മലപ്പുറം പോത്തുകല്ലിലെ അമ്പതിലേറെ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പോത്തുകല്ലില്‍ അമ്പതിലേറെ പേര്‍ സിപിഐയില്‍ ചേര്‍ന്നതായി ഭാരവാഹികള്‍. സി.പി.എം നേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനത്തില്‍ പ്രതിഷേധിച്ചാണു തങ്ങള്‍ സി.പി.ഐ ചേര്‍ന്നതെന്നും പാര്‍ട്ടിവിട്ടവര്‍ പറഞ്ഞു.

പ്രാദേശിക വിഷയങ്ങളും പൊതു സമൂഹത്തിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അവമതിപ്പുണ്ടാക്കുന്ന സമീപനത്തേയും തുടര്‍ന്നാണ്പാര്‍ട്ടി വിട്ടത്. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

cpi1

പോത്തുകല്ലില്‍ സി.പി.എം വിട്ട് സിപിഐയിലേക്ക് വന്നവര്‍ക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി.സുനീര്‍ സ്വീകരണം നല്‍കുന്നു.

മുന്‍ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഷാജി ജോണ്‍, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സൈന്യൂദ്ദീന്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സാംകുട്ടി, നിലവിലെ കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം ബീനാ സെബാസ്റ്റ്യന്‍, പ്രമുഖ ആര്‍ട്ടിസാന്‍സ് നേതാവ് അജയന്‍, ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സി.പി.ഐയില്‍ ചേര്‍ന്നത്. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന സഖാക്കള്‍ക്ക് പോത്തുകല്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ വച്ച് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ജില്ലാ സെക്ര: പി.പി.സുനീര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.കുട്ടപ്പന്‍ അദ്ധ്യക്ഷനായി. മണ്ഡലം അസി.സെക്ര: എ.പി രാജഗോപാല്‍ , എ.ഐ.ടി.യു.സി ജില്ലാ സെക്ര: കെ.. മോഹന്‍ദാസ്., കെ .ബാബുരാജ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.ടി സറഫുദ്ദീന്‍, പി.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

മകളെ ഭര്‍തൃവീട്ടില്‍വെച്ച് ആസൂത്രിതമായ കൊലപ്പെടുത്തി, കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പോലീസ് സ്റ്റേഷനു മുന്നില്‍ നിരാഹാരം തുടങ്ങി

അതേ സമയം ഒരുമാസം മുമ്പു മലപ്പുറത്തുനിന്നും 60ഓളം പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രവര്‍ത്തകരെ സ്വീകരിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീറിന്റെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്നും വിവിധ സംഭവങ്ങളില്‍ അഴിമതിക്കാരെ സഹായിക്കുന്ന നിലപാടാണ് സുനീര്‍ സ്വീകരിച്ചുവരുന്നതെന്നുമായിരുന്നു സി.പി.ഐ വിട്ടവര്‍ ആരോപിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Above 50 CPM workers joined in CPI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്