എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ നേടിയ കാവി സ്യൂട്ട്; മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് സുരേഷ് ഗോപി
ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടന്‍. സ്‌കോട്ട്‌ലാന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞി മരണപ്പെട്ടത്. ഇന്ന് മുതല്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമാകും. ഭൗതിക ശരീരം ലണ്ടനില്‍ എത്തിച്ച ശേഷം വെസ്റ്റിന്‍മിന്‍സ്റ്റര്‍ ഹാളില്‍ നാല് ദിവസത്തോളം പൊതുദര്‍ശനത്തിന് വയ്ക്കും. രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പ്രമുഖരും രംഗത്തെത്തി.

2017ല്‍ എലിസബത്ത് രാജ്ഞിയെ കാണാന്‍ അവസരം ലഭിച്ച മലയാളത്തിലെ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി രാഞ്ജിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 2017ലെ യുകെ-ഇന്ത്യ ഇയര്‍ ഓഫ് കള്‍ച്ചര്‍ റിസപ്ഷനിലാണ് സുരേഷ് ഗോപി എലിസബത്ത് രാജ്ഞിയെ കണ്ടത്.

അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ പ്രത്യേക അതിഥികളായി എത്തിയ ഇരുവര്‍ക്കും എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടി കാഴ്ചയ്ക്കുള്ള അവസരവും ലഭിച്ചിരുന്നു. ഈ സംഭവം അന്ന് വലിയ വാര്‍ത്തയായിരുന്നു. അന്ന് സുരേഷ് ഗോപി ധരിച്ച കോട്ട് എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ഒരു കാവി നിറത്തിലുള്ള കോട്ടാണ് സുരേഷ് ഗോപി അണിഞ്ഞത്. സുരേഷ് ഗോപി അണിഞ്ഞിരുന്ന ആ കോട്ട് വളരെ നന്നായിരുന്നു എന്നാണ് രാജ്ഞി അന്ന് പ്രശംസിച്ചത്. അദ്ദേഹം ഏതു മണ്ഡലത്തില്‍ നിന്നുള്ള എം പി ആണെന്നും അപ്പോള്‍ എലിസബത്ത് രാജ്ഞി തിരക്കിയിരുന്നു. അന്ന് സുരേഷ് ഗോപിക്ക് ലഭിച്ച രാജ്ഞിയുടെ പ്രശംസയെ കുറിച്ച് അദ്ദേഹം തന്നെയാണ് പങ്കുവച്ചത്

അന്ന് കേരളത്തെ കുറിച്ച് സുരേഷ് ഗോപി കൂടുതല്‍ വിവരിക്കുകയും ചെയ്തു. തുടര്‍ന്ന് എലിസബത്ത് രാജ്ഞിക്ക് കേരളം സന്ദര്‍ശിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അന്നത്തെ പ്രതിനിധ സംഘത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരും ലണ്ടനിലെ ഹൈക്കമ്മീഷണര്‍ വൈ കെ. സിന്‍ഹ എന്നിവരും ഉണ്ടായിരുന്നു.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
അതേസമയം, ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന രാജ്ഞിയാണ് എലിസബത്ത്. എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകന്‍ ചാള്‍സ് ആണ് ബ്രിട്ടന്റെ പുതിയ രാജാവ്. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും അദ്ദേഹം സ്വീകരിക്കുകയെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്.












Click it and Unblock the Notifications