കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരിച്ചടവ് മുടങ്ങി, കണ്ണൂരില്‍ വീണ്ടും ജപ്തി; ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും മാതാവും പ്രതിസന്ധിയില്‍

Google Oneindia Malayalam News

തളിപ്പറമ്പ്: പൊതുമേഖലാ ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉള്‍പ്പടെയുള്ള കുടുംബം പെരുവഴിയിലായെന്ന് പരാതി. പ്രവാസിയായ തളിപറമ്പ് കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്.

തളിപറമ്പ് കുറുമാത്തൂര്‍ സ്വദേശി അബ്ദുള്ള പൊതുമേഖലാബാങ്കില്‍ നിന്നും ഭവനവായ്പയായി കടമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്. ഇതോടെ മറ്റൊരിടത്തേക്ക് പോകാന്‍ ഇടമില്ലാതെ അര്‍ധരാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാര്‍ ഇടപെട്ട് ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു.

EFD

മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പിതാവിനെ കാണാതായതായി മകള്‍ ഷബ്ന പറഞ്ഞു. മനോവിഷമത്തില്‍ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു.

'സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?'; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?'സിപിഎം പറഞ്ഞത് കോണ്‍ഗ്രസ് കേട്ടോ?'; യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി, പിന്നില്‍ യെച്ചൂരി?

തന്റെയും മാതാവിന്റേയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായി. ഇതിനിടെ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ട് കൊവിഡ് കാലത്ത് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോള്‍ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു. സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയുംഒറ്റദിനം നഷ്ടം ഒന്നര ലക്ഷം കോടി! തകര്‍ന്നടിഞ്ഞ് ബെസോസും മസ്‌കും; പോറല്‍ പോലുമേല്‍ക്കാതെ അംബാനിയും അദാനിയും

കഴിഞ്ഞ ദിവസം കോട്ടയം മലബാറിലെ പുറക്കളത്ത് സുഹ്റയെന്ന വീട്ടമ്മയെയും വയോധികയായ മാതാവിനെയും രണ്ടുമക്കളെയും കേരളാബാങ്ക് വീട് ജപ്തി ചെയ്തു പുറത്താക്കിയിരുന്നു. ഈ വിഷയം വിവാദമായി തുടരുന്നതിനിടെയാണ് മറ്റൊരു പുറത്താക്കല്‍ കൂടി നടന്നത്. ഇതിനിടെ സുഹ്റയുടെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

കെ.പി മോഹനന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഒറ്റ തവണ തീര്‍പ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നല്‍കാനാണ് എം.എല്‍. എയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുന്നത്. എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ലോണ്‍ തുകയില്‍ ഇളവ് വരുത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

പോസോ.. അതോ ഡാന്‍സോ.. രണ്ടായാലും കിടുക്കി ഷംനാ..; കിടിലന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള ബാങ്ക് ബോര്‍ഡ് യോഗത്തില്‍ സുഹ്റയുടെ വീട് ജപ്തി ചെയ്ത വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. 2012 ല്‍ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത്. വീട് വിറ്റ് ലോണ്‍ അടയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു.

English summary
Repayment stalled, foreclosure again in Kannur; differently-abled girl and her mother are in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X