ഇന്നസെന്റിന്റെ നില അതീവ ഗുരുതരം; മൂന്ന് മന്ത്രിമാര്‍ ആശുപത്രിയിലെത്തി യോഗം ചേര്‍ന്നു
കൊച്ചി: നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്ന് മന്ത്രി സജി ചെറിയാന്‍. ഇന്നസെന്റിന്റെ സ്ഥിതി മോശമാണ് എന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയത്. സജി ചെറിയാന് പുറമെ മന്ത്രി പി രാജീവ്, മന്ത്രി ആര്‍ ബിന്ദു എന്നിവരും ലേക്ക് ഷോര്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് ഇന്നസെന്റിന്റെ ആരോഗ്യനില വിലയിരുത്തി.
ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് രാത്രി 11 മണിയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയേക്കും എന്നാണ് വിവരം. പ്രതീക്ഷ ഉണ്ട് എന്ന് പറയാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എന്ന് സജി ചെറിയാന്‍ പറഞ്ഞു.

അര്‍ബുദ ബാധിതനായ ഇന്നസെന്റിനെ ഗുരുതരമായ പല രോഗാവസ്ഥകളും അലട്ടുന്നുണ്ട് എന്നും ഇത് പ്രകടമാണെന്നും ആണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. നിലവില്‍ എക്‌മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ചികിത്സ പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ചയാളാണ് ഇന്നസെന്റ്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി കൊവിഡ് ബാധിച്ചിരുന്നു.
ഇതേ തുടര്‍ന്നുള്ള ന്യൂമോണിയ ആണ് നിലവില്‍ അവസ്ഥ വഷളാക്കിയത്. മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കൡ ഒരാളായ ഇന്നസെന്റ് ദീര്‍ഘകാലം അമ്മ പ്രസിഡന്റായിരുന്നു. 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയിരുന്നു. നിര്‍മ്മാതാവ് ആയി സിനിമയില്‍ എത്തി പിന്നീട് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഇന്നസെന്റ്.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ടൈറ്റില്‍ റോളില്‍ കേന്ദ്രകഥാപാത്രമായി തിളങ്ങി. ആയിരക്കണക്കിന് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. 2013 ല്‍ ആണ് ആദ്യമായി അര്‍ബുദം തിരിച്ചറിയുന്നത്.
അതില്‍ നിന്ന് തിരിച്ചുവന്നെങ്കിലും 2021 ല്‍ വീണ്ടും രോഗബാധിതനായി. ചിരിക്കു പിന്നില്‍ ആണ് ഇന്നസെന്റിന്റെ ആത്മകഥ. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും ഇന്നസെന്റിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ കെപിഎസി ലളിതയുമായുള്ള കോംബിനേഷന്‍ ഏറെ കൈയടി നേടിയിരുന്നു.












Click it and Unblock the Notifications