ അര്‍ജന്റീന ജയിച്ച ശേഷം അനുരാഗ് അടങ്ങിയ ടീം കളിയാക്കിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പ്രതികള്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ കണ്ണൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.

English summary
Kannur: The celebration of football fans crossed the line, Many people are under arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X