മണല്‍ കടത്ത് ലോറി വൈദ്യുതി തൂണിലിടിച്ച് നിര്‍ത്താതെ പോയി; ഒളികേന്ദ്രത്തില്‍ വെച്ച് രണ്ട് ലോറികള്‍ പിടിച്ചു
കുമ്പള: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി വൈദ്യുതി തൂണിലിടിച്ച് നിര്‍ത്താതെ പോയി. തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ പരിശോധനക്കിടെ ഒളികേന്ദ്രത്തില്‍ നിന്ന് രണ്ട് മണല്‍ കടത്ത് ലോറികള്‍ പൊലീസ് പിടിച്ചു. ഇന്ന് കുമ്പള ശാന്തിപ്പള്ളത്ത് വെച്ചാണ് മണല്‍ കടത്ത് ലോറി വൈദ്യുതി തൂണിലിടിച്ചത്.
കര്‍ണ്ണാടകയില്‍ നിന്ന് മണല്‍ കടത്തുന്നതിനിടയിലാണ് ലോറി തൂണിലിടിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ കുമ്പള ശാന്തിപ്പള്ളക്ക് സമീപത്തെ ഒരു ഇടുങ്ങിയ സ്ഥലത്താണ് മണല്‍ കടത്ത് ലോറികള്‍ കണ്ടെത്തിയത്.

കര്‍ണ്ണാടകയില്‍ നിന്ന് ലോറികളില്‍ മണലെത്തിച്ച് ഇവിടെ ഒളിപ്പിച്ച് വെച്ച ശേഷം പൊലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി മണല്‍ കടത്തുന്നത് എട്ടുമാസത്തോളമായി ഇവിടെ പതിവാണെന്ന് പറയുന്നു.












Click it and Unblock the Notifications