കണ്ണൂര്‍ കോര്‍പറേഷനില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും ആറുപവനും ഇരുപതിനായിരം രൂപയും കവര്‍ന്നു
പയ്യാമ്പലം: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കണ്ണൂര്‍സിറ്റിയില്‍വീട്ടുകാര്‍ വീട് പൂട്ടിപ്പോയി മണിക്കൂറുകള്‍ക്കകം വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കണ്ണൂര്‍ സിറ്റിപോലീസ് സ്റ്റേഷന്‍ പരിധിയിലെ അണ്ടത്തോടുള്ള സി.പി.നസീമയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വാതില്‍ തകര്‍ത്ത് കവര്‍ച്ച നടന്നത്.
കിടപ്പ്മുറിയിലെ അലമാരയില ്‍ സൂക്ഷിച്ച ആറുപവന്‍ ആഭരണങ്ങളും 20,000 രൂപയുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. രണ്ടുദിവസം മുന്‍പേ പുലര്‍ച്ചെ ഒന്നര മണിയോടെ വീടുപൂട്ടി നസീമ കൊല്ലത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു.പതിനൊന്നര മണിയോടെ കണ്ണൂര്‍ കോട്ടയ്ക്ക് താഴെ താമസിക്കുന്ന സഹോദരന്‍ മുഹമ്മദ് നവാസ് അതുവഴി ബൈക്കില്‍ പോകവെയാണ് വാതില്‍ അല്‍പം തുറന്ന നിലയില്‍ കാണുന്നത് .
തുടര്‍ന്ന് നസീമയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞ ശേഷം വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് വ്യക്തമായത്. കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു മുന്‍പെ കഴിഞ്ഞ ദിവസംപയ്യന്നൂരിലും വീട്ടുകാര്‍ വീടുപൂട്ടിയിട്ട് പുറത്തുപോയി ഒരു മണിക്കൂറിനുള്ളില്‍ മോഷണം നടന്നിരുന്നു.
ആറുമാസംമുന്‍പ് കണ്ണൂര്‍ നഗരത്തിലെ താണയില്‍ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച ന ടത്തിയ പ്രതികളെയും തോട്ടടയില്‍ വീടുകുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെയും പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. രണ്ടുമാസത്തിനുള്ളില്‍ ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലും മോഷണ പരമ്പരകള്‍ നടന്നിരുന്നു.
മട്ടന്നൂര്‍ മേഖലയില്‍ നിരവധി ക്ഷേത്രകവര്‍ച്ചകളും നടന്നിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം . തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘം കണ്ണൂരിന്റെ വിവിധഭാഗങ്ങളില്‍ ക്യാംപ് ചെയ്യുന്നതായി നേരത്തെ പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ പിടികിട്ടിയിട്ടില്ല.