കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിക്കോട് കോട്ട തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം, നികേഷ് കുമാറിനെ ഇറക്കും? സാഹചര്യം അനുകൂലമെന്ന്

Google Oneindia Malayalam News

കണ്ണൂർ; 2016 ൽ കേരളത്തിൽ ഏറ്റവും അധികം ഉറ്റുനോക്കപ്പെട്ട മണ്ഡലമായിരുന്നു കണ്ണൂർ ജില്ലയിലെ അഴിക്കോട്. കേരളത്തിലെ പ്രമുഖനായ മാധ്യമപ്രവർത്തകനും ഒരു കാലത്ത് കണ്ണൂരിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് സിപിഎമ്മിന്റെ എതിരാളിയുമായ എംവി രാഘവന്റെ മകനുമായ നികേഷ് കുമാർ മണ്ഡലത്തിൽ മത്സരിക്കാനെത്തിയതോടെയായിരുന്നു മണ്ഡലവും ചർച്ചയായത്, നികേഷ് മത്സരിച്ചത് ലീഗിലെ തീപ്പൊരി യുവ നേതാവ് കെ എം ഷാജിയോടും.

എന്നാൽ പൊടി പാറിയ മത്സരത്തിനൊടുവിൽ നികേഷന് പരാജയം രുചിക്കേണ്ടി വന്നു, രാഷ്ട്രീയത്തിൽ അമ്പേ തോൽവി രുചിച്ച നികേഷ് മാധ്യമ പ്രവർത്തനത്തിലേക്ക് മടങ്ങി. എന്നാൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി അഴിക്കോട് മണ്ഡലത്തിലുള്ള നികേഷിന്റെ ഇടപെടൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

അഴിക്കോട് മണ്ഡലത്തിൽ

അഴിക്കോട് മണ്ഡലത്തിൽ

അനധികൃത സ്വത്ത് സമ്പാദ കേസിൽ ഉൾപ്പെട്ട കെഎം ഷാജി ഇത്തവണ അഴിക്കോട് മണ്ഡലത്തിൽ നിന്നും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയ കേസിലും കെഎം ഷാജിക്കെതിരെ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഇറക്കാനാണ് യുഡിഎഫിൽ ആലോചന.

പികെ ഫിറോസ്

പികെ ഫിറോസ്

മണ്ഡലത്തിൽ കെഎം ഷാജി നിർദ്ദേശിക്കുന്നത് യൂത്ത് ലീഗ് നേതാവ് പികെ ഫിറിസോിനെയാണ്. ഫിറോസ് അല്ലേങ്കിൽ മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയെയും പരിഗണിക്കുന്നുണ്ട്. അല്ലെങ്കില്‍ സംസ്ഥാന നേതാക്കളാരെയെങ്കിലും ആകും യുഡിഎഫ് പരിഗണിക്കുക.

ഗുണകരമാകുമെന്ന്

ഗുണകരമാകുമെന്ന്

അതേസമയം ഷാജിക്കെതിരായ നിയപോരാട്ടത്തിന് തുടക്കമിട്ട എംവി നികേഷ് കുമാറിനെ തന്നെ ഇത്തവണ മത്സരിപ്പിച്ച് മണ്ഡലം തിരിച്ച് പിടിക്കാനാണ് സിപിഎം ആലോചിക്കുന്നതെന്നാണ് വിവരം. അഴിക്കോട് മണ്ഡലത്തിൽ ഇക്കുറി കാര്യങ്ങൾ യുഡിഎഫിന് അനുകൂലമല്ലെന്ന കണക്ക് കൂട്ടലും സിപിഎമ്മിനുണ്ട്. ഷാജിക്കെതിരെ നടത്തിയ നിയമപോരാട്ടം നികേഷിന് ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.

അയോഗ്യനാക്കിയത്

അയോഗ്യനാക്കിയത്

നികേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായകെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ്‌ ചട്ടലംഘന കേസിലായിരുന്നു നടപടി.

2011 ൽ ഷാജിയിലൂടെ

2011 ൽ ഷാജിയിലൂടെ

1977 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎമ്മിന്റെ കോട്ടയായിരുന്നു അഴീക്കോട്.
2011 ലാണ് കെഎം ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുന്നത്. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം പ്രകാശനെ പരാജയപ്പെടുത്തിയായിരുന്നു കെ.എം ഷാജിയുടെ വിജയം.

ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

493 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഷാജി ഇവിടെ നേടിയത്. എന്നാൽ 2016 ൽ ഷാജിയെ പൂട്ടാൻ നികേഷ് കുമാറിനെ സിപിഎം രംഗത്തെിറക്കുകയായിരുന്നു. മണ്ഡല പുനർനിർണയത്തിലടെ യുഡിഎഫിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നികേഷിനു ലഭിക്കുന്ന രാഷ്ട്രീയേതര വോട്ടുകളിലായിരുന്നു ഇടതുമുന്നണയുടെ പ്രതീക്ഷ.

കനത്ത പരാജയം

കനത്ത പരാജയം

എന്നാൽ എൽഡിഎഫ് പ്രതീക്ഷകളെ അസ്ഥാനത്താക്കി നികേഷ് മണ്ഡലത്തിൽ കനത്ത പരാജയം രുചിച്ചു. ,287 വോട്ടുകൾക്കായിരുന്നു നികേഷ് പരാജയപ്പെട്ടത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സജീവമായി നികേഷ് പ്രചരണത്തിന് ഇറങ്ങിയതോടെ അദ്ദേഹം മത്സരിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടാിരുന്നു.

പ്രകാശന്റെ രാജി

പ്രകാശന്റെ രാജി

ഇതിനിടയിൽ മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം പ്രകാശന്‍ സ്ഥാനമൊഴിഞ്ഞത് അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാനാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാക്കി. മുമ്പ് രണ്ട് തവണ അഴീക്കോട് നിന്നുള്ള എംഎല്‍എ ആയിരുന്നു പ്രകാശന്‍. 2005 ലും 2006 ലും ആയിരുന്നു അദ്ദേഹം ആഴീക്കോട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കോട്ട തിരിച്ച് പിടിക്കാൻ

കോട്ട തിരിച്ച് പിടിക്കാൻ

എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനാണ് പ്രകാശന്റെ രാജി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം നികേഷിനെ തന്നെ മത്സരിപ്പിച്ചാൽ ഇത്തവണ കോട്ട പിടിച്ചടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കാക്കുന്നത്. മാത്രമല്ല ഇപി ജയരാജൻ ഇത്തവണ മത്സര രംഗത്ത് ഇല്ലെങ്കിൽ നമ്പ്യാർ സമുദായത്തിന് പ്രാതിനിധ്യം നൽകാൻ നികേഷ് കുമാർ എത്തുന്നതിലൂടെ സാധിക്കും.

പുതുമുഖങ്ങൾ

പുതുമുഖങ്ങൾ

മറ്റ് ചില യുവ നേതാക്കളുടെ പേരും സിപിഎം ഇവിടെ പരിഗണിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്ന കെവി സുമേഷ്,. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ, കോര്‍പ്പറേഷന്‍ കൗണ്‍സിലറും ജനധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സുകന്യ എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്.

'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചന നല്‍കി മുല്ലപ്പള്ളി'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചന നല്‍കി മുല്ലപ്പള്ളി

തിരുവമ്പാടിയില്‍ ഞെട്ടിക്കാന്‍ സിപിഎം, കോഴിക്കോട് മേയറെ കളത്തിലിറക്കിയേക്കും, ലക്ഷ്യം ഒന്ന് മാത്രം!!തിരുവമ്പാടിയില്‍ ഞെട്ടിക്കാന്‍ സിപിഎം, കോഴിക്കോട് മേയറെ കളത്തിലിറക്കിയേക്കും, ലക്ഷ്യം ഒന്ന് മാത്രം!!

ബിജെപി ടിക്കറ്റില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പ്; കേരളത്തില്‍ എന്‍ഡിഎ ഭരണത്തിലെത്തും: ജേക്കബ് തോമസ്ബിജെപി ടിക്കറ്റില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പ്; കേരളത്തില്‍ എന്‍ഡിഎ ഭരണത്തിലെത്തും: ജേക്കബ് തോമസ്

English summary
Kerala assembly election 2021; CPM to consider Nikesh Kumar in Azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X