Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടത്തിലെ ഒരു സ്ത്രീയെ... മുകേഷിന്റെ പോസ്റ്റിന് നടിയുടെ കേസ് സൂചിപ്പിച്ച് കമന്റ്, മറുപടി ഇങ്ങനെ...

കൊല്ലം: കേരള പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം അഫ്‌സല്‍ മണിയില്‍ എന്നയാള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. സഹോദരിയെ വിളിക്കാന്‍ കായംകുളത്തെ കോളജ് ഹോസ്റ്റലിലേക്ക് പോകവെ ഓച്ചിറ പോലീസ് തടഞ്ഞെന്നും ഉമ്മയുടെ പര്‍ദ്ദയുടെ പേരിലാണ് പോലീസ് ക്രൂരത കാണിച്ചതെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

അഫ്‌സലും ഉമ്മയും പിന്നീട് മാധ്യമങ്ങളോടും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ കുടുംബം പറയുംപോലെ നടന്നില്ല എന്നാണ് ഓച്ചിറ സിഐ പ്രതികരിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരവെയാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് ഇടപെട്ടത്.....

1

മുമ്പ് സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിച്ച വ്യക്തിയാണ് ഇപ്പോള്‍ കായംകുളത്ത് പോലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍ എന്നാണ് മുകേഷ് പറയുന്നത്. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നുവെന്നും മുകേഷ് കുറിക്കുന്നു. ആര്യന്‍ മിത്ര എന്ന പ്രൊഫൈലില്‍ നിന്ന് മുകേഷിന്റെ അസഭ്യം പറയുന്നതിന്റെയും അതിന് മുകേഷ് നല്‍കിയ മറുപടിയും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

2

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആര്യന്‍ മിത്ര എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം മുകേഷ് പങ്കുവച്ചത്. കൊല്ലത്ത് ആദ്യം തോല്‍ക്കുന്നത് നീയാകുമെന്ന് അസഭ്യ വാക്കുകളോടെ കമന്റ് ചെയ്തിരിക്കുകയാണ് ആര്യന്‍ മിത്ര. ഇതിന് എന്തിനാടാ തന്തയെ പറയിപ്പിക്കുന്നെ എന്ന മറുപടിയും മുകേഷ് നല്‍കിയിരുന്നു. ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച മുകേഷ് ചില കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്നും സൂചിപ്പിച്ചു.

3

മുകേഷിന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകളുണ്ട്. അതിലൊന്ന് നടി ആക്രമിക്കപ്പെട്ട സംഭവം സൂചിപ്പിച്ചു കൊണ്ടായിരുന്നു. കൂട്ടത്തിലൊരു സ്ത്രീയെ കൂട്ടത്തിലൊരുത്തന്‍ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച വേളയില്‍ ആ കുട്ടിക്ക് വേണ്ടി വായ തുറക്കാത്ത വ്യക്തിയാണ് മുകേഷ് എന്നും താന്‍ എന്ത് ജനപ്രതിനിധിയാണെന്നും ചോദിക്കുന്നതാണ് കമന്റ്. ഇതിന് മുകേഷ് മറുപടി നല്‍കി.

4

ഹംസ കുലുക്കംപാറ എന്ന പ്രൊഫൈലിലുള്ള വ്യക്തിയാണ് നടി ആക്രമിക്കപ്പെട്ട സംഭവം സൂചിപ്പിച്ച് മുകേഷിന്റെ പോസ്റ്റിന് താഴെ കമന്റിട്ടത്. നടിക്ക് വേണ്ടി ശബ്ദിക്കാത്ത താന്‍ എന്ത് ജനപ്രതിനിധിയാണ് എന്നാണ് ചോദ്യം. എടാ ന്യായീകരണ വര്‍ഗീയവാദി നിനക്കുള്ളത് വഴിയേ വരും എന്നാണ് മുകേഷ് ഇതിന് നല്‍കിയ മറുപടി. രണ്ടു പേരുടെ കമന്റിനോടും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്.

നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

5

നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയായിരിക്കെയാണ് മുകേഷിന്റെ കായംകുളം വിവാദത്തിലെ പോസ്റ്റും മറുപടിയും എന്നത് ശ്രദ്ധേയമാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാക്കിയത്. ഇത് ദിലീപിനെതിരെ പുതിയ കേസെടുക്കുന്നതിലേക്കും 3 ദിവസം ചോദ്യം ചെയ്യുന്നതിലേക്കും നയിച്ചിരിക്കുകയാണ്.

6

നടി ആക്രമിക്കപ്പെട്ട കേസ് 2017ലാണുണ്ടായത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ കേസില്‍ മാസങ്ങള്‍ കഴിഞ്ഞാണ് ദിലീപിന്റെ പേര് ഉയര്‍ന്നത്. അന്ന് ദിലീപിനെ പിന്തുണച്ചും നടിയെ പിന്തുണച്ചും സിനിമാ മേഖല ചേരി തിരിയുന്ന കാഴ്ചയായിരുന്നു. ഡബ്ല്യുസിസി എന്ന പേരില്‍ സിനിമാ രംഗത്തുള്ളവരുടെ വനിതാ കൂട്ടായ്മ രൂപപ്പെടുന്നതിലേക്കും സംഭവങ്ങള്‍ നയിച്ചിരുന്നു.

7

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിരിക്കെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ കൂടി ദിലീപ് ഇപ്പോള്‍ പ്രതിയാണ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+