സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ അനുകൂലിച്ച് പോസ്റ്റ്: യുവാവിന്റെ വീട്ടില്‍ റെയ്ഡ്
കണ്ണൂര്‍:മതതീവ്രവാദ സംഘടനകളെ അനുകൂലിച്ചുകൊണ്ടു സോഷ്യല്‍മീഡിയയില്‍ പോസ്റ്റു പങ്കുവെച്ച തലശേരി കോമത്തുപാറ സ്വദേശിയെ പ്രത്യേക അന്വേഷണസംഘംമണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.
എര്‍ണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറിയിപ്പുലഭിക്കുന്നമുറയ്ക്ക് എര്‍ണാകുളത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശനിയാഴ്ച്ച രാവിലെ തലശേരി കോമത്ത്പാറയിലെ ആബിദിന്റെ വീട്ടിലാണ് എ.ടി. എസ് പരിശോധന നടത്തിയത്. ഇയാള്‍ സോഷ്യല്‍മീഡിയയിലെ അക്കൗണ്ടു പ്രവര്‍ത്തിക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് ,മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഇവ സൈബര്‍ പൊലിസ് പരിശോധിച്ചതിനു ശേഷം നടത്തുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആബിദിന് മുന്‍കൂറായി നോട്ടീസ് നല്‍കിയത്. ഇയാളുടെ തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷനിലറിയിക്കാതെ തലശേരിമേഖലയില്‍നിന്നും മറ്റെവിടെക്കും പോകരുതെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
എന്നാല്‍സംഭവത്തിന് സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകവുമായിനടത്തുന്ന അന്വേഷണത്തിന് ബന്ധമില്ലെന്ന് പൊലിസ് അറിയിച്ചു. തലശേരി ടൗണ്‍ പൊലിസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ തലശേരി സി. ഐ ഉള്‍പ്പെടെയുള്ള പൊലിസ് സേന പങ്കെടുത്തു. കീഴന്തി മുക്കില്‍ ചിക്കന്‍ സ്‌റ്റോര്‍ നടത്തിവരികയാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ ആബിദ്. നേരത്തെ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഷോപ്പു നടത്തിവരികയായിരുന്നു. തലശേരിയില്‍ ബി.ജെ.പി - എസ്. ഡി.പി. ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയിലൂടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് കര്‍ശനമായി വിലക്കി കൊണ്ടു പൊലിസ് നടപടി തുടങ്ങിയത്.
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകത്തെ അനുകൂലിച്ചു സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനെതിരെയാണ് ആബിദിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെയും സോഷ്യല്‍മീഡിയയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചു പോസ്റ്റിട്ടതിന് പത്തോളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.
എന്നാല്‍ ആബിദിനെ അറസ്റ്റു ചെയ്തുവെന്ന് കര്‍ണാടകയിലെ ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തലശേരി പൊലിസ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുളള്യയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തിന്റെ വധത്തിന് കണ്ണൂര്‍ജില്ലയിലെചിലയാളുകള്‍ പങ്കെടുത്തിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലിസ് തലശേരി താലൂക്കില്‍ പരിശോധന ശക്തമാക്കിയിരുന്നു. രാത്രികാല വാഹനപരിശോധനയും നടത്തിവരികയാണ്.












Click it and Unblock the Notifications