കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരിപ്പ് കമ്പനിയിലെ ജോലിക്കാരൻ, നോട്ട് നിരോധനത്തിനിടെ കരുവന്നൂരിൽ നിന്ന് മാറ്റിയെടുത്തത് 30 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: നോട്ട് നിരോധനത്തിനിടെ കരുവന്നൂർ ബാങ്കിൽ നിന്നും 30 കോടിയുടെ അസാധു നോട്ടുകൾ മാറ്റിയ വെളപ്പായ സ്വദേശിയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി ഇ ഡിയും ക്രൈംബ്രാഞ്ചും. ബാങ്കിൽ നിന്നും 31.22 കോട തട്ടിയെടുത്ത കിരണും ഇയാളും തമ്മിലുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. ഇയാൾ പലിശക്കാരനാണെന്നാണ് വിവരം. പലിശയ്ക്ക് ഈടായി വാങ്ങുന്ന സ്ഥലരേഖകള്‍ കിരണ്‍വഴി ബാങ്കില്‍ ഈടുവെച്ച് കോടികള്‍ ഇയാൾ തട്ടിയിട്ടുണ്ട്.

 xrtt-1627310019-jpg-pagespe

തൃശ്ശൂർ മെഡിക്കൽ കോളേജിന് സമീപത്തുള്ള ചെരിപ്പ്- ബാഗ് നിർമ്മാണ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കൊള്ളപ്പലിശയ്ക്ക് പണം നൽകി ഇരിങ്ങാലക്കുട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ പല വീടുകളും സ്വന്തമാക്കിയിട്ടുണ്ടത്രേ. പലിശ ഇടപാടുകളിലൂടെ ലഭിച്ച 30 കോടി കൈയ്യിൽ ഉള്ളപ്പോഴായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ ഈ തുക കിരണിനെ ഉപയോഗിച്ച് കരുവന്നൂര്‍ ബാങ്ക് വഴി മാറ്റിയെടുക്കുകയായിരുന്നുവെന്നാണ് വിവരം.

പലിശയ്ക്ക് പണം നൽകുമ്പോൾ ഈടായി വാങ്ങുന്ന സ്ഥല രേഖകളും ആഭരണങ്ങളുമെല്ലാം ഇയാൾ കിരണിനെ ഉപയോഗിച്ച് പലമടങ്ങ് അധികം മൂല്യമുള്ള വസ്തുക്കളാണെന്ന് കാണിച്ച് ബാങ്കിൽ നിന്നും പണി തട്ടിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇയാളും കിരണും ചേർന്ന് വിദേശത്ത് ഒരു മിനറൽ വാട്ടർ കമ്പനി ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

നോട്ട് അസാധുവാക്കിയ 2016- ൽ കരുവന്നൂർ ബാങ്കിൽ ഉപയോഗിച്ചിരുന്ന വി-ബാങ്ക് സോഫ്‌റ്റ്‌വേർ ഒരുവർഷത്തോളം ദുരുപയോഗപ്പെടുത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കിയ നവംബറിൽ സോഫ്‌റ്റ്‌വേറിലെ ഡേ-ഓപ്പൺ, ഡേ- എൻഡ് സംവിധാനം ഇല്ലാതാക്കുകയായിരുന്നു. ഇതോടെ തുക നിക്ഷേപിച്ചതും പിൻവലിച്ചതുമായ എല്ലാ വിവരങ്ങളും സോഫ്റ്റ്വെയറിൽ നിന്നും മാഞ്ഞു പോയതായി കണ്ടെത്തിയിരുന്നു.

നിബന്ധനകൾ നിരത്തി ഗെഹ്ലോട്ട്, വാസ്നികിനെ പരിഗണിച്ച് ഹൈക്കമാന്റ്? കോൺഗ്രസിൽ ചൂടുള്ള ചർച്ചകൾനിബന്ധനകൾ നിരത്തി ഗെഹ്ലോട്ട്, വാസ്നികിനെ പരിഗണിച്ച് ഹൈക്കമാന്റ്? കോൺഗ്രസിൽ ചൂടുള്ള ചർച്ചകൾ

അതേസമയം കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സംശയിക്കുന്ന എല്ലാ ഇടപാടുകളെ കുറിച്ചും ബാങ്ക് അധികൃതരിൽ നിന്നും വിവരം തേടാനാനൊരുങ്ങുകയാണ് ഇ ഡി. ബാങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയ്ക്കു പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചിരുന്നു. ബിനാമി പേരുകളിൽ കോടികൾ വായ്പ അനുവദിച്ചത് ബാങ്കിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ സാഘിച്ചിരുന്നു. ഈ പണം എവിടേക്ക് പോയെന്നത് സംബന്ധിച്ച് ബാങ്ക് അധികൃതരിൽ നിന്നും വിശദീകരണം തേടും. വായ്പകൾക്ക് ഈടായി വാങ്ങിയ മിക്ക രേഖകളും വ്യാജമാണെന്ന് നേരത്തെ തന്നെ ഇഡി കണ്ടെത്തിയിരുന്നു.

'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്

English summary
30 crore rs were changed in Karuvannur during demonetisation by shoe company employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X