പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും അമ്മയേയും വീട്ടില്‍ കയറി കുത്തി യുവാവ്
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പ്രണയം നിരസിച്ചതിന് ആക്രമണം. കണ്ണൂര്‍ ന്യൂമാഹി ഉസ്സന്‍മൊട്ടയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു. ന്യൂമാഹി എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂര്‍ണ എന്നിവരെയാണ് ആക്രമിച്ചത്.
'വിവാഹം കഴിഞ്ഞിട്ടില്ല..'; വൈറല്‍ ചിത്രങ്ങളില്‍ പ്രതികരിച്ച് ആദിലയും ഫാത്തിമ നൂറയും
മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന യുവാവാണ് ആക്രമണം നടത്തിയത്. ന്യൂമാഹി എം എന്‍ ഹൗസില്‍ ഇന്ദുലേഖയേയും മകള്‍ പൂര്‍ണയേയും 23 കാരനായ ജിനേഷ് ബാബു വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. ജിനേഷ് ബാബുവിനായി മാഹി, തലശ്ശേരി ഭാഗങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന് ശേഷം ജിനേഷ് ബാബു ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി