രാഷ്ട്രീയത്തില്‍ ഇറങ്ങാനുണ്ടായ പ്രധാന കാരണം മമ്മൂട്ടി: വെളിപ്പെടുത്തലുമായി ഇന്നസെന്റ്
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇന്നസെന്റ്. സിനിമാ മേഖലയില്‍ നിന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങി വിജയം കരസ്ഥമാക്കിയ അപൂര്‍വ്വം മലയാളി താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. 2014 ലോക്സബാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം അട്ടിമറി വിജയം കരസ്ഥമാക്കുകയായിരുന്നു.
എന്നാല്‍ വീണ്ടും 2019 രണ്ടാം അങ്കത്തിന് ഇറങ്ങിയെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ഇപ്പോഴിതാ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉണ്ടായ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം.
'പരം സുന്ദരി': സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് ഫെയിം ഹിന ഖാന്, ഏറ്റെടുത്ത് ആരാധകര്‍

തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറക്കിയ പ്രധാന കാരണങ്ങളില്‍ ഒന്ന് മമ്മൂട്ടിയാണെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഇന്നസെന്റ് പറയുന്നത്. ഒരു സുപ്രഭാത്തില്‍ മമ്മൂട്ടി എന്നെ വിളിക്കുകയായിരുന്നു. ഞാന്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കണം എന്ന് പാര്ട്ടിക്കാര് പറയുന്ന കാര്യം അദ്ദേഹം എന്നെ അറിയിച്ചു. ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം നിര്‍ബന്ധിച്ചു. താന്‍ നിക്കണം. നമ്മുടെ ആവശ്യമാണെന്നും മമ്മൂട്ടി പറഞ്ഞു. എനിക്കൊന്ന് ആലോചിക്കണം എന്നായിരുന്നു എന്റെ മറുപടി.

യുഡിഎഫിന് വലിയ സാധ്യതയുള്ള മണ്ഡലമായിരുന്നു. എല്‍ഡിഎഫ് തോല്‍ക്കാനായിരുന്നു സാധ്യത. എന്നാല്‍ എന്താണെന്ന് അറിയില്ല, ഞാന്‍ അവിടുന്ന് ജയിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മമ്മൂട്ടി സംസാരിച്ചത്.

രണ്ടാമതും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു എന്റെ ആദ്യ മറുപടി. ഇത്തവണ മമ്മൂട്ടിയൊന്നും ഉണ്ടായില്ല. പാര്‍ട്ടി തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് രണ്ടാം തവണയും മത്സരിക്കുന്നത്. നരേന്ദ്ര മോദി, സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളെ പി രാജീവ് അടക്കമുള്ള അന്നത്തെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.

ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന എന്റെ പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് സോണിയ ഗാന്ധിയാണ് പുറത്തിറക്കിയത്. അങ്ങനെയാണ് സോണിയ ഗാന്ധിയെ പരിചയപ്പെട്ടത്. പുസ്തകം വായിച്ച ശേഷം അവര്‍ മികച്ച അഭിപ്രായം പറഞ്ഞു. ഒരിക്കല്‍ പോയി വന്നു. ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ല. ഒരു ആരോപണങ്ങള്‍ പോലും ഉണ്ടായില്ലെന്നതൊക്കെ വലിയ കാര്യമാണെന്നും ഇന്നസെന്റ് പറയുന്നു.

കോവിഡ് കാലത്ത് സിനിമകള്‍ ഒക്കെ കുറഞ്ഞു. ഈ സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ജഗദീഷ് തുടങ്ങിയ എല്ലാ താരങ്ങളേയു വിളിച്ച് ഓരോ നേരമ്പോക്ക് പറയും. കഴിഞ്ഞ ദിവസം മഞ്ജുവാര്യരെ നേരില്‍ കണ്ടിരുന്നു. ഒരു കഥ കേള്‍ക്കാനായി വന്നതാണെന്ന് പറഞ്ഞു. നമ്മളിവിടെ ഒരു കഥകേട്ടിട്ട് വര്‍ഷം ഒന്നാവാറായി. അതുകൊണ്ട് കഥ കേള്‍ക്കാനായി ഞാന്‍ കൂടെ വരട്ടേയെന്ന് തമാശ രൂപേണ ചോദിച്ചതും ഇന്നസെന്റ് പറയുന്നു.

പതിനെട്ട് വര്‍ഷത്തോളം ഞാന്‍ അമ്മയുടെ പ്രസിഡന്റായി. അതിന് ശേഷം സ്വയം ഒഴിവായതാണ്. വളരെ മികച്ച രീതിയില്‍ സംഘടനെ കൊണ്ടുപോവാന്‍ സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ ആരോടെങ്കിലും എന്തെങ്കിലും കടുപ്പിച്ച് പറഞ്ഞാല്‍ ചിലപ്പോള്‍ ഒരു പക്ഷെ ആളുകള്‍ തിരിച്ച് പറഞ്ഞേക്കാം. എന്നാല്‍ ഞാന്‍ പറഞ്ഞാല്‍ ഉണ്ടാവില്ല.

മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഞാന്‍ പറഞ്ഞാല്‍ അനുസരിക്കും. അത് ഭയം കൊണ്ടല്ല. സ്നേഹമാണ്. ഇന്നസെന്റിന്റെ പിണക്കാന്‍ പറ്റില്ല, അയാള്‍ കറക്ടാണ് എന്ന് തോന്നുന്ന ഒരു സംഭവമാണ് ഞാന്‍ ഭരണത്തില്‍ നില്ക്കുമ്പോള് ഉണ്ടായത്. അതുകൊണ്ട് 18 വര്‍ഷം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിച്ചത്.
തുവെള്ള സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി രാമചന്ദ്രന്: വൈറലായി ചിത്രങ്ങല്‍
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications