കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയിൽ കൊല്ലത്ത് നിന്ന് 5 പേർ ?ഉറപ്പിച്ച് ഗണേഷ് കുമാർ..സിപിഎമ്മിൽ നിന്ന് സാധ്യത ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പേരും പുതുമുഖങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ധാണ അനുസരിച്ച് സിപിഎമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിസ്ഥാനമാണ് ലഭിക്കുക. സിപിഐയ്ക്ക് നാലും. ഘടകക്ഷികൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കും.

അതേസമയം മന്ത്രിമാർ ആരൊക്കെയാണെന്നത് സംബന്ധിച്ചുള്ള സസ്പെൻസ് തുടരുകയാണ്.ഓരോ ജില്ലകളിൽ നിന്നും എത്ര മന്ത്രിമാർ വീതം ഉണ്ടായേക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇത്തവണ എൽഡിഎഫിനെ സംബന്ധിച്ച് മികച്ച വിജയം സ്വന്തമാക്കിയ കൊല്ലത്ത് നിന്ന് 5 ആളുകളുടെ പേരാണ് ചർച്ചയായിരിക്കുന്നത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

 സിപിഐയ്ക്ക് രണ്ട്

സിപിഐയ്ക്ക് രണ്ട്

കഴിഞ്ഞ തവണ കൊല്ലത്ത് നിന്ന് കുണ്ടറ എംഎൽഎയായ ജെ മേഴ്സിക്കുട്ടിയമ്മയും പുനലൂർ എംഎൽഎ കെ രാജുവുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഇത്തവണ പക്ഷേ ജില്ലയിൽ നിന്ന് 5 പേർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമോ എന്നാണ് ചർച്ചകൾ.സിപിഐയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ ജില്ലയിൽ നിന്ന് ഉണ്ടായേക്കും.

ചിഞ്ചുറാണിയെ ഉൾപ്പെടുത്തും?

ചിഞ്ചുറാണിയെ ഉൾപ്പെടുത്തും?

പുനലൂരിൽ നിന്നുള്ള എംഎൽഎയായ പിഎസ് സുപാൽ ആണ് മന്ത്രിസ്ഥാനം ഉറപ്പിച്ച ഒരാൾ.സുപാലിനെ കൂടാതെ ചടയമംഗലത്ത് നിന്നുള്ള ജെ ചിഞ്ചുറാണിക്കും അവസരം ലഭിച്ചേക്കും. ചിഞ്ചുറാണി മന്ത്രിയായാല്‍ സിപിഐയും സിപിഎമ്മും ഒന്നിച്ച ശേഷമുള്ള സിപിഐയിലെ ആദ്യ വനിത മന്ത്രി കൂടിയാകും അവർ.സിപിഎമ്മിൽ നിന്ന് ഒരാളെ പരിഗണിക്കുകയാണെങ്കിൽ കെഎൻ ബാലഗോപാലിനായിരിക്കും അവസരം ലഭിച്ചേക്കുക.

 ഉറപ്പിച്ച് ഗണേഷ്

ഉറപ്പിച്ച് ഗണേഷ്

നടനും കൊല്ലം എംഎൽഎയുമായ മുകേഷ് ഇക്കുറി ജയിച്ചാൽ മന്ത്രിസ്ഥാനം നൽകിയേക്കുമെന്നുള്ള ചര്ച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അദ്ദേഹം ചിത്രത്തിലേ ഇല്ല. അതേസമയം കേരള കോൺഗ്രസ് ബി നേതാവും പത്തനാപുരത്ത് നിന്നുള്ള എംഎൽഎയുമായ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

 മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും

മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും

കഴിഞ്ഞ തവണ കേരള കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം നൽകിയിരുന്നില്ല. ഇത്തവണ പരിഗണിക്കണമെന്ന ആവശ്യം പാർട്ടി മുന്നോട്ട് വെച്ചിരുന്നു. അതേസമയം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ തന്നെ മുഴുവൻ സമയ പദവി ലഭിച്ചേക്കില്ല.കേരള കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനുമായി മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും. ഗതാഗത വകുപ്പായിരിക്കും നൽകിയേക്കുക.

 ചീഫ് വിപ്പ് സ്ഥാനത്തേക്ക്

ചീഫ് വിപ്പ് സ്ഥാനത്തേക്ക്

അഞ്ചാം വട്ടവും വിജയിച്ച കുന്നത്തൂർ എംഎൽഎ കുഞ്ഞുമോനേയും മന്ത്രിയാക്കണമെന്ന താത്പര്യം സിപിഎമ്മിനുണ്ട്. നേരത്തേ തന്നെ മന്ത്രിയാക്കണമെന്ന് അപേക്ഷിച്ച് കോവൂര്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അതേസമയം കുഞ്ഞുമോനെ ചീഫ് വിപ്പ് സ്ഥാനത്തേക്കും പരിഗണിച്ചേക്കും.

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ

നാളെ ചേരുന്ന ഇടതുമുന്നണിയോഗത്തോടെയാകും അന്തിമ ചിത്രം തെളിയുക. സിപിഎമ്മും സിപിഐയും ചൊവ്വാഴ്ച ചേരുന്ന നേതൃയോഗത്തോടെ മന്ത്രിമാരെ തിരുമാനിക്കും. മെയ് 20 നാണ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചടങ്ങ്.

ബിബി ഹൗസിലെ സ്വയം പ്രഖ്യാപിത കലിപ്പൻ..ഗ്രൂപ്പും ഒറ്റപ്പെടുത്തുക എന്നത് സ്ട്രേറ്റജിയും .. വൈറൽ കുറിപ്പ്ബിബി ഹൗസിലെ സ്വയം പ്രഖ്യാപിത കലിപ്പൻ..ഗ്രൂപ്പും ഒറ്റപ്പെടുത്തുക എന്നത് സ്ട്രേറ്റജിയും .. വൈറൽ കുറിപ്പ്

ചെന്നിത്തല മാറും?നിയമസഭയിൽ പിണറായിയെ നേരിടാൻ കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?ചെന്നിത്തല മാറും?നിയമസഭയിൽ പിണറായിയെ നേരിടാൻ കോൺഗ്രസ് ഇറക്കുക ഈ നേതാവിനെ?

ചീഫ് വിപ്പ് പദവിയും മന്ത്രിസ്ഥാനവും കേരള കോൺഗ്രസിന്?..ഗണേഷിന് ഗതാഗതം?അന്തിമ ചർച്ച ഇങ്ങനെചീഫ് വിപ്പ് പദവിയും മന്ത്രിസ്ഥാനവും കേരള കോൺഗ്രസിന്?..ഗണേഷിന് ഗതാഗതം?അന്തിമ ചർച്ച ഇങ്ങനെ

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

English summary
5 mla's including chinjurani may be included in pinarayi ministry from kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X