• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാസർഗോഡ് പരിപൂർണ്ണ കൊവിഡ് മുക്തിയിലേക്ക്: രണ്ടു പേർക്ക് കൂടി രോഗം ഭേദമായി!! വരാനുള്ളത് കൂടുതൽ ഫലങ്ങൾ

  • By Desk

കാഞ്ഞങ്ങാട്: നാൽപതു ദിവസത്തിലേറെയുള്ള പോരാട്ടത്തിൽ കാസർഗോഡ് പൂർണ്ണമായും കൊവിഡിനെ കീഴടക്കുന്നു. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രണ്ടു പേർ വ്യാഴാഴ്ച്ച രോഗമുക്തരായി. അവശേഷിച്ച ഒരാളുടെ തു​ട​ര്‍ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ ഫ​ലം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ല​ഭി​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷ. ഇ​യാളുടെ ആ​രോ​ഗ്യ​നി​ല സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട​തി​നാ​ല്‍ ഫ​ലം നെ​ഗ​റ്റീ​വാ​കു​മെ​ന്നാ​ണ് ആരോഗ്യ വകുപ്പ് അധികൃതർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കണ്ണൂർ വിമാനത്താവളത്തിലേക്ക് ആദ്യ വിമാനം 12 ന്: പ്രവാസികൾ തിരിച്ചെത്തുമ്പോൾ ആശങ്കളേറെ

ഇ​വ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ടെ ജി​ല്ല പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​കും. ജി​ല്ല​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​രാ​യ 178 പേ​രി​ല്‍ 175 പേ​രും ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 920 ആ​യി കു​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ 901 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 19 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം പു​തു​താ​യി അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 291 പേ​ര്‍ കഴിഞ്ഞ ദിവസം നിരീക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രിച്ചിട്ടുണ്ട്.

ഇതിനിടെ കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി. ബാക്കി 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവില്‍ 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 18 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 43 പേര്‍ വീടുകളിലുമായി ആകെ 96 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4174 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം ലഭ്യമായി. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ കൊവിഡ് ബാധ തടയുന്നതിനായി കണ്ണൂർ ജില്ലയിൽനിർണയിച്ച ഹോട്ട് സ്പോട്ടുകളിൽ നിന്നും 13 ഹോട്ട് സ്പോട്ടുകളെ ഒഴിവാക്കി. ഇനി അവശേയിക്കുന്നത് പത്ത് ഹോട്ട് സ്പോട്ടുകളാണ് ഏഴോം, കതിരൂർ, കൂത്തുപറമ്പ് , കോട്ടയം മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാപ്പിനിശേരി, പാട്യം, പെരളശേരി എന്നിവയാണിത്. ഇപ്പോൾ സംസ്ഥാനത്ത് 33 ഹോട്ട് സ്പോട്ടുകളാണുള്ളത്.സംസ്ഥാനത്ത് പുതുതായി കണ്ണൂരിൽ നിന്നും മൂന്നും കാസർകോട് നിന്നും രണ്ടും ആളുകൾ രോഗമുക്തരായി

English summary
Two more negative cases in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X