• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കുകയെന്ന്, 2020ലെ മാസ് ഡയലോഗും പറഞ്ഞ് അനില്‍ മടങ്ങി!!

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ ഉദിച്ചുയര്‍ന്ന് തരംഗമാകുമെന്ന കരുതിയ ഒരു നടന്‍ കൂടി നമ്മെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. അനില്‍ നെടുമങ്ങാടിന്റെ ദാരുണാന്ത്യം ഒരിക്കലും മലയാളി പ്രതീക്ഷിക്കാത്തതാണ്. കമ്മട്ടിപാടത്തില്‍ ഉദിച്ചുയര്‍ന്ന് അയ്യപ്പനും കോശിയില്‍ അവസാനിച്ച പ്രതിഭയാണ് അനില്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നും, ഏറ്റവും മാസ് ഡയലോഗും അനിലിന്റെ പേരിലാണ്.

cmsvideo
  2020ലെ മാസ്സ് ഡയലോഗ് പറഞ്ഞ് അനിൽ യാത്രയായി | Oneindia Malayalam

  നീ കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ, തൃശൂര്‍ കുമ്മാട്ടിയല്ല, മുണ്ടൂര്‍ കുമ്മാട്ടി, പണ്ട് ജന്മിമാര്‍ പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തില്‍, എതിര് നില്‍ക്കുന്ന യൂണിയന്‍ പ്രവര്‍ത്തനമുള്ള ഹരിജന്‍ സഖാക്കളെ തീര്‍ക്കാന്‍. രണ്ട് കുമ്മാട്ടി കഴിഞ്ഞു. കുറേ സഖാക്കള് തീര്‍ന്നു. പക്ഷേ അടുത്ത കുമ്മാട്ടിക്ക് തീര്‍ന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരെന്ന് പോലീസിന് പിടികിട്ടിയില്ല. പക്ഷേ പാര്‍ട്ടിക്ക് കിട്ടി. 25 വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടി കോലത്തില്‍ കൊണ്ടുനിര്‍ത്തി എംഎല്‍എ ചാത്തന്‍ മാഷിന്റെ മുന്നില്‍, നീ ചെയ്തത് തെറ്റല്ല, ചെറുത്തുനില്‍പ്പാണ്. പക്ഷേ ഇനി നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്ന് മാഷവനെ നിര്‍ബന്ധിച്ച് പോലീസ് ചേര്‍ത്തു.

  അവന്റെ പേരാണ് അയ്യപ്പന്‍ നായര്‍. പിന്നീട് മുണ്ടൂര്‍ മാടന്‍ എന്നൊരു പേരും കിട്ടി. യൂണിഫോമില്‍ കയറിയത് കൊണ്ട് അയാളൊന്ന് മയപ്പെട്ടു, ഒതുങ്ങി. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. ഇനി അയാള്‍ക്ക് നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്. ഇതായിരുന്നു അനില്‍ അവതരിപ്പിക്കുന്ന സിഐ എന്ന സിഐ സതീഷ് കുമാറിന്റെ ഡയലോഗ്. അയ്യപ്പന്‍ കോശിയിലെ ഈ മാസ് ഡയലോഗ് ഈ വര്‍ഷത്തെ തന്നെ ഏറ്റവും മികച്ച മാസ് ഡയലോഗായി മാറുകയായിരുന്നു. ചിത്രത്തിലെ ബിജു മേനോന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്‍ നായരുടെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നത് തന്നെ ഈ ഡയലോഗാണ്.

  അനിലിന്റെ സിനിമാ അഭിനയ ജീവിതം അത്ര വലിയ കഥാപാത്രങ്ങളിലൂടെയല്ല വളര്‍ന്നത്. ഒരുപാട് കഷ്ടപ്പെട്ടായിരുന്നു ആ വളര്‍ച്ച. മമ്മൂട്ടിയുടെ തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്ന് അനില്‍ മുമ്പ് പറഞ്ഞിരുന്നു. മമ്മൂട്ടിയാണ് അതിനും അവസരമൊരുക്കിയതെന്ന് അനില്‍ പറഞ്ഞിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ബ്രേക്ക് കിട്ടാന്‍ വര്‍ഷങ്ങളെടുത്തു. രാജീവ് രവിയാണ് അതിന് വഴിയൊരുക്കിയത്. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ നല്ലൊരു വേഷം ലഭിച്ചു. കമ്മട്ടിപാടത്തിലെ വില്ലന്‍ വേഷമാണ് അനിലിന് വലിയ റീച്ച് നല്‍കിയത്.

  ഈ വര്‍ഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് അടക്കമുള്ള ചിത്രത്തില്‍ അഭിനയിക്കേണ്ടതായിരുന്നു. ആ സ്വപ്‌നമെല്ലാം ബാക്കി വെച്ചാണ് അനില്‍ യാത്രയാവുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുമായും നല്ല ബന്ധം അനിലിനുണ്ടായിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിക്കാന്‍ ധൈര്യം തന്നത് സച്ചിയാണ്. നീയൊരു നല്ല നടനാണ്, നിനക്ക് പറ്റും എന്നൊക്കെ സച്ചി പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അതില്‍ മുഴുനീളം റോള്‍ ചെയ്തത്. അതുകൊണ്ടായിരുന്നു ആശങ്കയെന്നും, സച്ചിയുടെ ധൈര്യം പകരലില്‍ എല്ലാം പരിഹരിച്ചെന്നും അനില്‍ പറഞ്ഞിരുന്നു.

  അയ്യപ്പനും കോശിയും ഇറങ്ങി തരംഗമായി നില്‍ക്കുന്ന സമയത്താാണ് അനിലിന്റെ വിയോഗം. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു മരണം. ഷൂട്ടിംഗിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നാടകത്തിലൂടെ മിനിസ്‌ക്രീനിലേക്കും, പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു അനില്‍.

  English summary
  actor anil nedumangadu said one of the iconic dialogues in malayalam cinema in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion