കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ കൈമാറി: കേരളത്തിന് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: കോവിഡിന്‍റെ രണ്ടാം വരവില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇന്ത്യയില്‍ ഉടനീളം ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പലിയിടത്തും ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഓക്സിജന്‍ ദൗര്‍ബല്യമാണ് കോവിഡിന്‍റെ രണ്ടം തരംഗത്തില്‍ സംസ്ഥാന നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിലാണ് ഗോവയ്ക്ക് 2000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ കൈമാറാനുള്ള തീരുമാനം കേരളം സ്വീകരിക്കുന്നത്. ഈ തീരുമാനത്തില്‍ കേരളത്തിന് പ്രത്യേക നന്ദി അറിയിക്കുന്നതായി ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ അറിയിച്ചു.

'കോവിഡ് രോഗികള്‍ക്കായി 20000 ലിറ്റര്‍ ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ തന്ന് തങ്ങളെ സഹായിച്ചതിന് ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെകെ ശൈലജയെ ഞാന്‍ അഭിനന്ദിക്കുന്നു'-വിശ്വജിത് റാണെ ട്വിറ്ററില്‍ കുറിച്ചു. 951 പുതിയ കോവിഡ് കേസുകളാണ് ഞായറാഴ്ച ഗോവയിൽ രേഖപ്പെടുത്തിയിത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണ് ഇത്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകൾ 7,052 ആയി. 11 കോവിഡ് -19 രോഗികൾ മരണമടഞ്ഞതോടെ ഏറ്റവും ഉയർന്ന ഏകദിന മരണസംഖ്യയും ഇന്നലെയാണ് ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 883 ആയി.

vv

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
കേരളം തന്ന ഓക്‌സിജന് നന്ദി പറഞ്ഞ് ഗോവ

അതേസമയം ലിക്വിഡ് മെഡിക്കൽ ഓക്സിജനും (എൽ‌എം‌ഒ) ഓക്സിജനും സിലിണ്ടറുകളും ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനായി ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റെയിൽ‌വേ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് ബാധിതരിലെ ചില മെഡിക്കൽ അവസ്ഥകളുടെ ചികിത്സയിൽ ഓക്സിജൻ ഒരു പ്രധാന ഘടകമാണെന്ന് സൂചിപ്പിച്ച റെയിൽ‌വേ മന്ത്രാലയം മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളുടെ അഭ്യർത്ഥനപ്രകാരം ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതകൾ പരിശോധിച്ചതായായാണ് ഞായറാഴ്ച വ്യക്തമാക്കിയത്

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
2000 liters of liquid medical oxygen handed over: Goa Health Minister thanks Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X