36905ല്‍ നിന്ന് 4099ലേക്ക്, ധര്‍മടത്ത് കണക്കുകളില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്, ഇടത് കോട്ട ഇളകുമോ?
കണ്ണൂര്‍: കോണ്‍ഗ്രസ് ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ സി രഘുനാഥ് ഇവിടെ മത്സരിക്കുമെന്ന് തീരുമാനമായി കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ സജീവ പരിഗണനയില്‍ ഇവിടെ വലിയൊരു നേതാവ് തന്നെ മത്സരിക്കണമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് പതിവില്‍ നിന്ന് ഇല്ലാത്ത വിധം കോണ്‍ഗ്രസ് ഈ മണ്ഡലത്തിന് ഇത്ര പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്. പിണറായി വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഹൈക്കമാന്‍ഡിന് നിര്‍ബന്ധം
പിണറായിക്കെതിരെ കോണ്‍ഗ്രസ് അറിയപ്പെടുന്ന സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി കരുതിയിരുന്നു. സോണിയാ ഗാന്ധിയാണ് കേരള ഘടകത്തിനോടും കൂടി ആലോചിച്ച് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. എകെ ആന്റണിക്ക് ധര്‍മടത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്താണ് ഇക്കാര്യത്തില്‍ വഴിത്തിരിവായത്. എന്നാല്‍ കണ്ണൂരിലെ ഐ ഗ്രൂപ്പ് ഇത്തരമൊരു നീക്കം വേണ്ടെന്നാണ് നിര്‍ദേശിച്ചത്. ജില്ലാ സമിതിയും ഈ തീരുമാനത്തെ എതിര്‍ത്തു.

കണക്കുകളില്‍ പ്രതീക്ഷ
കോണ്‍ഗ്രസിന് പ്രതീക്ഷ വെക്കാവുന്ന കണക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്തെ സിപിഎമ്മിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. ഇതാണ് സിപിഎമ്മിന് ചെറിയ ആശങ്ക സമ്മാനിക്കുന്നത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നതാണ് ധര്‍മടം. കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തതും കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ശ്രീമതിയെ പരാജയപ്പെടുത്തിയതുമെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.

ജയിക്കാന്‍ ഒറ്റ മാര്‍ഗം
കോണ്‍ഗ്രസിന് ജയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം 2019ലേത് പോലെ ഒരു തരംഗം മണ്ഡലത്തില്‍ ഉണ്ടാക്കുകയാണ്. അന്നും ലീഡ് കുത്തനെ ഇടിഞ്ഞിരുന്നുവെങ്കിലും കോണ്‍ഗ്രസ് മുന്നിലെത്തിയിരുന്നില്ല. പക്ഷേ രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ സജീവമാകുകയും സുധാകരന്‍ ധര്‍മടത്ത് മത്സരിക്കുകയും ചെയ്താല്‍ വലിയ ഇംപാക്ട് ഉണ്ടാവും. ഒപ്പം നേമത്ത് മുരളീധരന്‍ മത്സരിക്കുന്നതിന്റെ ആനുകൂല്യം മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ ധര്‍മടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാം.

2016ലെ കണക്കുകള്‍
2016ല്‍ ധര്‍മടം തന്റെ ഉരുക്കുകോട്ടയാണെന്ന് പിണറായി വിജയന്‍ തെളിയിച്ചിരുന്നു. 36905 വോട്ടിന്റെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. പക്ഷേ മൂന്ന് കൊല്ലം കഴിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറി. 4099 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇവിടെ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് തരംഗം തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു. ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും നല്‍കുന്നതായിരുന്നു.

കോണ്‍ഗ്രസ് പ്രതീക്ഷ പാളി
കോണ്‍ഗ്രസിന്റെ പ്രതീക്ഷ മുഴുവന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒലിച്ച് പോയി. സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് നേട്ടമുണ്ടായപ്പോള്‍ ധര്‍മടത്ത് 49180 വോട്ടിന്റെ വമ്പന്‍ ലീഡാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ഏഴിലും എല്‍ഡിഎഫ് അധികാരം നേടി. ഇത് പൊളിക്കാന്‍ സുധാകരനെ കൊണ്ടുമാത്രമേ സാധിക്കൂ എന്ന് കോണ്‍ഗ്രസിന് നന്നായിട്ടറിയാം. കണ്ണൂരില്‍ പിണറായിയെ നേരിടാന്‍ സുധാകരനേക്കാള്‍ നല്ലൊരു നേതാവില്ലെന്നാണ് ഹൈക്കമാന്‍ഡും പറയുന്നത്.

ധര്‍മടം പിടിക്കുമോ?
മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന ഖ്യാതി ധര്‍മടത്തിനുണ്ട്. സ്റ്റാര്‍ മണ്ഡലമാണ് അത്. 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നിലവില്‍ വന്ന മണ്ഡലത്തില്‍ സിപിഎം മാത്രമേ ജയിച്ചിട്ടുള്ളൂ. 2011ല്‍ കെകെ നാരായണന്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. അന്ന് 15162 വോട്ടിന് ജയിച്ചിടത്ത് നിന്നാണ് പിണറായി മത്സരിച്ചപ്പോള്‍ 36000 കടന്നത്. രണ്ട് തവണയും മമ്പറം ദിവാകരന്‍ തോല്‍വി അറിഞ്ഞു. എടക്കാടിന്റെ ഭാഗമായ പെരളശേരി, മുഴുപ്പിലങ്ങാട്, കടമ്പൂര്‍, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിന്റെ ഭാഗമായ പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധര്‍മടം പഞ്ചായത്തും ചേര്‍ന്നതാണ് ധര്‍മടം മണ്ഡലം.

സുധാകരന്റെ നോട്ടം
സുധാകരന് ജില്ലയിലെ അധ്യക്ഷ സ്ഥാനത്ത് അതിയായ മോഹമുണ്ട്. അതാണ് തുടര്‍ച്ചയായി നേതൃത്വത്തിനെതിരെ തിരിയുന്നത്. ധര്‍മടത്ത് പരാജയപ്പെട്ടാല്‍ ആ സ്ഥാനം ഒരിക്കലും സുധാകരന് കിട്ടില്ല. മത്സരിക്കാനില്ലെന്ന് പറയാന്‍ കാരണം അതാണ്. മുഖ്യമന്ത്രിക്കെതിരെ പോരാട്ടം നടത്തി കോണ്‍ഗ്രസിന്റെ മുഖമാണ് താന്‍ എന്ന് കാണിക്കാന്‍ കൂടിയുള്ള ശ്രമമാണ് സുധാകരന്‍ നടത്തുന്നത്. മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തെത്താനുള്ള നീക്കം അടക്കം പരാജയപ്പെട്ടിരിക്കുകയാണ് സുധാകരന്‍. ഗോപിനാഥിനെ അനുനയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടുകയും ചെയ്തു. ഇനി അദ്ദേഹത്തിന്റെ നീക്കം എന്താവുമെന്നതും സസ്‌പെന്‍സാണ്.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications