കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ഭീതിയ്ക്കിടെ പ്രവാസികളുടെ ഒഴുക്ക് തുടരുന്നു: കണ്ണൂരിലേക്ക് സൗദിയിൽ നിന്നും രണ്ടു വിമാനങ്ങൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് രോഗഭീതിക്കിടെ കണ്ണൂരിലേക്ക് പ്രവാസി മലയാളികളുടെ ഒഴുക്ക് തുടരുന്നു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും വ്യാഴാഴ്ച്ച കണ്ണൂരിലേക്ക് രണ്ട് വിമാന സര്‍വീസുകള്‍ കുടി നടത്തും. വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനവും കണ്ണൂര്‍ എക്‌സ്പാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയത് ഗോ എയര്‍ വിമാനവുമാണ് സര്‍വീസ് നടത്തുക. രണ്ട് വിമാനങ്ങളിലുമായി 600 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിലിറങ്ങുക. എയര്‍ ഇന്ത്യയുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നതെന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്.

കണ്ണൂരിൽ കൊറോണ ക്വാറന്റിനിൽ നിന്നും റിമാൻഡ് പ്രതികളുടെ ജയിൽ ചാട്ടം: കാസർഗോഡ് സ്വദേശിക്കായി പോലീസ്കണ്ണൂരിൽ കൊറോണ ക്വാറന്റിനിൽ നിന്നും റിമാൻഡ് പ്രതികളുടെ ജയിൽ ചാട്ടം: കാസർഗോഡ് സ്വദേശിക്കായി പോലീസ്

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിന് ശേഷം ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് മിഷന്‍ പദ്ധതിക്ക് കീഴില്‍ എയര്‍ ഇന്ത്യയുടെ എഐ 1390 നമ്പര്‍ ജംബോ വിമാനമാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 400 ഓളം യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യക. ഇന്ത്യന്‍ എംബസി വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ടിക്കറ്റെടുത്തവരാണ് യാത്രക്കാര്‍. വളരെ ഉയര്‍ന്ന നിരക്കാണ് ഇവരില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. ഇക്കോണമി ക്ലാസില്‍ 1733 റിയാലും ബിസിനസ് ക്ലാസില്‍ 2600 റിയാലുമാണ് നിരക്ക് ഈടാക്കിയത്. കണ്ണൂര്‍ എക്‌സപാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയ്ത ആദ്യ വിമാനവും നാളെ കണ്ണൂരിലേക്ക് യാത്ര തിരിക്കും.

flight556-1578

എയര്‍ ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടേഡ് വിമാനത്തിന് ഈടാക്കിയിട്ടുള്ളത്. ഇതേ സമയം വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈത്ത് എയർവെയ്സ് വിമാനം ചൊവ്വാഴ്ച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കണ്ണൂർ വിമാനത്തവളത്തിൽ ആദ്യമായാണ് ഒരു വിദേശ വിമാനം വന്നിറങ്ങുന്നത്. ഹൈദരാബാദ് വഴിയെത്തിയ ചാർട്ടേർഡ് വിമാനം ചൊവ്വാഴ്ച വൈകിട്ട് 7.05നാണ് കണ്ണൂരിലിറങ്ങിയത്. കെയു 1635 വൈഡ് ബോഡി വിമാനത്തിൽ (330 എയർ ബസ് ) 56 യാത്രക്കാരാണ് കണ്ണൂരിലേക്ക് ഉണ്ടായത്. ആദ്യമായാണ് വിദേശ കമ്പനിയുടെ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നത്. 330 പേരെ ഉൾക്കൊള്ളാനാകുന്ന വിമാനമാണിത്.

ദോഹയിൽനിന്ന് 180 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ചൊവാഴ്ച രാത്രി ഒമ്പതോടെ കണ്ണൂരിലെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങളും കണ്ണൂരിലെത്തും. ബുധനാഴ്ച ദമാമിൽനിന്നും വ്യാഴാഴ്ച റിയാദിൽനിന്നും എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളെത്തുന്നുണ്ട്. വന്ദേ ഭാരത് മൂന്നാംഘട്ടത്തിൽ ദുബായ്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്ന് പ്രവാസികളുമായി വിമാനങ്ങൾ കണ്ണൂരിലിറങ്ങും. കണ്ണൂർ ജില്ലയ്ക്കു പുറമേ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള വരും കണ്ണൂർ വിമാനതാവളത്തിൽ വന്നിറങ്ങുന്നുണ്ട്. ഇവരെ കൊവിഡ് പരിശോധനയ്ക്കു ശേഷം ജില്ലാ ഭരണകൂടം ക്വാറന്റിൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നുണ്ട്.

English summary
Two more flights to Kannur from Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X