• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദേശീയപാത ബൈപ്പാസിനായി കുടിയൊഴിക്കപ്പെടുന്നവരെ പെരുവഴിയിലാക്കരുത്: പാച്ചേനി'

  • By Desk

കണ്ണൂര്‍: കണ്ണൂര്‍ ദേശീയപാത ബൈപ്പാസ് കടന്ന് പോകുന്ന പ്രദേശത്തെ ജനങളോട് ദേശീയപാത അധികൃതര്‍ നീതി കാണിക്കണമെന്നും നീന്താന്‍ അറിയാത്തവനെ നടുക്കടലില്‍ തള്ളി നീന്താന്‍ പറയുന്നത് പോലെയാണ് ദേശീയപാത അധികാരികള്‍ സ്ഥലത്തെ വീട്ടുടമകളോട് ഇപ്പോള്‍ വീടിന്റെ താക്കോല്‍ ആവശ്യപ്പെടുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം കിട്ടാതെ എവിടെ പോകാനാണെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

ശങ്കര്‍ റേ: എതിരാളികളുടെ പഴുതറിഞ്ഞ ഇടത് നീക്കം, എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് 2006 ന് സമാനമായ അട്ടിമറി

ഇവരുടെ ന്യായമായ ആവശ്യത്തിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും പാച്ചേനി പറഞ്ഞു. കണ്ണൂര്‍ ബൈപാസ് കടന്നു പോകേണ്ടുന്ന സ്ഥലത്ത് നിന്നും ഭൂമിയും വീടും വിട്ടു നല്കുന്നവര്‍ക്ക് അടിയന്തിരമായും നഷ്ടപരിഹാര തുക നല്‍കുക, നഷ്ടപരിഹാര തുക നല്‍കിയതിന് ശേഷം മാത്രം താമസക്കാരെ കുടിയൊഴിപ്പിക്കുക, ഭൂമി ഏറ്റെടുത്തതിന് ശേഷം ബാക്കി വരുന്ന പുന:രുപയോഗപ്പെടുത്താനാകാത്ത സ്ഥലം കൂടി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എളയാവൂരിലെ കുടിയൊഴിപ്പിക്കുന്നതിനെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാച്ചേനി.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര പദ്ധതിയില്‍ നിന്നും കേരളത്തെ നീക്കിയതാണ് പണം നഷ്ടമാകാന്‍ കാരണം. പാത വികസനത്തിന് കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഓട്ടമുക്കാല്‍ പോലെയുള്ള കിഫ്ബിയില്‍ നിന്നും എങ്ങിനെയാണ് പണം അനുവദിക്കുകയെന്ന് പാച്ചേനി ചോദിച്ചു. ജനങ്ങളുടെ പ്രശ്നത്തിന് ഉപകരിക്കേണ്ട പണം ക്രിമിനല്‍ കേസുകളില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചെലവഴിക്കുന്നത് അനീതിയാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

എളയാവൂര്‍ മേഖലയില്‍ ബൈപാസ് റോഡിന് വേണ്ടി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള ത്രീഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സ്ഥലത്തെ വീട്ടുകാരോട് താക്കോല്‍ കൈമാറണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥരുടെത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹതപ്പെട്ട ധനസഹായം പോലും നല്‍കാതെയാണ് താക്കോല്‍ നല്‍കണമെന്ന് ദേശീയപാത അധികാരികള്‍ പറയുന്നത്. ഇത് അനീതിയാണ്. തങ്ങളുടെ സ്ഥലത്തിന് ഒരു രൂപ പോലും തരാതെ എങ്ങിനെയാണ് ഭൂമി വിട്ടു നല്‍കുക എന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദിച്ചു.

English summary
Satheeshan Pacheni about rehabilitation of peoples near Kannur bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X