'ഹായ് തോറ്റ എംഎല്‍എ, ബാലുശ്ശേരിയിലെ വിശേഷം എന്താണ്'; പരിഹാസ കമന്‍റുകള്‍ക്ക് മറുപടിയുമായി ധര്‍മ്മജന്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷകളോടെയായിരുന്നു സിനിമാതാരം ധര്‍മ്മജ്ജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. പ്രചരണ രംഗത്ത് വലിയ ആവേശമുണ്ടാക്കാന്‍ കഴിഞ്ഞതോടെ വിജയം ഉറപ്പെന്ന പ്രതീതിയുണ്ടായി. ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ട് മനോരമ ഉള്‍പ്പടേയുള്ള ചാനലുകളുടെ സര്‍വെ ഫലവും വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു.
മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടിയായിരുന്നു ധര്‍മ്മജന്‍റെ എതിരാളിയായ സിപിഎമ്മിലെ സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ വിജയിച്ചത്. ഫലം വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ധര്‍മ്മജന് നേരെ ഇപ്പോഴും പരിഹാസവുമായി സൈബര്‍ സഖാക്കള്‍ രംഗത്തുണ്ട്. ആദ്യമൊക്കെ മിണ്ടാതിരുന്നെങ്കിലും ഇത്തരം പരിഹാസങ്ങള്‍ക്ക് തക്കതായ മറുപടികള്‍ നല്‍കുകയാണ് താരമിപ്പോള്‍.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ധര്‍മ്മജനെതിരായ പരിഹാസങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഒരു ഘട്ടത്തില്‍ അത് കുടുംബത്തിന് നേരെ വരേയുള്ള സൈബര്‍ ആക്രമണത്തിലേക്ക് വരെ പോയി. ഫേസ്ബുക്കില്‍ ധര്‍മ്മജന്‍ ഏതൊരു പുതിയ ചിത്രം പങ്കുവെക്കുമ്പോഴും ഇത്തരം കമന്‍റുകള്‍ വരുമായിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ധര്‍മ്മജന്‍ തന്നെ രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ചപ്പോഴും ഇത്തരത്തിലുള്ള അധിക്ഷേപ കമന്‍റുകള്‍ക്ക് ഒട്ടും കുറവുണ്ടായില്ല. ഗുഡ് മോണിങ് എന്നെഴുതി പങ്കുവെച്ച സ്വന്തം ചിത്രത്തിന് താഴെയായിരുന്നു പരിഹാസം. ' ഹായ് തോറ്റ എംഎല്‍എ'. 'ബാലുശ്ശേരിക്കാരെ മറക്കല്ലെ ധര്‍മ്മാ'. 'തോറ്റിട്ടും പ്രതാപത്തിന് ഒട്ടും കുറവില്ലാലോ' എന്നിങ്ങനെയായിരുന്നു കമന്‍റുകള്‍.

എന്നാല്‍ ഇത്തരം കമന്‍റുകളോട് ഇതുവരെ പ്രതികരിക്കാതിരുന്ന താരം ആദ്യമായി ഇന്നലെ പ്രതികരിക്കുകയും ചെയ്തു. 'താഴ്ത്തികെട്ടരുത്, ഞാൻ വെറും പാവമല്ലേ', എന്നായിരുന്നു 'ഗുഡ് മോർണിംഗ് മുഖത്തു നോക്കുമ്പോൾ അറിയാം ഇന്നലെ കഴിച്ചത്ൻ്റെ പിടുത്തം മാറിയിട്ടില്ല', എന്ന ഒരു കമന്റിനോടുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം

'ബാലുശ്ശേരിയില്‍ എന്തുണ്ട്' എന്ന കമന്റിന് 'തോറ്റു' എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിച്ചു. അധിക്ഷേപവുമായി ചിലര്‍ രംഗത്ത് എത്തുമ്പോള്‍ തന്നെ നിരവധി പേര്‍ താരത്തെ പിന്തുണച്ചും രംഗത്ത് എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് സിനിമാക്കാര്‍ക്കൊക്കുന്നും നേരിടേണ്ടി വരാണ്ടത അതിക്രമമാണ് ധര്‍മ്മജന് നേരെയുണ്ടാകുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ബാലുശ്ശേരിയിലെ തോല്‍വി സംബന്ധിച്ച് ധര്‍മ്മജന്‍ കെപിസിസിക്ക് നല്‍കിയ പരാതി അന്വേഷിക്കുമെന്ന് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാലുശ്ശേരിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിച്ചു, സാമ്പത്തികമായ തിരിമറികള്‍ നടന്നു തുടങ്ങിയ പരാതികള്‍ അന്വേഷിക്കണമെന്നായിരുന്നു ധര്‍മ്മജന്‍ കെപിസിസിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്












Click it and Unblock the Notifications