കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്ക്ഡൗണ്‍ ലോക പരാജയമാണ്; ഒമൈക്രാണിന്റെ പേരില്‍ പൂട്ടിയിട്ടാല്‍ ശുദ്ധ അസംബന്ധമായിരിക്കും'

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്ത് കൊവിഡ് രോഗം വീണ്ടും വ്യാപിക്കുകയാണ്. ദിവസേന 30000ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണം ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമൈക്രോണാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

1

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ കടന്നേക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.

2

എന്നാല്‍ ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട നടപടിയാണെന്നും ഒമൈക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ അഭ്യര്‍ത്ഥന.

3

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്നും ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കുമെന്ന് ഹരീഷ് പേരടി പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളുടെ വാക്‌സിന്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

4

ലോക്ക് ഡൗണ്‍ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ലോകജനതക്കുമുഴുവന്‍ അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണ്..ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ് പൂട്ടിയിടാനാണ് പരിപാടിയെങ്കില്‍ ശുദ്ധ അസംബന്ധമായിരിക്കും...എല്ലാ ഭരണ കുടങ്ങള്‍ക്കും ഭരിക്കാന്‍ സുഖം ജനങ്ങളെ പുട്ടിയിടുന്നതാണ് ...

5

ഇ എം ഐ അടക്കാനുള്ള സാധരണ മനുഷ്യര്‍ക്ക് പൊതുജീവിതം തുറന്നു കിടന്നേ പറ്റു...അതുകൊണ്ട് 15 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ എത്രയും പെട്ടന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുക...വൈറസിനെ ശാസ്ത്രിയമായി നേരിടുക ...ഒമിക്രോണ്‍ മോക്രോണ്‍ ആവും മൊക്രോണ്‍ ക്രോണ്‍ ആവും അവസാനം ക്രോണ്‍ വെറും ണര്‍ര്‍ ആയി നമ്മുടെ ജീവിതത്തോട് ജലദോഷം പോലെ പൊരുത്തപ്പെടാന്‍ തുടങ്ങും...

6

ഈ അവസ്ഥകളെ നേരിടാന്‍ പുതിയ ആയുധങ്ങള്‍,പുതിയ വാക്‌സിനുകള്‍ തരിക ...സ്വയം നിയന്ത്രിതമായ ജീവിതത്തിലൂടെ പോരാടാന്‍ ജനം തയ്യാറാണ്..അടച്ചുപുട്ടിയിരിക്കാന്‍ ഞങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ല...ഇനി ഇരുന്നേ പറ്റുവെങ്കില്‍ കിറ്റ് മാത്രം പോരാ...ഞങ്ങളുടെ ഇ എം ഐയും നിങ്ങള്‍ തവണ തെറ്റാതെ അടച്ചുതീര്‍ക്കണം...ഞങ്ങള്‍ക്ക് ജീവിക്കണം...ജനം ബാക്കിയായാല്‍ മാത്രമേ വോട്ടു കുത്താന്‍ ആളുണ്ടാവു...എന്ന് മാത്രം ഓര്‍മ്മിക്കുക- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

7

അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കുകയായിരുന്നു.

8

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദിലീപ് കേസിലെ ഉന്നതന്‍ ആലുവയിലെ രാഷ്ട്രീയ നേതാവ്?: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്ദിലീപ് കേസിലെ ഉന്നതന്‍ ആലുവയിലെ രാഷ്ട്രീയ നേതാവ്?: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

English summary
Actor Hareesh Peradi urges not to implement lockdown in Kerala due to Omicron Spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X