കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താനത്താവള ഉദ്ഘാടനം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മട്ടന്നൂര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും സുന്ദരമാക്കാന്‍ തീരുമാനം. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷം വിപുലമാക്കാന്‍ മട്ടന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഉദ്ഘാടന ദിവസം രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഇതിനോട് അനുബന്ധിച്ച് മട്ടന്നൂര്‍ നഗരവും പരിസരവും അലങ്കരിക്കും. കൃത്യമായ അച്ചടക്കവും വൃത്തിയും പാലിക്കും.

വിമനത്താവളത്തിലേക്കുള്ള പ്രധാന പാതകളായ ഇരിട്ടി, തലശേരി, കണ്ണൂര്‍ റോഡുകള്‍ മാലിന്യമുക്തമാക്കും. ഡിസംബര്‍ ഏഴുമുതല്‍ മട്ടന്നൂരിലെ പ്രധാനറോഡുകളില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല.ഗതാഗതനിയന്ത്രണം പോലീസിന്റെ മേല്‍ നോട്ടത്തില്‍ കൃത്യമായി പാലിക്കും.കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും ചായം പൂശും.മട്ടന്നൂരിലും പരിസരത്തും ദീപാലങ്കാരങ്ങള്‍ ഒരുക്കും.

16-1455619482-kannurairport-15427881

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും വിമാനത്താവളോദ്ഘാടനുമായി ബന്ധപ്പെട്ട് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കും. കിയാല്‍ ജില്ലയിലും ജില്ലാ അതിര്‍ത്തികളിലും പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കും. പ്രകൃതി സൗഹൃദം പാലിച്ചുള്ള ഹരിതപെരുമാറ്റചട്ടം പാലിച്ച് മാത്രമാണ് ബോര്‍ഡുകളെന്നും കിയാല്‍ അറിയിച്ചു. ഡിസംബര്‍ ഏഴിന് വിപുലമായ വിളംബരഘോഷയാത്ര മട്ടന്നൂരില്‍ നടത്തും


യോഗത്തില്‍ മന്ത്രിമാരായ കെകെ ശൈലജ,രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍.മേയര്‍ ഇപി ലത, പികെ ശ്രീമതി, കെകെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് കലക്ടര്‍ മിര്‍ മുഹമ്മദ് അലി മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Kiyal and mattannur municipality planning to celebrate kannur international airport inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X