ദിലീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍, ആക്രമദൃശ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞു, തെളിവുണ്ടായിട്ടും നിഷേധം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവച്ചില്‍ ദിലീപിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. താന്‍ ഒരാളെയും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് അന്വേഷ സംഘത്തോട് പറഞ്ഞത്.
ഇതിനിടെ കേസില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്. വിചാരണ നീട്ടരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണക്കോടി ജഡ്ജിയെ മാറ്റാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീം സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു.

ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. ചോദ്യങ്ങള്‍ക്കെല്ലാം നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കുന്നത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വിധിക്കാന്‍ ഗൂഢലാചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേിച്ചതായും അന്വേഷണ സംഘം പറയുന്നു, ഗൂഢാലോചന ആരോപണം തന്നെ തെറ്റാണ്. താന്‍ ജീവിതത്തില്‍ ആരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല. കോടതിയില്‍ അക്രമദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ദിലീപ് പറഞ്ഞു.

അതേസമയം താന്‍ ദൃശ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞത്, നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയാത്തത് കൊണ്ടാണെന്ന് ദിലീപ് പറയുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ആരോപണങ്ങള്‍ക്കൊന്നും യാതൊരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു. അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. നേരത്തെ ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു. എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു. ആദ്യഘട്ടത്തില്‍ മൊഴിയെടുത്തത്. ഇതിനായി പ്രതികളെ വേവ്വേറെ ഇരുത്തി. പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിരുന്നു.

ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. അത് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാനാവുമെന്ന് വിശ്വാസമുണ്ട്. ഇപ്പോള്‍ തെളിവുകളെ പറ്റി കൂടുതല്‍ പറയാനാവില്ലെന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞിരുന്നു. പ്രതികളുടെ മൊഴികള്‍ വിലയിരുത്താറായിട്ടില്ല. ദിലീപ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് പറയാനാവില്ല. ഇതിന്റെയെല്ലാം നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. പിന്നീട് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

അതേസമയം പ്രതികളുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ ആദ്യ ഘട്ടത്തില്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് ഇവരെയെല്ലാം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്രതികളെ ഒറ്റയ്ക്കിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനിടെ ദിലീപിന്റെ ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന ആരോപണത്തില്‍ നെയ്യാറ്റിന്‍കര രൂപത തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. ജാമ്യം കിട്ടാന്‍ ഇടപെട്ടില്ലെന്ന് ബിഷപ്പ് പറഞ്ഞു. തനിക്ക് ബിഷപ്പിനെയോ ബാലചന്ദ്രകുമാറിനെയോഅറിയില്ല. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും രൂപത വക്താവ് മോണ്‍ ജി ക്രിസ്തുദാസ് പറഞ്ഞു.

നേരത്തെ ബാലചന്ദ്രകുമാര്‍ തന്നെ അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന കേസില്‍ ചൊവ്വാ്‌ഴ്ച്ച വരെയാണ് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെ ചദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ മൊഴി ഇതിന് ശേഷമെടുക്കും. ദിലീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് പല കാര്യങ്ങള്‍ പുറത്തുവന്നത്. അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പോലീസില്‍ കൊടുത്ത മൊഴി പറയാനാവില്ല. ദിലീപ് മദ്യപിച്ച് ബോധം കെട്ട അവസ്ഥയിലാണെന്ന് എന്റെ മൊഴിയില്‍ ഇല്ല. ആ സമയത്ത് ദിലീപിനൊപ്പമുണ്ടായിരുന്നവരെല്ലാം മദ്യപിച്ചതായും ഞാന്‍ പറഞ്ഞിട്ടില്ല. പല ക്രിമിനലുകളും വലിയ പല രഹസ്യങ്ങളും വെളിപ്പെടുത്തിയിട്ടുള്ള മദ്യത്തിന്റെ പുറത്താണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications