Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍; ഉത്തരവ് റദ്ദാക്കണം, നിയമവശങ്ങള്‍ പരിശോധിച്ചില്ലെന്ന് താരം

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് നടന്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് താരം ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചില്ലെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.

1

തനിക്കെതിരെയുള്ള കേസില്‍ തെളിവ് ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. ഇക്കാര്യം ഹര്‍ജിയില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്. 2012 ലാണ് സംഭവം നടന്നിരുന്നത്. താരത്തിന്റെ വീട്ടില്‍ നിന്നും പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്ന വ്യക്തിയില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് എന്നതായിരുന്നു നടന്‍ മോഹന്‍ ലാലിന്റെ വാദം.

2

ശരീര ഭാരം കുറയ്ക്കണോ: ഈ അഞ്ച് പാനീയങ്ങള്‍ സ്ഥിരമാക്കൂ

4 ആനക്കൊനമ്പുകളായിരുന്നു മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പരിശോധനയില്‍ കണ്ടെത്തിയ ആനക്കൊമ്പ് തുടര്‍ന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.

3

ഈ വര്‍ഷം ഏപ്രിലിലായിരുന്നു ആനക്കൊമ്പ് കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ പെരുമ്പാവൂര്‍ കോടതി തള്ളിയത്. ഏലൂര്‍ സ്വദേശി ആയ എ എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനും റാന്നി സ്വദേശിയും ആയ ജയിംസ് മാത്യുവും കോടതിയല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ആണ് കോടതി തളളിയത്.

4

എന്നാല്‍, നടന്‍ മോഹന്‍ലാലിന് അനധികൃത ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. എന്നാല്‍, പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ അനധികൃതം ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിന് മുഖ്യ വന പാലകന്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ടുളള ഹര്‍ജികളള്‍ ആണ് ഹൈക്കോടതിയില്‍ ഉളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+