റിപ്പോര്‍ട്ട് ചെയ്യുന്ന 80 ശതമാനം കേസുകളും ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം: വനിതാ കമ്മിഷന്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: നിയമ സംവിധാനങ്ങള്‍ സ്ത്രീ സമൂഹത്തെ നിര്‍ഭയരാക്കുന്നതാകണമെും അതില്‍ വരുന്ന പരാജയങ്ങള്‍ സമൂഹത്തെയാകെ അരക്ഷിതമാക്കുമെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ എംഎസ് താര അഭിപ്രായപ്പെട്ടു.

അബുദാബി ശൈഖ് ജയ് ശ്രീറാം വിളിച്ചു? വ്യാജ പ്രചാരണം പൊളിഞ്ഞു!! വാര്‍ത്തയുടെ സത്യം ഇതാണ്

നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ നിസ്സഹായരായി തീരുന്നതാണ് അനുഭവം. ഇതില്‍ മാറ്റം വരുത്തുന്നതിന് സാമൂഹിക നിരീക്ഷണം അനിവാര്യമാണ്. സ്ത്രീസുരക്ഷയും സ്ത്രീപക്ഷ നിയമങ്ങളും എന്ന വിഷയത്തില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ചാത്തമംഗലം പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അവര്‍.

 womenscommission

കമ്മിഷന്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്ന ഏഴായിരത്തോളം കേസുകളില്‍ എണ്‍പത് ശതമാനത്തോളവും ഭര്‍ത്താവില്‍നിന്നും ഭര്‍തൃ വീട്ടുകാരില്‍നിന്നും സ്ത്രീകള്‍ നേരിടു ദുരവസ്ഥയെക്കുറിച്ചുള്ളതാണ്. സ്ത്രീകളുടെ സംരക്ഷകരായി തീരേണ്ട അടുത്ത കുടുംബാംഗങ്ങള്‍ക്കെതിരെയാണ് പരാതി പറയേണ്ടി വരുന്നത്. ഏറെ ദുഖകരമായ ഈ സ്ഥിതി വിശേഷത്തെ നേരിടുന്നതില്‍ പലപ്പോഴും സ്ത്രീകള്‍ക്കൊപ്പമല്ല നിയമസംവിധാനങ്ങളുടെ നടപ്പുരീതികളെന്ന് മനസ്സിലാകും. ഈ വിഷയത്തില്‍ കമ്മിഷന്‍ ക്രിയാത്മകമായ സ്ത്രീപക്ഷ ചുവടുവെപ്പുകള്‍ നടത്തുമെന്നും അഡ്വ താര പറഞ്ഞു.

രണ്ടാം വിവാഹം; ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന കെ.എസ് അധ്യക്ഷത വഹിച്ചു. അഡ്വ. പി വസന്തം വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കമല, ലിനി, മുംതാസ്, എം.കെ. ശോഭന, സി.ഡി.എസ് ചെയര്‍പെഴ്‌സ സാബിറ എന്നിവര്‍ സംസാരിച്ചു.

English summary
80 percent of the case reported is because of husbands family says women commission

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്