നാല് ലക്ഷത്തിന്റെ മരം മോഷ്ടിച്ച കേസിൽ പിടിയിൽ: ചക്കരക്കൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
ചക്കരക്കൽ: കണ്ണൂരിലെ ചക്കരക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൈകാലുകൾ കെട്ടിയ ശേഷം ചാക്കിൽ കെട്ടി കനാലിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ചക്കരക്കൽ സ്വദേശിയായ ഇ പ്രജീഷാണ് കൊലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ ഇന്ന് തന്നെ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രജീഷിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കനാലിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരം മോഷണത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയതിതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളതെന്നാണ് സംശയിക്കുന്നത്. നാല് ലക്ഷം രൂപയുടെ ഉരുപ്പടി മോഷണക്കേസാണ് കൊലയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് രോലീസ് ചൂണ്ടിക്കാണിക്കുന്നത്. അബ്ദുൾ ഷുക്കൂർ, ഷുക്കൂർ, റിയാസ്, പ്രശാന്ത് എന്നിവർ മരപ്പണി ചെയ്യുന്ന സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഷുക്കൂറായിരിക്കും പണിയുടെ കരാർ ഏറ്റെടുക്കുന്നത്. ഷുക്കൂർ, റിയാസ് എന്നിവർ പ്രതികളായിട്ടുള്ള തടി മോഷണക്കേസിൽ പ്രജീഷ് പോലീസി വിവരം നൽകിയിട്ടുള്ളതെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചിട്ടുള്ളത്.
നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ജൂലൈ 11നാണ് ജില്ലയിലെ മൌവഞ്ചേരിയിലെ നിർമ്മാണം ന
ടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് നാല് ലക്ഷം രൂപ വരുന്ന ഉരുപ്പടികൾ മോഷണം പോകുന്നത്. സംഭവത്തിൽ റിയാസലും ഷുക്കൂറും അറസ്റ്റിലായിരുന്നു. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതേ വീട്ടിൽ ജോലി ചെയ്തിരുന്ന പ്രജീഷ് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ മോഷണക്കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. പ്രതികൾ സ്റ്റേഷനിലേക്ക് എത്താത്തതിനാൽ ഒത്തുതിർപ്പാക്കാനുള്ള നീക്കം നടന്നിരുന്നില്ല. ആഗസ്റ്റ് ഒമ്പതിന് ഇതേ പ്രതികളെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിൽ കലാശിച്ചത് പ്രജീഷിന്റെ മൊഴി ആയിരുന്നുവെന്നാണ് പ്രതികൾ കരുതിയിരുന്നതെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ മരംമുറി കേസിലെ പ്രതിയായ ഷുക്കൂറിൽ നിന്ന് തനിക്ക് ഭീഷണിയുള്ളതായി പ്രജീഷ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കളും നാട്ടുകാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 19നാണ് പ്രജീഷിനെ കാണാതാവുന്നത്. അന്നേ ദിവസം തന്നെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications