'ഒന്നിച്ച് നിന്നവരാണ് മലയാളികള്‍, ഇത് കേരളത്തിന്റെ കഥയല്ല'; കേരള സ്റ്റോറിക്കെതിരെ ടൊവിനോ
കൊച്ചി: കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ നടന് ടൊവിനോ തോമസ്. കേരളത്തെ ഒരു പ്രത്യേക തരത്തില്‍ ചിത്രീകരിച്ചിരിക്കുകയാണ് കേരള സ്റ്റോറിയില്‍. അത് വേദനിപ്പിക്കുന്നതായും ടൊവിനോ പറഞ്ഞു. ചിത്രത്തില്‍ മൂന്ന് പെണ്‍കുട്ടികളെ കുറിച്ചാണ് പറയുന്നത്. അത് കേരളത്തിന്റെ മൊത്തം കഥയായിട്ടാണ് അവര്‍ പറയുന്നത്.അത്തരമൊരു വിഷയത്തെ കേരളത്തിന്റെ കഥയായിട്ടാണ് സാമാന്യവത്കരിക്കാന്‍ പാടില്ലെന്നും ടൊവിനോ വ്യക്തമാക്കി.
ചിത്രം ഞാന്‍ കണ്ടിട്ടില്ല. ചിത്രം കണ്ട ആരോടും ഞാന്‍ സംസാരിച്ചിട്ടുമില്ല. പക്ഷേ ആ ട്രെയിലര്‍ ഞാന്‍ കണ്ടു. അതിന്റെ ഡിസ്ക്രിപ്ഷനില്‍ 32000 സ്ത്രീകള്‍ എന്ന് പറയുന്നുണ്ട്. പിന്നീട് അത് മൂന്നാക്കി മാറ്റി. എന്താണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. മൂന്ന് സംഭവങ്ങള്‍ വെച്ച് അതിനെ ആരും കേരളത്തിലെ മൊത്തം സാഹചര്യമായി കാണില്ലെന്നും ടൊവിനോ പറഞ്ഞു.

ഇത്തരമൊരു സംഭവം കേരളത്തില്‍ നടന്നിട്ടുണ്ടെന്ന കാര്യത്തെ തള്ളിക്കളയുന്നില്ല. ഇത് സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ എനിക്ക് വ്യക്തിപരമായി അറിയില്ല. വാര്‍ത്തകളില്‍ വായിച്ച് മാത്രം പരിചയമുള്ള കാര്യമാണത്. ഇന്ന് നമ്മള് കാണുന്നതെല്ലാം വസ്തുതകള്‍ അല്ല. വെറും അഭിപ്രായപ്രകടനം മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്തയുടെ അഞ്ച് വ്യത്യസ്ത വേര്‍ഷനുകളാണ് കാണുന്നത്.
അതുകൊണ്ട് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് പറയാനാവില്ല. പക്ഷേ ഇക്കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് ആ വസ്തുതകളെ തള്ളിക്കളയുന്നില്ല. പക്ഷേ മൂന്നര കോടിയില്‍ വെറും മൂന്ന് പേരാണ് ഉള്ളത്. അതുകൊണ്ട് ഇത് കേരളത്തിന്റെ കഥയാണ് സാമാന്യവത്കരിക്കാനാവില്ല. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് തീര്‍ത്തും മോശമായ കാര്യമാണെന്നും ടൊവിനോ പറഞ്ഞു.
എന്തിനാണ് 32000 സ്ത്രീകളെന്ന് കേരള സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. അവര്‍ പിന്നീട് ആ നമ്പര്‍ മാറ്റി. ആദ്യം അവരെന്തിനാണ് അങ്ങനൊരു നമ്പര്‍ നല്‍കിയത്. നമുക്കെല്ലാവര്‍ക്കും അറിയാം, 32000 എന്നത് ഒരു വ്യാജ കണക്കാണെന്ന്. ഇപ്പോള്‍ അവരത് മാറ്റി മൂന്നാക്കി മാറ്റി. ഇതെല്ലാം ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. അന്ധമായി വിശ്വസിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണം.
ഉഫ് ലഖ്നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
എന്തൊക്കെയായാലും നമ്മളെല്ലാം മനുഷ്യരാണ്. ചിന്താശേഷിയും ഒരുപോലെയാണ്. അതുകൊണ്ട് കണ്ണുമടച്ച് എന്തും വിശ്വസിക്കുന്ന ശീലം മാറ്റുക. ഞാന്‍ പറയുന്നത് ആണെങ്കില്‍ പോലും അതിനെ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. ചിന്തിക്കൂ. നിങ്ങള്‍ക്ക് ചിന്താശേഷിയുണ്ട്. അതിന് ശേഷം തീരുമാനിക്കൂവെന്നും ടൊവിനോ വ്യക്തമാക്കി.
ഇത് 2023 ആണ്. ചിന്തിച്ചിട്ടേ ഒരു തീരുമാനത്തില്‍ എത്താന്‍ പാടുള്ളു. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ടൊവിനോ ആവശ്യപ്പെട്ടു. സാങ്കല്പ്പികമായ കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരുന്നതിനോട് എതിര്‍പ്പില്ല. ആര്‍ക്ക് വേണമെങ്കില്‍ കാണിക്കാം. എന്നാല്‍ സിനിമയ്ക്ക് കേരള സ്റ്റോറി എന്ന് പേരിടുന്നത് തെറ്റാണ്. ഇത് കേരള സ്റ്റോറയില്ല. അതിനെ ഞാന്‍ അംഗീകരിക്കുകയുമില്ല.
എനിക്കറിയാവുന്ന കേരളത്തിന്റെ കഥ ഇതല്ല. കേരളത്തില്‍ ജനിച്ച് വളര്ന്നയാളാണ ഞാന്‍. 2018ല്‍ എല്ലാ തകര്‍ന്നിട്ടും, അതിനെ അതിജീവിച്ച് ഒന്നിച്ച് നിന്നവരാണ് നമ്മള്. അത് വെറും മൂന്നോ 32000 അല്ല. ലക്ഷകണക്കിന് ആളുകളാണ് പ്രളയത്തിന്റെ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിയോ മതമോ പരസ്പരം ആരെയും ഭിന്നിപ്പിക്കുന്നതായി കണ്ടിട്ടില്ല. മനുഷ്യര്‍ ഒന്നിച്ച് നിന്ന് അതിജീവനത്തിന് ശ്രമിക്കുന്നതാണ് കണ്ടത്. അതിലവര്‍ വിജയിക്കുകയും ചെയ്തുവെന്ന് ടൊവിനോ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications